- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10,000 രൂപ തന്നില്ലെങ്കിൽ ബ്രേക്ക് ഡൗണായ ബസിനെ ഫിറ്റ്‌നസ് ഇല്ലാത്തതാക്കുമെന്ന് ഭീഷണി; നവമാധ്യമങ്ങളിലെ ഓഡിയോ മാനക്കേടുണ്ടാക്കിയത് മനോരമാ ന്യൂസിന്; യഥാർത്ഥ കള്ളനെ പിടികൂടാൻ പരാതി നൽകി ചാനൽ; അങ്കമാലിയിലെ വ്യാജ മനോരമ ലേഖകനെ തേടി പൊലീസ് യാത്ര തുടങ്ങി
കൊച്ചി: മനോരമയുടെ അങ്കമാലിയിലെ ലേഖകന്റേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങി. മനോരമ ന്യൂസ് ചാനലിന്റെ പരാതിയിലാണ് അന്വേഷണം. വാഹനാപകടമുണ്ടാക്കിയ ബസ് ഉടമയെ ഫോണിൽ വിളിച്ചു പണം ആവശ്യപ്പെടുന്ന വ്യക്തി സ്വയം ഷിജുവെന്നാണു പരിചയപ്പെടുത്തുന്നത്. മനോരമയുമായി ഇയാൾക്ക് ബന്ധമില്ലെന്നു പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടം നടക്കുമ്പോൾ സംഭവസ്ഥലത്തു താൻ മാത്രമാണുണ്ടായിരുന്നതെന്നും ബസ് അപകടമുണ്ടാക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചാൽ ബസുടമയ്ക്കു വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നും പറഞ്ഞു ഫോണിൽ ബസുടമയോടു നേരിട്ടു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആൾമാറാട്ടം നടത്തി ബസ് ഉടമയിൽ നിന്നു പണം തട്ടിയെടുക്കാൻ ശ്രമിച്ചയാളെക്കുറിച്ചു വ്യക്തമായ സൂചന പൊലീസിനു ലഭിച്ചതായാണ് അറിവ്. ഫോൺ സന്ദേശത്തിൽ പറയുന്ന പേരും ശരിയല്ലെന്നു സൂചനയുണ്ട്. ബസ്സുടമയായ ജോസിൽ നിന്ന് വാർത്ത കൊടുക്കാതിരിക്കാൻ മലയാള മനോരമ റിപ്പോർട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ
കൊച്ചി: മനോരമയുടെ അങ്കമാലിയിലെ ലേഖകന്റേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ചു പൊലീസ് അന്വേഷണം തുടങ്ങി. മനോരമ ന്യൂസ് ചാനലിന്റെ പരാതിയിലാണ് അന്വേഷണം. വാഹനാപകടമുണ്ടാക്കിയ ബസ് ഉടമയെ ഫോണിൽ വിളിച്ചു പണം ആവശ്യപ്പെടുന്ന വ്യക്തി സ്വയം ഷിജുവെന്നാണു പരിചയപ്പെടുത്തുന്നത്. മനോരമയുമായി ഇയാൾക്ക് ബന്ധമില്ലെന്നു പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപകടം നടക്കുമ്പോൾ സംഭവസ്ഥലത്തു താൻ മാത്രമാണുണ്ടായിരുന്നതെന്നും ബസ് അപകടമുണ്ടാക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചാൽ ബസുടമയ്ക്കു വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നും പറഞ്ഞു ഫോണിൽ ബസുടമയോടു നേരിട്ടു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആൾമാറാട്ടം നടത്തി ബസ് ഉടമയിൽ നിന്നു പണം തട്ടിയെടുക്കാൻ ശ്രമിച്ചയാളെക്കുറിച്ചു വ്യക്തമായ സൂചന പൊലീസിനു ലഭിച്ചതായാണ് അറിവ്. ഫോൺ സന്ദേശത്തിൽ പറയുന്ന പേരും ശരിയല്ലെന്നു സൂചനയുണ്ട്.
ബസ്സുടമയായ ജോസിൽ നിന്ന് വാർത്ത കൊടുക്കാതിരിക്കാൻ മലയാള മനോരമ റിപ്പോർട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് 10,000 രൂപ ആവശ്യപ്പെടുന്നത്. ബ്രേക്ക് ഡൗൺ ആയ ബസ്സിന്റെ ഫിറ്റനസ് മോശമാണെന്ന് പറഞ്ഞ് വാർത്ത നൽകാതിരിക്കാൻ പണം നൽകണമെന്നാണ് ഭീഷണി. എന്നാൽ അങ്കമാലിയിലെ കേബിൾ ടിവി ക്യാമറമാനായ ടിന്റോ മാത്യുവാണ് മറ്റൊരുപേരിൽ വിളിച്ചതെന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന വിവരം. അതേസമയം, അങ്കമാലി കേന്ദ്രീകരിച്ച് വാർത്ത നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന മാധ്യമസംഘം ഉണ്ടെന്നാണ് സൂചനകൾ.
സംഭവത്തെക്കുറിച്ച് ബസ് ഉടമ അഭി ജോൺ പറയുന്നതിങ്ങനെ..
ഈ മാസം 19 ന് മഞ്ഞപ്രയിൽ നിന്ന് അങ്കമാലിക്ക് വരുന്ന ഡാലിയ ബസ് ടിബി ജംഗ്ഷനിൽ വെച്ച് ബ്ലോക്കിൽ പെട്ടു. കുടുതൽ സമയം ബ്ലോക്ക് ആയതിനാൽ ഡീസൽ ലാഭിക്കാൻ ബസ് ഓഫ് ചെയ്തു. പിന്നീട് ബസ് ഓൺ ചെയ്ത് സ്റ്റിയറിംങ്ങ് തിരിച്ചപ്പോൾ, സ്റ്റിയറിംങ്ങിന്റെ മില്ലിംങ് ലൂസ് ആയി. ഇതോടെ ടയർ തിരിയാതെ സ്റ്റിയറിംങ് തനിയെ കടന്ന് കറങ്ങി. ഈ സമയം, ടിബി ജംങഷനിലുള്ള സൂപ്പർമാർക്കറ്റിന്റെ മുന്നിലേക്ക് നാട്ടുകാരുടേയും മറ്റും സഹായത്തോടെ ബസ് തള്ളിക്കയറ്റി ബസ് നന്നാക്കി. പത്തുമിനുട്ടിൽ താഴെമാത്രമാണ് ഇതിനായി വേണ്ടിവന്നത്. തുടർന്ന് ബസ് സർവ്വീസ് പുനരാരംഭിച്ചു. ബസ് നന്നാക്കുന്നതിനിടയിൽ പ്രാദേശിക ചാനലായ എസി ടിവിയുടെ പ്രവർത്തകർ സ്ഥലത്തെത്തി ദൃശ്യങ്ങളെടുത്തു. കണ്ടക്ടറുടെ കൈയിൽ നിന്ന് നമ്പർ വാങ്ങി.
തുടർന്ന് 12 മണിയോടെ എന്നെ വിളിച്ചു. മനോരമയുടെ റിപ്പോർട്ടർ സിജോ ആണെന്നാണ് പരിചയപ്പെടുത്തിയത്. ടിബി ജംങ്ങഷനിൽ വെച്ച് ആക്‌സിഡന്റായി. അത് പത്രത്തിൽ കൊടുക്കാൻ പോകുകയാണ്. എന്ന് അയാൾ പറഞ്ഞു. ബ്രേക്ക് ഡൗൺ ആയ വാഹനത്തിന്റെ വാർത്ത കൊടുക്കുാറുണ്ടോയെന്ന് തിരിച്ച് ചോദിച്ചപ്പോൾ, ഫിറ്റ്‌നസ് ഇല്ലെന്ന് പറഞ്ഞ് വാർത്ത നൽകിയാൽ നിങ്ങൾ അതിന്റെപേരിൽ കയറിയിറങ്ങി നടക്കേണ്ടി വരുമെന്നും, രണ്ട് മൂന്ന് ദിവസത്തെ ട്രിപ്പ് തന്നെ മുടങ്ങുമെന്നും അയാൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് വാർത്ത വരാതിരിക്കാൻ എന്ത് ചെയ്യണമെന്ന് ചോദിച്ചത്. പതിനായിരം രൂപ തന്നാൽ പ്രശ്‌നം ആക്കാതെ വിഷയം തീർക്കാമെന്ന് അയാൾ പറയുകായിരുന്നു. ഒന്ന് ആലോചിച്ച ശേഷം അറിയിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. വിവരം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ശബ്ദരേഖ അയച്ചുതരാൻ പറഞ്ഞു. പിന്നീട് വളരെപ്പെട്ടന്നാണ് ഇത് പ്രചരിച്ചത്അഭി മറുനാടൻ മലയാളിയോട് പറഞ്ഞു.
ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിന്റെ പിന്നാലെ എ സി ടിവിയിടെ വീഡിയോ എഡിറ്റർ കം ക്യാമറമാൻ ആയി ജോലി ചെയ്തിരുന്ന ടിന്റോ മാത്യുവിനെ കഴിഞ്ഞ വ്യാഴാഴ്ച ജോലിയിൽ നിന്ന് പുറത്താക്കി. എന്നാൽ, ബസ് ഉടമകളുമായുള്ള ചില പ്രശ്‌നങ്ങളുടെ പേരിൽ തന്നെ ഇങ്ങോട്ട് വിളിച്ച് കുടുക്കുകയായിരുന്നുവെന്ന് ആരോപണ വിധേയനായ ടിന്റോ മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ വാർത്തയുടെ പേരിൽ പണം ആവശ്യപ്പെട്ടിട്ടില്ല. ബസ് ഉടമകൾ വ്യക്തി വിരോധം തീർത്തതാണെന്നും ടിന്റോ കൂട്ടിച്ചേർത്തു.