- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Channel
- /
- MINI SCREEN
ഞാനോ ആര്യയോ കാരണമല്ലല്ലോ ഒന്നും സംഭവിച്ചത്; ആര്യയെ അന്നും ഇന്നും എനിക്ക് ഒരുപോലെ ഇഷ്ടം: മുന്‍ നാത്തൂന്‍ ആര്യയെ കുറിച്ച് വാതോരാതെ സംസാരിച്ച് അര്‍ച്ചന സുശീലന്‍
മുന്‍ നാത്തൂന്‍ ആര്യയെ കുറിച്ച് വാതോരാതെ സംസാരിച്ച് അര്‍ച്ചന സുശീലന്‍

സീരിയലിലെ വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നയാളാണ് അര്‍ച്ചന സുശീലന്‍. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് അര്‍ച്ചന മിനി സ്‌ക്രീനിലെത്തുന്നത്. സോഫിയയെ എപ്പോഴും ഉപദ്രവിച്ചിരുന്ന ഗ്ലോറിയ ജീവിതത്തിലും വില്ലത്തിയാണെന്ന് ധരിച്ചവര്‍ വരെയുണ്ടായിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയായിരുന്നു താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത്. നടിയും അവതാരകയുമായ ആര്യ ബഡായിയുടെ മുന്‍ ഭര്‍ത്താവ് ആയിരുന്ന രോഹിത്ത് അര്‍ച്ചനയുടെ സഹോദരന്‍ ആയിരുന്നു.
അന്ന് മുതല്‍ ഇരുവരും തമന്മില്‍ സ്‌നേഹബന്ധമുണ്ട്. ആര്യയും രോഹിത്തും വിവാഹ മോചനം നേടിയെങ്കിലും അര്‍ച്ചനയും ആര്യയും തമ്മിലുള്ള സൗഹൃദം തുടര്‍ന്ന്. പുതിയൊരഭിമുഖത്തില്‍ അര്‍ച്ചന ആര്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
''എന്റെ മുന്‍ നാത്തൂന്‍ ആണ് ആര്യ. വിവാഹമോചനത്തിന് ശേഷവും ആര്യയും ഞാനും തമ്മിലുള്ള ബന്ധത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആര്യയെ അന്നും ഇന്നും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ഞാനോ ആര്യയോ കാരണമല്ലല്ലോ ഒന്നും സംഭവിച്ചത്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അന്നും ഇന്നും എനിക്ക് സംസാരിക്കാന്‍ വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഒരാളാണ് ആര്യ. അവളൊരു നല്ല വ്യക്തിയാണ്. ജീവിതത്തിലെ ഓരോ സാഹചര്യങ്ങള്‍ അനുസരിച്ച് തീരുമാനങ്ങള്‍ മാറും. പക്ഷേ, ഒരാളുടെ സ്വഭാവം മാറില്ലല്ലോ. അവളുടെ സ്വഭാവം എനിക്കിഷ്ടമാണ്. അതൊരിക്കലും മാറില്ല. എല്ലാം പഴയതുപോലെയാണ്. ഉയര്‍ച്ചയിലും താഴ്ചയിലും പരസ്പരം താങ്ങായി നില്‍ക്കാറുണ്ട്. ഞാന്‍ എങ്ങനെയാണോ ആര്യയെ കണ്ടിരുന്നത്, അതില്‍ ഇതുവരേയും ഒരു മാറ്റം വന്നിട്ടില്ല. എന്റെ സുഹൃത്തിന് ഞാന്‍ കൊടുക്കുന്ന വാല്യുവാണത്'', അര്‍ച്ചന അഭിമുഖത്തില്‍ പറഞ്ഞു.
വ്യക്തിജീവിതത്തെക്കുറിച്ചും അര്‍ച്ചന അഭിമുഖത്തില്‍ സംസാരിച്ചു. ''ഞാന്‍ ഫീല്‍ഡ് വിട്ടിട്ട് ഏകദേശം അഞ്ച് വര്‍ഷമായി. യുഎസില്‍ സെറ്റില്‍ഡായി. വിവാഹം കഴിഞ്ഞു. ഒരു മകനുണ്ട്. എന്നെ ഫോളോ ചെയ്യുന്നവര്‍ക്ക് അറിയാം'', എന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.


