- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോര്‍ട്ടറിന്റെ അഭ്യാസം ജനം തിരസ്കരിച്ചു; കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങി റേറ്റിങ് ഉയര്‍ത്തിയിട്ടും ഒന്നാമതെത്തിയില്ല; കഴിഞ്ഞയാഴ്ച്ചത്തേക്കാള്‍ റേറ്റിംഗ് ഉയര്‍ത്തി ഏഷ്യാനെറ്റ്; കിതച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്തി 24 ന്യൂസ്
കഴിഞ്ഞയാഴ്ച്ചത്തേക്കാള്‍ റേറ്റിംഗ് ഉയര്‍ത്തി ഏഷ്യാനെറ്റ്;
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലം മലയാളം വാര്‍ത്താചാനലുകളുടെ ഉത്സവകാലമാണ്. എല്ല ചാനലുകളും സജീവമായി അരയും തലയു മുറുക്കി കളത്തില്‍ ഇറങ്ങും. ഇക്കുറി വാര്‍ത്താചാനലുകള്‍ തമ്മില്‍ മത്സരം മുറുകിയത് അതിവൈകാരികത സൃഷ്ടിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളുമായാണ്. അര്‍ജുന്‍ വിഷയം അടക്കം അതിവൈകാരികത നിറച്ചാണ് ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. ചാനല്‍ ഡെസ്‌ക്കില്‍ നിന്നും അവതാരകര്‍ സ്‌പോട്ട് റിപ്പോര്‍ട്ടര്‍മാരായി കളത്തിലിറങ്ങി.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ എത്തിയതോടെ രാഷ്ട്രീയ ചൂടിലാണ് കേരളം. എല്ലാക്കാലവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗില്‍ മറ്റു ചാനലുകളെ കടത്തിവെട്ടാറുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ആ വാരത്തില്‍ തങ്ങളുടെ അധീശത്തം അരക്കിട്ടുറപ്പിക്കുന്ന കാഴ്ച്ചയാണ പോയവാരം കണ്ടത്. 42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ പോയിന്റി നൂറ് കടന്നാണ് ഏഷ്യാനെറ്റിന്റെ കുതിപ്പ്. ഏഷ്യാനെറ്റ് ന്യൂസ് 104 പോയിന്റാണ് നേടിയത്. കഴിഞ്ഞ തവണ 99.78 ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ്. ഇവിടെ നിന്നുമാണ് കുതിപ്പുണ്ടാക്കിത്.
അതേസമയം ഏഷ്യാനെറ്റ് ന്യൂസിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം പിടിക്കാന്‍ ഇറങ്ങിയ റിപ്പോര്‍ട്ടര്‍ ചാനലിന് നിരാശയായിരുന്നു ഫലം. കോടികള്‍ മുടക്കിയുള്ള പരിശ്രമങ്ങളെല്ലാം ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി. കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങിയിട്ടും റേറ്റിങില്‍ ഒന്നാമതെത്തിയില്ല. വലിയ കെട്ടുകാഴ്ച്ചകള്‍ ഒരുക്കിയെങ്കിലും പ്രേക്ഷകര്‍ ചാനല്‍ റിമോട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരതിയെടുത്തു. അത് അവരുടെ വിശ്വസനീയതയുടെ തെളിവു കൂടിയാണ്. ആ ആഴ്ച്ചയില്‍ റിപ്പോര്‍ട്ടര്‍ ടിവി 98 പേയിന്റാണ് നേടിയത്. കഴിഞ്ഞ ആഴ്ച്ചയും ഈ പോയിന്റിലായിരുന്നു ചാനല്‍, അവിടെ നിന്നും മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ചാനലുള്ളത്.
കേരളാ വിഷന്റെ ബോക്സ് ഇപ്പോള്‍ ഓണ്‍ ആക്കിയാല്‍ ആദ്യം വരുന്നത് റിപ്പോര്‍ട്ടര്‍ ചാനലാണ്. ഈ പ്രൈംബാന്‍ഡ് കിട്ടാന്‍ കോടികള്‍ തന്നെ കൊടുത്തിട്ടുണ്ട് ചാനല്‍ അധികാരികള്‍. എന്നിട്ടും ഒന്നാം സ്ഥാനം അവര്‍ക്ക് അന്യമായി നില്‍ക്കുന്നു. അതേസമയം മൂന്നാം സ്ഥാനത്തേക്ക് വീണ 24 ന്യൂസ് ചാനല്‍ 79 പോയിന്റാണ് ബാര്‍ക്കില്‍ നേടിയത്. രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പ് അവര്‍ക്ക് അടുത്തെങ്ങും സാധിക്കാത്ത അവസ്ഥയുണ്ടാകും.
42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെയാണ്:
ഏഷ്യാനെറ്റ് ന്യൂസ് - 104
റിപ്പോര്‍ട്ടര്‍ ടിവി - 98
ട്വന്റി ഫോര്‍ - 79
മനോരമ ന്യൂസ് - 50
മാതൃഭൂമി ന്യൂസ് - 39
ജനം ടിവി - 22
കൈരളി ന്യൂസ് - 22
ന്യൂസ് 18 കേരള - 17
മീഡിയ വണ്‍ - 12
മനോരമ ന്യൂസ് ചാനല്‍ നില മെച്ചപ്പെടുത്തുന്നു എന്ന സൂചനയും പുതിയ ബാര്‍ക്കില്‍ നിന്നും വ്യക്തമാണ്. തെരഞ്ഞെടുപ്പു കാലം ആയതിനാല്‍ ജനം ടിവിയും കൈരളി ടിവിയും മുന്നേറ്റമുണ്ടാക്കുന്ന അവസ്ഥയുണ്ട്. പൊതുവേ ഈ ആഴ്ച്ച രാഷ്ട്രീയം ഇഷ്ടപ്പെടുന്ന മലയാളികള്‍ വാര്‍ത്താ ചാനലുകള്‍ കൂടുതലായും കാണാന്‍ സാധ്യതയുണ്ട്.
രാഷ്ട്രീയ വാര്‍ത്തകളില്‍ വിശ്വസനീയത തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്. ഉപതിരഞ്ഞെടുപ്പു പോരാട്ടങ്ങളിലെ പ്രചരണങ്ങള്‍ അടക്കം വരും ആഴ്ച്ചകളിലെ ചാനല്‍ മത്സരത്തിന്റെ വീറ് വര്‍ധിപ്പിക്കും. എന്നാല്‍, പൊതുസാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നിലെത്താനാണ് സാധ്യത കൂടുതലും.