- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രബോസ് വധക്കേസിൽ അന്വേഷണസംഘത്തെ മാറ്റും; നിസാമുമായി റോൾസ് റോയിസിൽ ബാംഗ്ലൂർക്കു പോയപ്പോൾ ചേലക്കരയിൽ പൊലീസ് ജീപ്പിട്ടതിനെക്കുറിച്ചും അന്വേഷണം; കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യം
തൃശൂർ:വിവാദമായ ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിസാമിനെ പൊലീസിലെ ഒരുരുവിഭാഗം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ അന്വേഷണ സംഘത്തെ മാറ്റാൻ ധാരണയായതായി സൂചന. ചന്ദ്രബോസിന്റെ കുകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതെന്നു വിശദീകരിക്കുമ്പോഴും പൊലീസിനുള്ളിലെ രണ്ടുപക്ഷങ്ങൾ തമ്
തൃശൂർ:വിവാദമായ ചന്ദ്രബോസ് വധക്കേസിൽ പ്രതി മുഹമ്മദ് നിസാമിനെ പൊലീസിലെ ഒരുരുവിഭാഗം സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ അന്വേഷണ സംഘത്തെ മാറ്റാൻ ധാരണയായതായി സൂചന.
ചന്ദ്രബോസിന്റെ കുകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുന്നതെന്നു വിശദീകരിക്കുമ്പോഴും പൊലീസിനുള്ളിലെ രണ്ടുപക്ഷങ്ങൾ തമ്മിലുള്ള പോരാണ് അന്വേഷണസംഘത്തെ മാറ്റുന്നതിൽ വരെയെത്തി നില്ക്കുന്നത്. തല്ക്കാലം അന്വേഷണസംഘത്തെ മാറ്റുന്നതാണ് നല്ലതെന്ന അഭിപ്രായം സിറ്റി പൊലീസ് കമ്മീഷണർ ആർ നിശാന്തിനി ആഭ്യന്തരമന്ത്രിയെ അറിയിച്ചതായാണ് വിവരം. കേസന്വേഷണം മുറയ്ക്കു നടക്കുമ്പോഴും സംഭവത്തിലെ ഒത്തുകളിയെപ്പറ്റി കമ്മീഷണർ നേരിട്ട് അന്വേഷിക്കുകയാണിപ്പോൾ.
നിസാമുമായി അയാളുടെ തന്നെ വാഹനത്തിൽ ബംഗലുരുവിലേക്ക് അന്വേഷണത്തിനായി പോയി എന്ന ആക്ഷേപം അന്വേഷിച്ച നിശാന്തിനിക്ക് ആരോപണം ശരിയാണെന്നു ബോധ്യമായതായി അറിയുന്നു. അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരന്റെ ചേലക്കരയിലെ വീട്ടിൽ പൊലീസ് ജീപ്പിട്ട ശേഷമാണ് ഇവർ നിസാമിന്റെ റോൾസ് റോയ്‌സ് കാറിൽ ബാംഗ്ലൂരിലേക്ക് അന്വേഷണത്തിനെന്ന വ്യാജേന സുഖവാസത്തിനായി പോയത്. ഇക്കാര്യം മറുനാടൻ മലയാളി നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു. സമീപത്തെ ഒരു പ്രാദേശിക സി പി എം നേതാവ് പൊലീസ് വാഹനം പൊലീസുകാരന്റെ വീട്ടിൽ നിർത്തിയിട്ടതിൽ സംശയം തോന്നി മേലുദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസം നിശാന്തിനിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് ചേലക്കരയിലെത്തി രഹസ്യപരിശോധന നടത്തിയതായും വിവരമുണ്ട്. സ്ഥലവാസിയായ സി പി എം നേതാവിനെ വിളിച്ചുവരുത്തിയും നിശാന്തിനിയുടെ സംഘത്തിലുള്ള പൊലീസുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. അന്വേഷണസംഘത്തിൽ ഉൾപ്പെട്ട രണ്ടു പൊലീസുകാരാണ് നിസാമിനായി വഴിവിട്ട സഹായം ചെയ്യാൻ മറ്റുള്ളവരെ കൂടി പ്രേരിപ്പിച്ചതെന്നാണ് വിവരം. നിസാമിനു വേണ്ടി ഇളാപ്പ കൊടുത്തുവിടുന്ന പണം പേരാമംഗലം പൊലീസ് സ്‌റ്റേഷനിലെ ഒരു എ എസ് ഐയും സീനിയർ സിവിൽ പൊലീസ് ഓഫീസറുമാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവർക്കു വീതം വയ്ക്കുന്നതും ഇവർതന്നെ.
ചന്ദ്രബോസ് വധശ്രമക്കേസ് ഉണ്ടായപ്പോൾ എഫ് ഐ ആറിൽ തിരിമറി നടത്താൻ വേണ്ടി മാത്രമായി റൈറ്റർ അഞ്ചു ലക്ഷം രൂപയാണ് വാങ്ങിയത്. ഇക്കാര്യം മുൻ പൊലീസ് കമ്മീഷണർ ജേക്കബ് ജോബ് മുൻ ഡിജിപി കൃഷ്ണമുർത്തിയുമായി നടത്തിയ വിവാദസംഭാഷണത്തിന്റെ ശബ്ദരേഖയിൽ പറയുന്നുണ്ട്. അന്വേഷണത്തിലെ പാളിച്ചകളും പോരായ്മകളും പരിഹരിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കമ്മീഷണർക്ക് മുൻപുതന്നെ നിർദ്ദേശം നല്കിയിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണത്തിലെ പുരോഗതിയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ അന്നുതന്നെ ആഭ്യന്തരമന്ത്രിക്ക് അയയ്ക്കുന്നുമുണ്ട്.
ഈ റിപ്പോർട്ടുകളിൽ അന്വേഷണസംഘത്തിന്റെ പ്രവർത്തനത്തെപ്പറ്റിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്തായിരിക്കും പൊലീസ് സംഘത്തെ മാറ്റുന്നതുൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.നിലവിലുള്ള ടീമിനെ മാറ്റി ക്രൈംബ്രാഞ്ചിനെ കേസ് ഏല്പിക്കണമെന്നാണ് പൊലീസിലെ തന്നെ ഒരുവിഭാഗത്തിന്റെ അഭിപ്രായം.എന്തായാലും നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഇക്കാര്യത്തിൽ നടപടിയുണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്.