- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിക്കാനുള്ള കരുത്ത് ചോര്‍ന്ന റിപ്പോര്‍ട്ടര്‍ ടിവി; ട്വന്റി ഫോറിനും ബാര്‍ക്കില്‍ കാണുന്നത് ഇടിവിന്റെ തുടര്‍ച്ച; ഒത്തുപിടിച്ചാല്‍ മനോരമ ന്യൂസിന് മൂന്നാമനാകാം; പൊളിറ്റിക്കല്‍ ചാനലുകളില്‍ ജനം ടിവിയ്ക്ക് ആശ്വാസിക്കാം; അംബാനിക്കേഷന്‍ എവിടേയും എത്തുന്നില്ല; മലയാളം ന്യൂസ് ചാനല്‍ ടിആര്‍പിയില്‍ 'അത്ഭുതമില്ലാ കാലം'
തിരുവനന്തപുരം: അട്ടിമറികളില്ലാതെ മലയാള ടെലിവിഷനില്‍ ഈ വര്‍ഷത്തെ 45-ാം ആഴ്ചയും കടന്നു പോകുന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും. രണ്ടു ചാനലും തമ്മില്‍ നല്ല വ്യത്യാസവുമുണ്ട്. എന്നാല്‍ കഴിഞ്ഞ തവണത്തെ റേറ്റിംഗ് നില തുടരുകയും ചെയ്യുന്നു. മൂന്നാം സ്ഥാനത്തുളള ട്വന്റി ഫോറിന് പക്ഷേ പോയിന്റില്‍ ഇടിവുണ്ടായിട്ടുണ്ട്. മനോരമ ന്യൂസിനും കുറഞ്ഞു. ജനം ടിവിയ്ക്ക് മെച്ചമുണ്ടാവുകയും ചെയ്തു. കൈരളിയും ന്യൂസ് കേരളയും മീഡിയാ വണ്ണും നില അതേ പടി നിലനിര്‍ത്തുകയും ചെയ്തു.
മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് - ആഴ്ച്ച 45 -
ഏഷ്യാനെറ്റ് ന്യൂസ് - 92
റിപ്പോര്‍ട്ടര്‍ ടിവി - 78
ട്വന്റി ഫോര്‍ - 61
മനോരമ ന്യൂസ് - 45
മാതൃഭൂമി ന്യൂസ് - 35
ജനം ടിവി - 23
കൈരളി ന്യൂസ് - 21
ന്യൂസ് 18 കേരള - 13
മീഡിയ വണ്‍ - 10
ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും തമ്മില്‍ 14 പോയിന്റ് വ്യത്യാസമുണ്ട്. ഇത് തന്നെയായിരുന്നു കഴിഞ്ഞ ആഴ്ചയിലേയും സ്ഥിതി. 44-ാം ആഴ്ചയില്‍ 63 പോയിന്റുണ്ടായിരുന്ന ട്വന്റി ഫോര്‍ ന്യൂസിന് 61ആയി കുറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് 24 ന്യൂസ് ഒന്നാമത് എത്തിയിരുന്നു. മലയാളം ടിവി റേറ്റിംഗിലെ പ്രധാന അട്ടിമറിയായിരുന്നു അത്. രണ്ടാഴ്ചയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഷിരൂരിലെ രക്ഷാപ്രവര്‍ത്തന സമയത്തായിരുന്നു അത്. അതിന് ശേഷം റിപ്പോര്‍ട്ടര്‍ കയറി വന്നു. ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടറും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കുറച്ചു ആഴ്ചകളില്‍. ഇതും ഇപ്പോള്‍ മാറുകയാണ്. മലയാളം ന്യൂസ് ചാനലില്‍ വെല്ലുവിളിയില്ലാതെ ഏഷ്യാനെറ്റ് ന്യൂസ് തുടരുകയാണ്.
മൂന്നാം സ്ഥാനത്തുള്ള ട്വന്റി ഫോറും നാലാം സ്ഥാനത്തുള്ള മനോരമയും തമ്മില്‍ 16 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. ഒരു കാലത്ത് ഈ വ്യത്യാസം 80 പോയിന്റിന് മുകളിലായിരുന്നു. അതായത് വരും ആഴ്ചകളില്‍ ട്വന്റി ഫോറിന് തിരിച്ചടിയുണ്ടായാല്‍ മനോരമ മൂന്നാം സ്ഥാനത്തേക്ക് കയറി വരാന്‍ സാധ്യത ഏറെയാണ്. മലയാളത്തില്‍ സര്‍ക്കുലേഷന് മുന്നിലുളള പത്രമായ മനോരമയുടെ ചാനലിന് ടിവി റേറ്റിംഗില്‍ ഒരിക്കലും ഒന്നാമനാകാന്‍ കഴിഞ്ഞിട്ടില്ല. ട്വന്റി ഫോറിന്റേയും റിപ്പോര്‍ട്ടറിന്റേയും സജീവതയോടെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്നും പുറത്താകുകയും ചെയ്തു. കരുതലോടെ നീങ്ങിയാല്‍ മൂന്നാമത് ഉടനെത്താന്‍ മനോരമയ്ക്ക് കഴിയും. അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമിയ്ക്ക് അവരുടെ പ്രേക്ഷകര്‍ക്കപ്പുറത്തേക്ക് വളരാന്‍ കഴിയുന്നില്ല.
കുറച്ചു ആഴ്ചകളായി ജനം ടിവി നേരിയ പോയിന്റെ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. കൈരളി ന്യൂസുമായി രണ്ടു പോയിന്റ് വ്യത്യാസം നേടാന്‍ അവര്‍ക്ക് ഈ ആഴ്ചയാകുന്നു. പൊളിട്ടിക്കല്‍ ചാനല്‍ എന്ന നിലയില്‍ ജനത്തിന് ഇത് വലിയ നേട്ടമാണ്. കൈരളി ടിവിയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ നീലിമ രാജിവച്ച് ചേര്‍ന്നത് ജനത്തിലാണ്. ദേശീയതയിലേക്കുള്ള മാധ്യമ പ്രവര്‍ത്തകയുടെ മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുമെന്നാണ് ജനം ടിവിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് വിശേഷിപ്പിച്ചത്. എന്തായാലും
അബാനിയുടെ ചാനലായ ന്യൂസ് 18 കേരളയ്ക്ക് കുതിപ്പിന്റെ കഥകള്‍ പറയാന്‍ കഴിയുന്നില്ല. മീഡിയാവണ്ണിനും ബാര്‍ക്ക് റേറ്റിംഗില്‍ അവസാന സ്ഥാനത്ത് തുടരേണ്ടിയും വരുന്നു. പുതിയ ചാനലായ ന്യൂസ് മലയാള 24X7 എന്ന ചാനലിന് ഇനിയും ബാര്‍ക്കില്‍ പോയിന്റ് നേടാന്‍ കഴിയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏറെ പ്രതീക്ഷയോടെയാണ് അംബാനി ന്യൂസ് 18 കേരള തുടങ്ങിയത്. അംബാനിഫിക്കേഷനില്‍ പല പ്രമുഖരും ചാനലിലും എത്തി. എന്നിട്ടും ജനം ടിവിയ്ക്ക് മുകളില്‍ പോലും റേറ്റിംഗ് ഉണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ചാനല്‍.
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണം സജീവതയിലെത്തിയ ആഴ്ചയായിരുന്നു ബാര്‍ക്കിലെ 45-ാം ആഴ്ച. എന്നാല്‍ പ്രേക്ഷകരുടെ കുതിച്ചു ചാട്ടം വാര്‍ത്താ ചാനലുകളിലേക്ക് ഉണ്ടാകുന്നുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷിരൂരിലെ രക്ഷാപ്രവര്‍ത്തന കാലത്ത് ആദ്യ മൂന്ന് ചാനലുകള്‍ക്കും നൂറിലേറെ പോയിന്റ് കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് പോലും മൂന്നക്ക പോയിന്റില്ലെന്നതാണ് വസ്തുത. ഓണക്കാലത്തിന് ശേഷമാണ് ന്യൂസ് ചാനലുകളില്‍ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞത്.