- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം കഴിഞ്ഞതോടെ ടിവിയില്‍ വാര്‍ത്ത കാണല്‍ കൂട്ടിയ മലയാളികള്‍; കോട്ടം കാണുന്നത് 24 ന്യൂസിന് മാത്രം; കൈരളിയെ പിന്തള്ളി ജനം ടിവിയും മുന്നേറി; റിപ്പോര്‍ട്ടര്‍ രണ്ടാമത്; 30തിന്റെ നിറവില്‍ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പില്‍ തന്നെ
വീണ്ടും ന്യൂസ് ചാനല്‍ കാണുന്ന മലയാളികളുടെ എണ്ണം കൂടുന്നു
തിരുവനന്തപുരം: വീണ്ടും ന്യൂസ് ചാനല്‍ കാണുന്ന മലയാളികളുടെ എണ്ണം കൂടുന്നു. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് അടക്കം പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. അകെ 24 ന്യൂസിന് മാത്രാണ് ഈ വര്‍ഷത്തെ 39-ാം ആഴ്ചയിലെ റേറ്റിംഗ് പ്രകാരം പ്രേക്ഷകരുടെ കുറവുള്ളത്. കൈരളി ന്യൂസിനും ഇടിവുണ്ട്. ഇത് മുതലെടുത്ത് കൈരളി ടിവിയെ മറിടകന്ന് സംഘപരിവാര്‍ പിന്തുണയുള്ള ജനം ടിവി ആറാമത് എത്തി. ഇത് മാത്രമാണ് ചാനല്‍ റേറ്റിംഗിലെ ഏക മാറ്റം. പോയിന്റില്‍ മാറ്റമുള്ളപ്പോഴും ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ടര്‍ ടിവിയും മുന്നില്‍ തുടരുകയാണ്.
്്്കഴിഞ്ഞ ആഴ്ച(ആഴ്ച 38) ഏഷ്യാനെറ്റ് ന്യൂസിന് 90.4 പോയിന്റായിരുന്നു. അത് പുതിയ ആഴ്ചയില്‍ 95ആയി. ട്വന്റി ഫോറിന് കഴിഞ്ഞ ആഴ്ചത്തെ പോയിന്റെ 76.65 ആയിരുന്നുവെങ്കില്‍ അതുയര്‍ന്ന് 90 ആയി. 24 ന്യൂസിന് 76.65 പോയിന്റില്‍ നിന്നും 76ലേക്ക് പോകേണ്ടിയും വന്നു. അതായത് ആദ്യ മൂന്നിലുള്ള ചാനലുകളില്‍ 24 ന്യൂസിന് പ്രേക്ഷക നഷ്ടവും ഉണ്ടാകുന്നു. റിപ്പോര്‍ട്ടറുമായുള്ള അന്തരം 14 പോയിന്റായി മാറുകയും ചെയ്യുന്നു. രണ്ടാഴ്ച ഒന്നാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസിന് ഇത് കടുത്ത തിരിച്ചടിയാണ്. 24 ന്യൂസിലെ പ്രേക്ഷകരെ റിപ്പോര്‍ട്ടര്‍ ടിവി സ്വാധീനിക്കുന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു. ഓണക്കാലത്ത് ന്യൂസ് ചാനലുകളുടെ റേറ്റിംഗില്‍ ഇടിവുണ്ടായി. ഇത് മാറുമ്പോഴാണ് നഷ്ടം 24 ന്യൂസിന് മാത്രമായി പ്രതിഫലിക്കുന്നത്. അടുത്ത ആഴ്ച എന്തു സംഭവിക്കുമെന്നതും നിര്‍ണ്ണായകമാണ്.
പരമ്പരാഗത പ്രേക്ഷകരെ കൂടെ നിര്‍ത്തിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. പുതുതലമുറകളെ സ്വാധീനിക്കുന്ന അവതരണമാണ് റിപ്പോര്‍ട്ടറിന്റെ കരുത്ത്. ഏറെ മാറ്റങ്ങളുമായി അടുത്ത കാലത്ത് പ്രക്ഷേപണം തുടങ്ങിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ കുതിപ്പ് 24 ന്യൂസിനെ തളര്‍ത്തുകയും ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസ് - 95, റിപ്പോര്‍ട്ടര്‍ ടിവി - 90, ട്വന്റി ഫോര്‍ - 76, മനോരമ ന്യൂസ് - 43, മാതൃഭൂമി ന്യൂസ് - 37, ജനം ടിവി - 19, കെരളി ന്യൂസ് - 18, ന്യൂസ് 18 കേരള - 15, മീഡിയാ വണ്‍ -10 എന്നിങ്ങനെയാണ് 39-ാം ആഴ്ചയിലെ റേറ്റിംഗുകള്‍. മനോരമയ്ക്കും മാതൃഭൂമിയ്ക്കും ജനത്തിനും കാഴ്ചക്കാര്‍ കൂടിയിട്ടുണ്ട്.
പി വി അന്‍വറുയര്‍ത്തിയ ആരോപണങ്ങളും തൃശൂര്‍ പൂര വിവാദവുമാണ് കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ കാമ്പ്. ഓണക്കാലത്ത് ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രേക്ഷക പ്രതികരണം കുറവായിരുന്നു. പരസ്യങ്ങളുടെ തള്ളിക്കയറ്റവും വാര്‍ത്തകളുടെ സമയത്തെ കുറിച്ചു. അതെല്ലാം മാറി വീണ്ടും വാര്‍ത്തകള്‍ 39-ാം ആഴ്ചയില്‍ സജീവമായി. അന്‍വര്‍ ഉയര്‍ത്തിയ വിവാദവും അതിനോടുള്ള സര്‍ക്കാര്‍ പ്രതികരണവുമെല്ലാം വീണ്ടും വാര്‍ത്തകളെ സജീവമാക്കി. ഇതിനിടെയാണ് റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമനായി ചര്‍ച്ചകളിലെത്തിയത്.
ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളിയായി റിപ്പോര്‍ട്ടര്‍ ടിവി മാറുമോ എന്ന് അറിയണമെങ്കില്‍ ന്യൂസ് ചാനല്‍ കാണുന്നതില്‍ പ്രേക്ഷക ഉയര്‍ച്ച അനിവാര്യതയാണ്. കുറച്ചു കാലം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് 150 പോയിന്റിന് മുകളില്‍ റേറ്റിംഗുണ്ടായിരുന്നു. ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ നാളുകളിലും വയനാട് ദുരന്തവുമെല്ലാം നടക്കുമ്പോള്‍ മലയാളികള്‍ ഏറെ കണ്ടത് ന്യൂസ് ചാനലുകളായിരുന്നു. ഇതിനിടെയാണ് റേറ്റിംഗില്‍ 24 ന്യൂസ് ഒന്നാമത് എത്തിയത്.
എന്നാല്‍ വിനു വി ജോണിനെ കൂടുതല്‍ സജീവമാക്കി ഏഷ്യാനെറ്റ് ന്യൂസ് മുന്നില്‍ വീണ്ടുമെത്തി. സിന്ധു സൂര്യകുമാറിന്റെ ഹേമാ കമ്മറ്റി കാലത്തെ അഭിമുഖവും പോലീസില്‍ നിന്നുള്ള അരുണ്‍ കുമാറിന്റെ റിപ്പോര്‍ട്ടിങ്ങുമെല്ലാം അതിനിര്‍ണ്ണായകമായി. അങ്ങനെ റേറ്റിംഗില്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പിലേക്ക് എത്തി. ഇതിനിടെ അരുണ്‍കുമാറിന്റെ സജീവതയില്‍ 24ന്യൂസിനെ റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.
കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കില്‍ സെറ്റ് ടോപ്പ് ബോക്സ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരിക റിപ്പോര്‍ട്ടര്‍ ടിവിയാണ്. ഈ മാര്‍ക്കറ്റിംഗ് തന്ത്രവും റിപ്പോര്‍ട്ടറിന് റേറ്റിംഗില്‍ ഗുണം ചെയ്തിട്ടുണ്ട്. മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. നേരോടെ നിര്‍ഭയം നിരന്തരം എന്ന ടാഗ് ലൈനില്‍ തുടരുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോഴും ഒന്നാം സ്ഥാനം നിലനിര്‍ത്താനാകുന്നതിന് കാരണം വാര്‍ത്താ അവതരണത്തിലെ വൈവിധ്യമാണ്. 30 കൊല്ലത്തിനിടെയില്‍ രണ്ടാഴ്ച മാത്രമാണ് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നില്‍ നിന്നും പിന്നിലായത്.