ചെന്നൈ: വൈറലാകാൻ എന്തുമാർഗ്ഗമുണ്ടെന്നാണ് രാവിലെ എഴുന്നേറ്റാൽ ഉടൻ ചിലർ ആലോചിക്കുന്നത്. 300 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിക്കാൻ ശ്രമിച്ച യൂടൂബർക്ക് ദാരുണാന്ത്യം സംഭവിച്ചത് കഴിഞ്ഞ ദിവസമാണ്. ബൈക്ക് സ്റ്റണ്ടുകളിലൂടെ വൈറലാകാൻ ശ്രമിക്കുന്നവരിൽ ലിംഗഭേദമൊന്നുമില്ല. തമിഴ്‌നാട്ടിലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായത്. ഹെൽമറ്റ് പോലുമില്ലാത്ത അഭ്യാസപ്രകടനം കടന്ന കൈയാണെന്ന് പലരും വിമർശിക്കുകയും ചെയ്യുന്നു.

ഓടുന്ന മോട്ടോർ സൈക്കിളിൽ സ്‌നേഹപ്രകടനം നടത്തുന്ന രണ്ടുയുവതികളാണ് വീഡിയോയിൽ. ഒരുയുവതി ബൈക്കോടിക്കുന്നു. മറ്റേയാൾ പെട്രോൾ ടാങ്കിന്റെ മുകളിൽ മുഖാമുഖം ഇരിക്കുന്നു. മറ്റൊരു വാഹനത്തിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. യുവതികൾ പരസ്പരം ചു:ബിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും കാണാം. ആ സമയത്ത് ബൈക്ക് ഹാൻഡിൽ ആരും നിയന്ത്രിക്കുന്നതുമില്ല. ഇരുവർക്കും ഹെൽമറ്റുമില്ല.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഹീറോ സ്‌പ്ലെൻഡറിലാണ് അഭ്യാസ പ്രകടനം. സ്റ്റാർസ് ഓഫ് ജാർഖണ്ഡ് എന്ന് ഇൻസ്റ്റാ പേജാണ് വീഡിയോ പങ്കുവച്ചത്.