- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബോസ് സുരക്ഷാ ജോലിയിൽ ഇല്ലായിരുന്നു; സാക്ഷികൾ വ്യാജമായിരുന്നു; നിരപരാധിയെന്ന് സ്ഥാപിക്കാൻ വാദങ്ങൾ ഉയർത്തി നിസാമിന്റെ അഭിഭാഷകൻ; എല്ലാവരും കൂടിചേർന്ന് ഈ കൊലയാളിയെ രക്ഷിച്ചെടുക്കുമോ?
തൃശൂർ: കൈയിൽ കാശുള്ളവന് എന്തും ചെയ്യാൻ അവകാശമുള്ള രാജ്യമാണ് ഇന്ത്യയെന്ന ആക്ഷേപം നിരവധി തവണ ഉയർന്നു കേട്ടതാണ്. ജയലളിതയുടെയും സൽമാൻ ഖാന്റെയും കേസുകളിൽ ഇക്കാര്യം കൂടുതൽ ശക്തമായി ഉയരുകയും ചെയ്തു. കോടതിയുടെ ഭാഗത്തു നിന്നുണ്ടായ ഇടപെടലുകളിൽ സാധാരണക്കാരൻ സംശയം ഉയർത്തിയാൻ അതിനെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തൃശ്ശൂർ ശോഭ സിറ്റിയ
തൃശൂർ: കൈയിൽ കാശുള്ളവന് എന്തും ചെയ്യാൻ അവകാശമുള്ള രാജ്യമാണ് ഇന്ത്യയെന്ന ആക്ഷേപം നിരവധി തവണ ഉയർന്നു കേട്ടതാണ്. ജയലളിതയുടെയും സൽമാൻ ഖാന്റെയും കേസുകളിൽ ഇക്കാര്യം കൂടുതൽ ശക്തമായി ഉയരുകയും ചെയ്തു. കോടതിയുടെ ഭാഗത്തു നിന്നുണ്ടായ ഇടപെടലുകളിൽ സാധാരണക്കാരൻ സംശയം ഉയർത്തിയാൻ അതിനെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തൃശ്ശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വ്യവസായി മുഹമ്മദ് നിസാമിനെ രക്ഷിച്ചെടുക്കാൻ ശക്തമായ ശ്രമങ്ങൾ പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും നേതൃത്വത്തിൽ നടന്നിരുന്നു. അന്ന് മാദ്ധ്യമ ഇടപെടലിലൂടെയാണ് ഇതിനെ ചെറുത്തത്. ഇപ്പോൾ വീണ്ടും എല്ലാവരും ചേർന്ന് ഈ കൊലയാളിയെ രക്ഷിച്ചെടുക്കുമോ എന്ന സംശയമാണ് ബലപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദങ്ങൾ കേൾക്കുമ്പോൾ സാധാരണക്കാരന് പോലും ദേഷ്യം വരികയാണ്.
മരിച്ച ചന്ദ്രബോസ് തന്റെ സെക്യൂരിറ്റി ജീവനക്കാരനല്ലെന്നും തനിക്കെതിരെ മൊഴി നൽകിയവർ കള്ളസാക്ഷികളാണെന്നുമാണ് മുഹമ്മദ് നിസാമിന്റെ അഭിഭാഷകന്റെ പുതിയ വാദം. മരിച്ച ചന്ദ്രബോസ് സെക്യൂരിറ്റി ചുമതലയിലല്ലായിരുന്നുവെന്നും നിഷാമിന്റെ അഭിഭാഷകർ അഡീഷനൽ സെഷൻസ് കോടതിയിൽ എതിർവാദം എഴുതി നൽകി. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയിൽ നൽകിയ ഹർജിയിലാണു പൊലീസിന്റെ കുറ്റപത്രം കള്ളക്കഥകൾ നിറച്ചതാണെന്നു നിസാം എഴുതി നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ മനഃപൂർവമായ നരഹത്യയല്ലെന്ന് വ്യക്തമാക്കിയുള്ള കുറ്റവിമുക്ത ഹർജിയാണ് പ്രതിഭാഗം ഹാജരാക്കിയത്. നിഷാമാണു ചന്ദ്രബോസിനെ കൊലപ്പെടുത്തിയത് എന്നതിനു ശാസ്ത്രീയ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നു പ്രോസിക്യൂഷനും അറിയിച്ചു. 30നു കേസ് വീണ്ടും പരിഗണിക്കും.
ഗേറ്റിൽ സുരക്ഷാ ജോലിയുള്ള ജീവനക്കാരനല്ലായിരുന്നു ചന്ദ്രബോസ് എന്നു നിഷാം ആരോപിച്ചു. ചന്ദ്രബോസിനെ ആക്രമിക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. കൃത്രിമമായിട്ടാണു കേസിൽ തെളിവുകളുണ്ടാക്കിയത്. സാക്ഷികളും വ്യാജന്മാരാണ്. വേണ്ടത്ര തെളിവുകളോ അനുബന്ധ രേഖകളോ പ്രോസിക്യൂഷനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കൊലപാതകത്തിനുള്ള 302ാം വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പരുക്കുകൾ നിർഭാഗ്യവശാൽ വഷളായതാണു ചന്ദ്രബോസിന്റെ മരണത്തിനു കാരണമെന്നും 23 പേജുള്ള എതിർവാദത്തിൽ പ്രതിഭാഗം ഉന്നയിക്കുന്നു.
പ്രതിഭാഗം ഉന്നയിച്ച കാര്യങ്ങൾ സംബന്ധിച്ചു വാദങ്ങൾ ഉന്നയിക്കാൻ പ്രോസിക്യൂഷൻ സമയം ചോദിച്ചു. പ്രതിഭാഗം സമർപ്പിച്ച കുറ്റവിമുക്ത ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നും മുഹമ്മദ് നിഷാമിനു ചന്ദ്രബോസ് കൊലക്കേസിലുള്ള പങ്കു വ്യക്തമാക്കുന്നതിന് ഒന്നു മുതൽ 10 വരെയുള്ള സാക്ഷികളുടെ മൊഴികൾ ധാരാളമാണെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഉദയഭാനു മാദ്ധ്യമങ്ങളോടു പറഞ്ഞു. വിരലടയാളം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുണ്ടെന്നും ഇതു കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 21ന് കേസിൽ പ്രാഥമിക വാദം തുടങ്ങിയപ്പോൾ ചന്ദ്രബോസിന്റെ മരണം മനഃപൂർവമായ നരഹത്യയല്ലെന്നും ഇതിന് തെളിവുകൾ നൽകാമെന്നും പ്രതിഭാഗം അറിയിച്ചിരുന്നു. നിസാമിനെതിരെയുള്ള സാക്ഷിമൊഴികളും തെളിവുകളുമെല്ലാം പൊലീസ് കെട്ടിച്ചമച്ചതാണ്. വേണ്ടത്ര തെളിവുകളോ അനുബന്ധ രേഖകളോ കേസിൽ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരനല്ലാത്ത ചന്ദ്രബോസ് ഈ സമയത്ത് എത്തിയതിൽ ദുരൂഹതയുണ്ട്. സാക്ഷികളെയെല്ലാം വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രോസിക്യൂഷൻ ഉന്നയിക്കുന്ന 302ാം വകുപ്പ് നിലനിൽക്കില്‌ളെന്നും വ്യക്തമാക്കി 23 പേജുള്ള കുറ്റവിമുക്ത ഹർജിയിലൂടെ എതിർവാദം എഴുതി നൽകി വാദിച്ചു.