- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയില്ലാത്ത ഉടൽ കാണിച്ചിട്ട്, ഇവിടെ തല വയ്‌പ്പിക്കരുത് കേരളത്തിലെ മാധ്യമപ്രവർത്തകർ എന്ന് ഭീഷണിപ്പെടുത്തുകയാണ്; പി വി അൻവർ പറയുന്നു, പൊലീസ് പൂട്ടിക്കുന്നു എന്ന് വിനു വി ജോൺ; കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് കെമാൽ പാഷ; റെയ്ഡ് ചെയ്ത് മറുനാടൻ ജീവനക്കാരെ പൊലീസ് ഉപദ്രവിച്ചത് എന്ത് അധികാരത്തിൽ എന്നും ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചോദ്യം
തിരുവനന്തപുരം: കേരളത്തിൽ സെൻസർഷിപ്പോ എന്ന ചോദ്യവുമായി തുടർച്ചയായി രണ്ടാം ദിവസവും പൊലീസിന്റെ മറുനാടൻ വേട്ട സംവാദ വിഷയമാക്കി ഏഷ്യാനെറ്റ് ന്യൂസ് അവർ. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, മാധ്യമ അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത് എന്നായിരുന്നു സംവാദത്തിൽ റിട്ട.ജസ്റ്റിസ് കെമാൽ പാഷയുടെ അഭിപ്രായം. ഷാജൻ സ്‌കറിയയ്ക്ക് എതിരെയുള്ള കേസിന്റെ പേരിൽ മറുനാടൻ ജീവനക്കാരെ ഉപദ്രവിക്കുക, ഭീഷണിപ്പെടുക, അവരുടെയൊക്കെ വീട്ടിൽ പോയി മൊബൈൽ പിടിച്ചുവാങ്ങുക, ഇതൊക്കെ എന്ത് അധികാരത്തിലാണ് പൊലീസ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ:
ജസ്റ്റിസ് കെമാൽ പാഷ: വിനു..അടിയന്തരാവസ്ഥയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ കണ്ടാൽ അതിശയിക്കേണ്ടതില്ല. പക്ഷേ ഇപ്പോൾ, അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നു എന്നുവേണം കരുതാൻ. ആ എഡിറ്റോറിയൽ ഞാൻ വായിച്ചു, ദി ഇന്ത്യൻ എക്സ്‌പ്രസിലെ. അതിൽ വിനു പറയാത്ത ഒരുകാര്യം കൂടി , പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. അതായത് ശ്രീ എം വി ഗോവിന്ദന് സർക്കാരിന്റെ അഡ്‌മിനിസ്‌ട്രേഷനിൽ ഇടപെടാൻ എന്താണ് അധികാരം എന്നതിൽ ചോദിച്ചിട്ടുണ്ട്. ഒരധികാരവും ഇല്ല. സർക്കാരിനെ വിമർശിച്ചാലും, എസ്എഫ്‌ഐയെ വിമർശിച്ചാലും, കേസെടുക്കും, ഇനിയുമെടുക്കും. റെഡിയാക്കി കളയും എന്നതാണ്. അറസ്റ്റ് ചെയ്യും, അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും. ഇതൊക്കെ പറയാൻ അദ്ദേഹ യഥാർഥത്തിൽ സർക്കാരിന്റെ ഭാഗമല്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്നതിന് അപ്പുറം ഒരധികാരവും കൽപ്പിച്ചുകൊടുത്തിട്ടില്ല. ആ വാചകങ്ങളെല്ലാം കറക്റ്റാ കേട്ടോ, അതുപോലെ തന്നെ പ്രവർത്തിക്കുന്നുണ്ട്, നമ്മുടെ പൊലീസ്.
ഷാജൻ സ്‌കറിയയുടെ കാര്യം പറയുമ്പോൾ തന്നെ ആ എഡിറ്റോറിയലിൽ എഴുതിയിട്ടുണ്ട്, ഏഷ്യാനെറ്റിന് എതിരെ സ്വീകരിച്ച പൊലീസ് നടപടി. അതേ പൊലെ തന്നെ മാതൃഭൂമിക്ക് എതിരെ എടുത്ത നടപടി. ഷാജൻ സ്‌കറിയയുടെ ജേണലിസം എന്നു പറയുന്നത് അഗ്രസീവ് ഇൻവസ്റ്റിഗേറ്റീവ് ജേണലിസം എന്നു വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്. എല്ലാ കാര്യങ്ങളിൽ ഒന്നും നമുക്ക് യോജിപ്പില്ല. ചില വാർത്തകൾ നമുക്കും ഇഷ്ടപ്പെടുന്നത് അദ്ദേഹം വെളിയിലോട്ട് കൊണ്ടുവരാറുണ്ട്. അത് എന്തോ ആവട്ടെ. അദ്ദേഹം ഒരു കുറ്റം എസ് സി എസ്ടി പ്രിവൻഷൻ ഓഫ് ആട്രോസൈറ്റീസ് ആക്റ്റ് അനുസരിച്ചുള്ള ഒരു ഒഫൻസ് സെക്ഷൻ 3(1) ആർ വരുന്നെന്നാണ് ഈ പറയുന്നത്. എനിക്ക് തോന്നുന്നില്ല, അതുവേറെ കാര്യം. മെറിറ്റിലേക്ക് ഞാൻ പോകുന്നില്ല. ഉണ്ടെന്നിരിക്കട്ടെ, അയാൾ കുറ്റക്കാരനാണെന്നിരിക്കട്ടെ, ആ മാധ്യമ സ്ഥാപനം വഴി ഉപജീവന മാർഗ്ഗം തേടുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു. അവരെയൊക്കെ ഉപദ്രവിക്കുക, ഭീഷണിപ്പെടുക, അവരുടെയൊക്കെ വീട്ടിൽ പോയി മൊബൈൽ പിടിച്ചുവാങ്ങുക, ഇതൊക്കെ എന്ത് അധികാരത്തിലാണ് പൊലീസ് ചെയ്യുന്നത്?
ഷാജൻ സ്‌കറിയയ്‌ക്കെതിരെ നടപടി എടുത്തോട്ടെ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ. യഥാർഥത്തിൽ മുൻകൂർ ജാമ്യ വിഷയം വരുമ്പോൾ, എന്റെ തന്നെ ഒരുവിധിയുണ്ട്. പണ്ട് ഇതുപോലെ ഒരാള്, ആരാണെന്നൊന്നും പറയുന്നില്ല, ആക്റ്റ് ദുരുപയോഗം ചെയ്യുന്ന സിറ്റുവേഷനാണ് ഞാൻ പറയുന്നത്. ഇത് അങ്ങനെ ഉണ്ടോ ഇല്ലയോ എന്നുഞാൻ പറയുന്നില്ല. ഈ ആക്റ്റ് ഒരുപാട് ദുരുപയോഗം ചെയ്യുന്നുണ്ട്. 25 ഓളം കേസുകളാണ് അയാൾ കണ്ട ആളുകൾക്കെല്ലാം എതിരെ കൊടുത്തിരിക്കുന്നത്. അയാൾ ഒരിക്കൽ സർക്കാർ സ്ഥാപനത്തിൽ ചെന്നിട്ട് വിവരാവകാശ നിയമപ്രകാരം, അപേക്ഷ കൊടുത്തു. ഉടനെ അതിന്റെ കോപ്പി വേണമെന്ന് പറഞ്ഞു. ക്ലാർക്ക് കോപ്പി റെഡിയാക്കി ഇയാൾക്ക് കൊടുത്തു. കൊടുത്തപ്പോൾ അയാൾ പറഞ്ഞു ഇതൊന്നു വായിച്ചുകൊടുക്കാൻ. അയാൾ പറഞ്ഞു, ഇതെന്റെ ജോലിയല്ല എന്ന്. അത് പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിച്ചത് ആണെന്ന് പറഞ്ഞാണ് ഒരുകേസ്. ഇതുപോലെ ധാരാളം സംഭവിക്കാറുണ്ട്. ഈ കേസിന്റെ ഉള്ളടക്കം എനിക്ക് അറിഞ്ഞുകൂടാ. ശ്രീനിജന്റെ പരാതി എന്ത് എന്ന് എനിക്കറിയില്ല. അതുകൊണ്ട് ഞാൻ മെറിറ്റിലേക്ക് പോകുന്നില്ല.
പക്ഷേ ഒരു ഒഫൻസ് കോൺസ്റ്റിറ്റിയൂട്ട് ചെയ്യുന്നില്ലെങ്കിൽ, മുൻകൂർ ജാമ്യം കൊടുക്കണം എന്നുഞാൻ പറഞ്ഞിട്ടുണ്ട്. കാരണം ഒഫൻസ് വന്നാലേ ആന്റിസിപ്പേറ്ററി ബെയിൽ കൊടുക്കാതിരിക്കാൻ ഒക്കുകയുള്ളു. ഒഫൻസ് ഇല്ലെങ്കിൽ ആന്റിസിപ്പേറ്ററി ബെയിൽ കൊടുക്കാം. അതിനി പോട്ടെ മെറിറ്റിലാണ്, സുപ്രീം കോടതിയിലൊക്കെ പോകുന്ന കാര്യമാണ് എന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് ഞാൻ അതിലേക്ക് പോകുന്നില്ല. പക്ഷേ, ഈ മാധ്യമ സ്ഥാപനം അടിച്ചുനിരത്തുന്നത് പോലെ, അവിടുത്തെ കമ്പ്യൂട്ടർ മുഴുവൻ, എടുത്തോണ്ട് പോകുവാണ്. ഇതൊക്ക എന്തുചെയ്യാനാണ് അവരെ ഉപദ്രവിക്കുന്നത് ഇങ്ങനെ? ഒരു സ്ഥാപനം അതുപൂട്ടിക്കുകയാണോ വേണ്ടത്? പൂട്ടിക്കും എന്നൊരാൾ പറഞ്ഞിട്ടുണ്ടായിരുന്നു. അതല്ലേ
വിനു വി ജോൺ: പി വി അൻവർ എംഎൽഎ പ്രഖ്യാപിക്കുന്നു..ഇന്നലെ തലയില്ലാത്ത ഉടൽ കാണിച്ചിട്ട്, ഇവിടെ തല വയ്‌പ്പിക്കരുത് കേരളത്തിലെ മാധ്യമപ്രവർത്തകർ എന്ന് ഭീഷണിപ്പെടുത്തുകയാണ്. പി വി അൻവർ പറയുന്നു, പൊലീസ് പൂട്ടിക്കുന്നു
ജസ്റ്റിസ് കെമാൽ പാഷ: അതാ പറഞ്ഞത്, അതാ ചെയ്യുന്നത് ഒരാളങ്ങ് പ്രഖ്യാപിക്കുകയാണ്. നിന്നെ വലിച്ചുതാഴെയിടും. കേട്ടോ...ഇതുപൂട്ടിക്കും. ഈ മാധ്യമ സ്ഥാപത്തിലെ ആളുകൾ എന്നെ ഇന്റർവ്യു ചെയ്യാൻ വന്നപ്പോൾ പറഞ്ഞതാണ്. ഞാൻ അതുപറയുകയും ചെയ്തു. അതിന് എന്നെ വളരെ മോശമാക്കി പേരൊക്കെ വൃത്തികേടാക്കി പറഞ്ഞ് അൻവർ ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ഞാൻ അതിന് മറുപടി പറയുകയും ചെയ്തിട്ടുണ്ട്. ഇതിപ്പോ നടപ്പാക്കുന്നത് ഇതുപോലെ ഒരാൾ അങ്ങ് പ്രഖ്യാപിക്കും. അതുപോലെ ഞാൻ പറയാൻ കാരണമുണ്ട്. ശ്രീ എം വി ഗോവിന്ദൻ ഇവിടെ പ്രഖ്യാപിച്ചത്, അതുപോലെ ഒരു എംഎൽഎ പ്രഖ്യാപിക്കുന്നു സിപിഎമ്മിന്റെ. പ്രഖ്യാപിച്ച് കഴിഞ്ഞാൽ, അതങ്ങ് നടപ്പാക്കുക എന്നതാണ് നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരുടെ ഇന്നത്തെ ഏറ്റവും വലിയ ജോലി.
ആ മാധ്യമ സ്ഥാപനത്തിലെ ഏല്ലാ കമ്പ്യൂട്ടറുകളും എടുത്തുകൊണ്ടുപോയി. അവിടുത്തെ ജീവനക്കാരുടെ വീട്ടിൽ ചെന്ന് അവരെ ഭീഷണിപ്പെടുത്തി. ഇവിടെ വന്നുപോയാൽ, ഇനി അവരുടെ പേരിൽ കേസെടുക്കും എന്നുള്ളതാണ്. ആ പാവങ്ങള് ജീവിക്കാൻ, അവര് തൊഴിൽ ചെയ്ത് ജീവിക്കുന്നതല്ലേ. ഒരു മാധ്യമ പ്രവർത്തകന് എതിരെ കേസെടുക്കുമ്പോൾ ചിന്തിക്കേണ്ട കാര്യമുണ്ട്. അയാൾ ഒരു തൊഴിലാണ് അവിടെ ചെയ്യുന്നത്. അഖില പോയി ജോലി ചെയ്തതിനാണ് അഖിലയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഇതിപ്പോൾ വേണമെങ്കിൽ മാധ്യമ അടിയന്തരവസ്ഥ എന്നു വേണമെങ്കിൽ നമുക്ക് പറയാം. കാരണം ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ്.
മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലയില്ല. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമല്ലേ പൗരന്റെ. അത് മാധ്യമ പ്രവർത്തകൻ ആവണമെന്നൊന്നുമില്ല. പൊതുജനത്തിൽ പെട്ട ഒരാൾക്ക് സർക്കാരിനെ വിമർശിക്കാനുള്ള അവകാശമില്ലേ? ഈ സർക്കാരെന്ന് പറയുന്നത്, മുഖ്യമന്ത്രിയും മന്ത്രിമാരും എന്നൊക്കെ പറയുന്നത് ജനങ്ങളുടെ ജോലിക്കാരാണ്. അവര് ശമ്പളം കൊടുത്ത് ഇരുത്തിയേക്കുവാണ് അവരെ. തൊഴിലുടമയാണ് ജനങ്ങൾ. തൊഴിലാളി ജോലി ചെയ്യുന്നില്ലെങ്കിൽ, അനാവശ്യം കാണിച്ചാൽ, അതിനെ വിമർശിക്കാനുള്ള അവകാശം തൊഴിലുടമയ്ക്ക് ഇല്ലേ?
ജനങ്ങളുടെ ജനാധിപത്യത്തിലുള്ള ഏറ്റവും വലിയ അവകാശമാണ് വിമർശിക്കാനുള്ള അവകാശം. വിമർശിക്കുന്നത് നല്ലൊരു ഭരണം കിട്ടാനാണ്. പക്ഷേ അതെല്ലാം അടിച്ചൊതുക്കുന്ന വിധത്തിൽ, ആരെങ്കിലും വാ തുറന്നു പറഞ്ഞാൽ, അവന്റെയെല്ലാം പേരിൽ കേസാണ്. ഇതിനകത്ത് ഇരിക്കുന്ന എത്ര പേരുടെ പേരിൽ നാളെ കേസ് വരുമെന്ന് എനിക്കറിയില്ല. കാരണം നമുക്ക് ഒന്നും പറയാൻ പറ്റുന്നില്ല. പൊലീസിനെ കയറൂരി വിട്ടേക്കുകയാണ്. പുതിയ ഡിജിപി ചുമതലയേറ്റപ്പോൾ, അയാളെ കുറിച്ച് പത്രത്തിൽ വന്നത്, സൗമ്യമായ മുഖം എന്നാണ്. മുഖം സൗമ്യമായിരിക്കും, വന്നയുടനെ ചെയ്ത് പണിയാണിത്. ഒന്നാചോചിച്ച് നോക്കിക്കോളൂ. ഇതിലും എത്രയോ ഭേദമായിരുന്നു മുമ്പേയിരുന്ന ആള് എന്നുവേണം നമുക്ക് പറയാൻ
മറുനാടന് മലയാളി ബ്യൂറോ