- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ പ്രകാശും ബാബുവും മാറി നിൽക്കട്ടേയെന്ന ഫോർമുല അംഗീകരിക്കാതെ ഉമ്മൻ ചാണ്ടി; 'ഇവരെ മത്സരിപ്പിച്ചില്ലെങ്കിൽ താനും മത്സരിക്കാനില്ല, ആന്റണിയോ സുധീരനോ നയിക്കട്ടെ'യെന്ന് മുഖ്യമന്ത്രി; സോണിയ ഇടപെട്ട് നടത്തിയ ചർച്ചയിലും അന്തിമ തീരുമാനമില്ല; ഉമ്മൻ ചാണ്ടി നാട്ടിലേക്ക് മടങ്ങുന്നു
ന്യൂഡൽഹി: കോൺഗ്രസ് സീറ്റ് തർക്കം പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കേരള നേതാക്കളുടെ നിർണായക ചർച്ചയിലും തീരുമാനമായില്ല. കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായാണ് സോണിയാ ഗാന്ധി ചർച്ച നടത്തിയത്. ഇരുപക്ഷവും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി നിന്നതോടെ സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമെത്തിയില്ല. ഇന്നു തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയോടെ പോയ നേതാക്കൾ ചർച്ചക്ക് ശേഷം തിരിച്ചുവന്നത് തീരുമാനം ആകാതെയായിരുന്നു. കൂടിക്കാഴ്‌ച്ചക്ക് ശേഷം മാദ്ധ്യമങ്ങള കണ്ട സുധീരൻ ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് അറിയിച്ചത്. പ്രഖ്യാപനം നീളുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. സുധീരനും ചെന്നിത്തലയും ഡൽഹിയിൽ തടുരും. മൂന്നു നേതാക്കളും ഒരുമിച്ച് ഒരു കാറിലാണ് സോണിയ ഗാന്ധിയെ കാണാൻ എത്തിയത്. ചർച്ചയ്ക്ക് മുൻപ് ഉമ്മൻ ചാണ്ടിയും വി എം.സുധീരനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ വിവാദങ്ങൾക്ക്
ന്യൂഡൽഹി: കോൺഗ്രസ് സീറ്റ് തർക്കം പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കേരള നേതാക്കളുടെ നിർണായക ചർച്ചയിലും തീരുമാനമായില്ല. കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായാണ് സോണിയാ ഗാന്ധി ചർച്ച നടത്തിയത്. ഇരുപക്ഷവും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി നിന്നതോടെ സ്ഥാനാർത്ഥി നിർണ്ണയം എങ്ങുമെത്തിയില്ല.
ഇന്നു തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയോടെ പോയ നേതാക്കൾ ചർച്ചക്ക് ശേഷം തിരിച്ചുവന്നത് തീരുമാനം ആകാതെയായിരുന്നു. കൂടിക്കാഴ്‌ച്ചക്ക് ശേഷം മാദ്ധ്യമങ്ങള കണ്ട സുധീരൻ ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് അറിയിച്ചത്. പ്രഖ്യാപനം നീളുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. സുധീരനും ചെന്നിത്തലയും ഡൽഹിയിൽ തടുരും.
മൂന്നു നേതാക്കളും ഒരുമിച്ച് ഒരു കാറിലാണ് സോണിയ ഗാന്ധിയെ കാണാൻ എത്തിയത്. ചർച്ചയ്ക്ക് മുൻപ് ഉമ്മൻ ചാണ്ടിയും വി എം.സുധീരനും കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഇരുവരും ചർച്ച നടത്തിയത്. എ.കെ. ആന്റണിയെയും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടി കണ്ടിരുന്നു.
ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ എല്ലാം സംരക്ഷിക്കുമെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലും കോൺഗ്രസ് മന്ത്രിമാർക്കായി മുഖ്യമന്ത്രി പ്രതിരോധം തീർക്കുകയാണ്. കോന്നിയിൽ അടൂർ പ്രകാശിനും തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനും സീറ്റുറപ്പിക്കാനുള്ള അന്തിമ വട്ട നീക്കത്തിലാണ് ഉമ്മൻ ചാണ്ടി. അതിന് വേണ്ടി കർക്കശ നിലപാട് സ്വീകരിച്ചിരിക്കയാണ് ഉമ്മൻ ചാണ്ടി.
ഇരുവർക്കും സീറ്റ് നൽകിയില്ലെങ്കിൽ താൻ മത്സരിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുകയും ചെയ്തു. മത്സരിക്കാതെ പ്രചരണത്തിൽ സജീവമാകാം എന്നാണ് നിർദ്ദേശം. സുധീരനും ആന്റണും ചേർന്ന് നയിക്കട്ടെ, താൻ 140 മണ്ഡലങ്ങളിലും പ്രചരണത്തിന് എത്താമെന്നും പറഞ്ഞാണ് ഉമ്മൻ ചാണ്ടി കർക്കശ നിലപാട് സ്വീകരിച്ചത്. എന്നാൽ വിട്ടുവീഴ്‌ച്ചയില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും. ഇതോടെ കടുത്ത പ്രതിസന്ധിയാണ് മുന്നണിയിൽ രൂപം കൊണ്ടിരിക്കുന്നത്.
അടൂർ പ്രകാശ് കോന്നിയിലും, കെ ബാബു തൃപ്പൂണിത്തുറയിലും നിലവിൽ എംഎൽഎമാരാണ്. ആരോപണ വിധേയർ ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന സുധീരന്റെ കടുംപിടുത്തമാണ് കോൺഗ്രസിനെ പ്രതിസന്ധിയുടെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സീറ്റ് തർക്കത്തിന്റെ കുരുക്കഴിക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യയോഗത്തിനു കഴിഞ്ഞിരുന്നില്ല.
അഞ്ച് സീറ്റുകളിലാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കടുംപിടിത്തം പിടിച്ചത്. കൊച്ചിയിൽ ഡൊമനിക് പ്രസന്റേഷനേയും തൃപ്പുണ്ണിത്തുറയിൽ കെ ബാബുവിനേയും കോന്നിയിൽ അടൂർ പ്രകാശിനേയും ഇരിക്കുറിൽ കെസി ജോസഫിനേയും തൃക്കാക്കരയിൽ ബെന്നി ബെഹന്നാനേയും വെട്ടാനാണ് സുധീരന്റെ ശ്രമം. ഇതിനെ മുഖ്യമന്ത്രി ശക്തമായി എതിർത്തു. പ്രതിച്ഛായ ഉയർത്തിയായിരുന്നു സുധീരന്റെ നിലപാട് വിശദീകരിക്കൽ. അഴിമതിയും ആരോപണങ്ങളും ഉയർത്തിയായിരുന്നു വാദമുഖങ്ങൾ. ഇതിന്റെ തുടക്കത്തിൽ തന്നെ അഴിമതിയാണ് സീറ്റ് നിഷേധത്തിന് കാരണമെങ്കിൽ താനും മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ഇതോടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയം പ്രതിസന്ധിയിലായി. രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ സുധീരനൊപ്പമാണ് നിലയുറപ്പിച്ചത്. ഇതും മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കി. ഇതിനിടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കി.
ഭൂമി ആരോപണങ്ങളിൽ കുടുങ്ങിയ അടൂർ പ്രകാശും ബാർ കോഴയിൽപ്പെട്ട കെ ബാബുവും മാറി നിൽക്കട്ടേ എന്നാതായിരുന്നു ഫോർമുല. ഇരിക്കുറിൽ കെസി ജോസഫിനേയും തൃക്കാക്കരയിൽ ബെന്നി ബെഹന്നാനേയും കൊച്ചിയിൽ ഡൊമനിക് പ്രസന്റേഷനേയും മത്സരിപ്പിക്കാമെന്നും സമ്മതിച്ചു. എകെ ആന്റണിയും ഇതിനെ അനൂകലിച്ചു. ഇക്കാര്യം സുധീരനും ചെന്നിത്തലയ്ക്കും സമ്മതമായി. ഇത് മുഖ്യമന്ത്രിയെ ഹൈക്കമാണ്ട് അറിയിച്ചു. ഇതോടെയാണ് ഉമ്മൻ ചാണ്ടി വീണ്ടും പൊട്ടിത്തെറിച്ചത്. ബാബുവിനേയും അടൂർ പ്രകാശിനേയും ബലിയാടാക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭയിലെ കോൺഗ്രസുകാർക്കെല്ലാം സീറ്റ് നൽകണം. മന്ത്രിസഭയുടെ തീരുമാനമെല്ലാം കൂട്ടുത്തരവാദിത്തമാണ്. അതിൽ നിന്ന് ആരും ഒഴിഞ്ഞുമാറില്ല. ഈ സാഹചര്യത്തിൽ ബാബുവിനേയും അടൂർ പ്രകാശിനേയും മാത്രം ബലിയാക്കാൻ സമ്മതിക്കില്ലെന്ന് ഉമ്മൻ ചാണ്ടി തറപ്പിച്ചു പറഞ്ഞു.
ഈ സീറ്റുകളിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. ഉമ്മൻ ചാണ്ടിയുടെ കടുംപിടിത്തത്തിലൂടെ വെട്ടിലായത് ഹൈക്കമാണ്ടാണ്. ബാബുവും അടൂർ പ്രകാശും ഒഴിവായാൽ താനും മത്സരത്തിനില്ല. പുതുപ്പള്ളിയിൽ നിന്ന് തന്റെ പേരും ഒഴിവാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കേരളത്തിൽ എങ്ങനേയും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിന് ഉമ്മൻ ചാണ്ടിയുടെ നിലപാട് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ബാബുവിനും പ്രകാശിനും സീറ്റ് നൽകുമെന്നാണ് സൂചന. ഇതിനിടെ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ്ങ് കമ്മറ്റി യോഗം തുടങ്ങി. മുഖ്യമന്ത്രിയും സുധീരനും തമ്മിലുള്ള ഭിന്നത ഈ യോഗത്തിൽ പരിഹരിക്കാനാണ് ശ്രമം. ഉമ്മൻ ചാണ്ടി കടുംപിടിത്തം തുടരുന്നതിനാൽ സുധീരനെ അനുനയിപ്പിക്കാനും ശ്രമം.
അതിനിടെ താൻ മാറി നിൽ്ക്കാം സുധീരൻ മത്സരിക്കട്ടേ എന്ന നിലപാട് ഉമ്മൻ ചാണ്ടി എടുക്കുമെന്നാണ് സൂചന. സുധീരനും ചെന്നിത്തലയും ഒരുമിച്ചാണ് നീങ്ങുന്നത്. ഇത് പൊളിക്കാനാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. അതിനിടെ ഇത്തരം ചർച്ചകളിലൂടെ കോൺഗ്രസിന്റെ ജയസാധ്യതയെയാണ് ഇല്ലാതായതെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിലപാട്. ഇതിലുള്ള അതൃപ്തി കേരളത്തിലെ നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തോടെ എല്ലാ പ്രശ്‌നത്തിനും പരിഹാരം വേണമെന്നാണ് സോണിയയുടെ നിലപാട്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതേ നിലപാടിൽ തന്നെ. വി എം. സുധീരൻ, ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെക്കൂടാതെ ചർച്ചകൾക്കു നേതൃത്വം നൽകിയ എ.കെ. ആന്റണി, വയലാർ രവി, പി.സി. ചാക്കോ, ശശി തരൂർ എന്നിവരോടാണ് അതൃപ്തി വ്യക്തമാക്കിയത്. ചിലരുടെ ഈഗോയാണു പ്രശ്‌നം വഷളാക്കിയതെന്നു വയലാർ രവിയും പി.സി. ചാക്കോയും രാഹുൽ ഗാന്ധിയോടു തുറന്നടിച്ചു.
തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം ഏറെ പ്രതീക്ഷയോടെ കാണുന്നതു കേരളത്തെയാണ്. ഭരണത്തുടർച്ച ഉണ്ടാകുമെന്ന റിപ്പോർട്ടാണ് ഐ.ഐ.സി.സി. നിയോഗിച്ച ഏജൻസി ഹൈക്കമാൻഡിനു നൽകിയിരുന്നത്. ഇതിനിടെയാണ് സീറ്റ് തർക്കം ഉടലെടുത്തത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഉമ്മൻ ചാണ്ടിയും വി എം. സുധീരനും രമേശ് ചെന്നിത്തലയും മൂന്നുവട്ടം ചർച്ച നടത്തിയിട്ടും പരിഹാരം സാധ്യമായിരുന്നില്ല. ഡൽഹിയിലെത്തിയപ്പോൾ തർക്കം രൂക്ഷമായതാണ് ഹൈക്കമാൻഡിനെ ഏറെ അസ്വസ്ഥരാക്കി. ഇപ്പോഴത്തെ വിഴുപ്പലക്കൽ ഭരണത്തുടർച്ച അസാധ്യമാക്കിയെന്നു മറ്റു നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിക്കുകയും ചെയ്തു. തുടർന്നാണ് പ്രശ്‌ന പരിഹാരത്തിനു രാഹുൽ വീണ്ടും രംഗത്തിറങ്ങിയത്. സീറ്റ് തർക്കത്തോടെ എ, ഐ ഗ്രൂപ്പിനു പിന്നാലെ കോൺ്രഗസിൽ സുധീരന്റെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പുകൂടി സജീവമായി. സ്ഥാനാർത്ഥിപ്പട്ടികയിൽ കയറിക്കൂടാൻ പറ്റാത്തവരാണ് കൂട്ടത്തോടെ സുധീരപക്ഷത്തേക്കു കൂടുമാറിയത്.