മാനിൽ നിന്ന് തൊഴിൽ വിസ റദ്ദാക്കി പോകുന്നവർക്ക് രണ്ടുവർഷത്തെ വിസാ നിരോധനം ഏർപ്പെടുത്തുന്ന നിയമം കൂടുതൽ കർശനമാക്കുന്നു. പഴയ സ്‌പോൺസറുടെ എൻ.ഒ.സി യുണ്ടെങ്കിൽ ജോലിമാറാമെന്ന ഇളവ് കൂടി എടുത്തുകളയാൻ തീരുമാനിച്ചതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

വിസ റദ്ദാക്കി പോകുന്നവർക്ക് രണ്ടു വർഷത്തെ വിസാ വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഖത്തറും, ആറുമാസത്തെ വിലക്ക് യു എ ഇയും എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഒമാനിലും ഇളവ് പ്രതീക്ഷിച്ചിരിക്കെയാണ് നിയമം കൂടുതൽ കർശനമാക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. വിസാ ചുമതലയുള്ള റോയൽ ഒമാൻ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.

ഇനിമുതൽ പഴയ സ്‌പോൺസർ എൻ.ഒ.സി നൽകിയാലും രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം മാത്രം തൊഴിൽവിസ അനുവദിക്കേണ്ടതുള്ളു എന്നാണ് പുതിയ തീരുമാനം.അതേസമയം, നേരത്തേ ജോലി ചെയ്തിരുന്ന അതേ സ്‌പോൺസറുടെ കീഴിലേക്ക് തിരിച്ചുവരാൻ വിസാ നിരോധനം ബാധകമല്ല. ഒമാനിൽ മികച്ച തൊഴിലിലേക്ക് മാറാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് നിയമം കർശനമാക്കുന്നത് വലിയ തിരിച്ചടിയാകും. 2014 ജൂലൈ മുതലാണ് രണ്ടുവർഷത്തെ വിസാ നിരോധനം കർശനമായി നടപ്പാക്കാൻ തുടങ്ങിയത്. ഇത് പിൻവലിക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ. സ്വദേശികളുടെ സന്പൂർണ ഉടമസ്ഥതയിലുള്ള എസ് എം ഇ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഉളവ് അനുവദിച്ചത്