പ്രവാസി തൊഴിലാളികളുടെ തൊഴിൽ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്ന പുതിയ തൊഴിൽ നിയമം ഖത്തറിൽ നടപ്പിലാക്കുന്നു. 2016 ഡിസംബർ 14 നാണ് ഈ നിയമം പ്രാബല്യത്തിൽ വരിക. നടപ്പിലാക്കുന്നതിന് ഒരു വർഷം മുമ്പേ തീയതി നിശ്ചയിക്കുന്നത് ചരിത്രത്തിൽ ആദ്യം. ഈ വർഷം ഒക്ടോബർ 27 നായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നിയമത്തിന് അംഗീകാരം നൽകിയത്. വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, രാജ്യത്ത് നിന്ന് പുറത്തു പോകൽ എന്നിവയാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരിക. എക്‌സിറ്റ് പെർമിറ്റ് അനുവധിക്കുന്നത് ആഭ്യന്തര മന്ത്രാലയം നേരിട്ടായിരിക്കും

നിലവിലുള്ള തൊഴിൽ കരാറുകൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല. ഒരു തൊഴിൽ നിന്ന് ഒഴിവായി രാജ്യത്തുനിന്ന് പുറത്ത് പോകുന്നവർക്ക് പുതിയവിസയിൽരാജ്യത്തേക്ക് ഉടൻ മടങ്ങാനും സാധിക്കും. നിലവിൽ വിസറദ്ദാക്കി രാജ്യത്തുനിന്ന് പുറത്തേക്ക് പോകുന്നവർക്ക് രണ്ടുവർഷം കഴിഞ്ഞ് മാത്രമെ തിരിച്ചുവരാൻ സാധിക്കുകയുള്ളൂ. എന്നാൽ പുതിയനിയമത്തിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കകം തിരിച്ചുവരാനാകും.

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, തിരിച്ച് പോകൽ (എക്‌സിറ്റ്) തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് അമീർ ഒക്ടോബറിൽ ഒപ്പുവച്ച 21/2015 നിയമം. പതിറ്റാണ്ടുകളായി രാജ്യത്ത് നിലവിലുള്ള സ്‌പോൺസർഷിപ്പ് നിയമത്തിൽ കാതലായമാറ്റം വരുത്തുന്ന ഈ നിയമത്തിന് കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭ അംഗീകാരംനല്കിയത്.

രാജ്യത്ത് നിലവിലുള്ള സ്‌പോൺസർഷിപ്പ് നിയമത്തിനു പകരം തൊഴിൽ കരാർ വ്യവസ്ഥയിലുള്ള പുതിയ നിയമം കൂടുതൽ സുതാര്യമാണ്. പരമാവധി അഞ്ചു വർഷമാണ് തൊഴിൽകരാർ കാലാവധി. ഇതിനുശേഷം തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങനങ്ങളിൽ ജോലി തേടാവുന്നതാണ്. പുതിയ നിയമമനുസരിച്ച് ഒരു ജോലി ഉപേക്ഷിച്ച് മറ്റൊരു വിസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് രണ്ട് വർഷം കാത്തിരിക്കേണ്ടതില്ല. തുറന്ന കരാർ തൊഴിൽ കരാറിന്റെ പരമാവധി കാലാവധി അഞ്ച് വർഷമായിരിക്കും.

തൊഴിലാളികൾക്ക് രാജ്യം വിട്ടുപോകാനുള്ള അനുമതി (എക്‌സിറ്റ് പെർമിറ്റ്) അനുവദിക്കുക ആഭ്യന്തര മന്ത്രാലയമായിരിക്കും എന്നതാണ് പുതിയ തൊഴിൽ നിയമത്തിലെ കാതലായ മറ്റൊരുമാറ്റം. തൊഴിലാളി നാട്ടിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് വിവരം തൊഴിൽ ദാതാവിനെ അറിയിക്കണം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മെട്രാഷ് രണ്ട് സംവിധാനത്തിൽ
എക്‌സിറ്റ് പെര്മിറ്റിന് അപേക്ഷിക്കുകയും വേണം.

തൊഴിലാളിക്കെതിരെ കോടതിയിലോ മറ്റോ കേസ് നിലനില്ക്കുന്നുണ്ടെങ്കിൽ കോടതിക്കോ പബ്ലിക് പ്രോസിക്യൂഷനോ മറ്റ് നിയമസ്ഥാപനങ്ങൾക്ക് മാത്രമെ ഇനിമുതൽ യാത്ര തടയാൻ അധികാരമുണ്ട
ാകുകയുള്ളൂ. ഇത്തരം പ്രശ്‌നമില്ലാത്തവർക്ക രാജ്യംവിടുന്നതിൽ എതിർപ്പില്ലെന്ന രേഖ അനുവദിക്കും. രാജ്യം വിടുന്നതിനുള്ള രേഖ അനുവദിക്കുന്നത് വൈകിയാൽ പരാതിപ്പെടാൻ പ്രത്യേക പരാതി പരിഹാര സമിതി രൂപവത്കരിക്കും.

അടിയന്തരഘട്ടങ്ങളിൽ മണിക്കൂറുകൾക്കുള്ളിലും രാജ്യംവിടുന്നതിൽ എതിർപ്പില്ലെന്ന രേഖ അനുവദിക്കും. തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശംവക്കുന്ന തൊഴിൽദാതാവിന് 25,000 റിയാൽ പിഴയും പുതിയ നിയമത്തിലുണ്ട്. പുതിയ നിയമത്തിലെ 14ാം അനുച്ഛേദം അനുസരിച്ച് തൊഴിലാളിക്ക് ആറ്് മാസത്തിൽ കൂടുതൽ തുടർച്ചയായി രാജ്യത്തിന് പുറത്ത് നില്ക്കാൻ സാധ്യമല്ല. എന്നാൽ പ്രത്യേകഫീസ് അടച്ച് അനുമതിവാങ്ങിയാൽ കാലവധിയുള്ള വിസയുള്ളവർക്ക് ഒരുവർഷം വരെ തുടര്ച്ചയായി ഖത്തറിന് പുറത്തുനില്ക്കാൻ സാധിക്കും

വിസ കാലവധി പൂർത്തിയാകുകയോ വിസ റദ്ദാകുകയോ ചെയ്താൽ മൂന്ന് മാസത്തിനകം രാജ്യംവിടണമെന്നും നിയമം അനുശാസിക്കുന്നു. രാജ്യത്ത് എത്തുന്ന തൊഴിലാളികൾ ഒരു മാസത്തിനകം റസിഡൻസ് പെർമിറ്റ് പ്രവൃത്തികൾ പൂർത്തിയാക്കണം. പുതുതായി ജനിച്ച കുട്ടികളുടെ വിസ നടപടികൾ 90 ദിവസത്തിനകം ശരിയാക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്. ഭാര്യക്കും ഭർത്താവിനും 25 വയസ്സുവരെയുള്ള കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയം വ്യവസ്ഥകൾക്ക് വിധേയമായി കുടുംബ വിസ അനുവദിക്കുമെന്നും പുതിയ നിയമത്തിലുണ്ട്. കരാറിലുള്ള തൊഴിൽകാലവധി പൂർത്തിയായാൽ തൊഴിൽ ദാതാവിന്റെ അനുമതിയില്ലാതെ മറ്റ് കമ്പനികളിലേക്ക് തൊഴിൽ മാറാൻ ഴിയും. എന്നാൽ ഇതിന് തൊഴിൽ മന്ത്രാലയത്തിൽനിന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും
അനുമതിയുണ്ടായിരിക്കണം