കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ളവർ പ്രതികളായ കൊക്കെയ്ൻ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആദ്യ അഞ്ച് പ്രതികൾക്കെതിരെയാണ് എറണാകുളം സെൻട്രൽ സി.ഐ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അവശേഷിക്കുന്ന മൂന്ന് പ്രതികൾക്കെതിരായ കുറ്റപത്രം പിന്നീട് സമർപ്പിക്കും. മയക്കുമരുന്ന് നിരോധന നിയമത്തിലെ വകുപ്പുകളും ഗൂഢാലോചനക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടെ നടൻ ഷൈൻ ടോം ചാക്കോ അടക്കമുള്ളആദ്യ അഞ്ച് പ്രതികൾക്ക് കർശന ഉപാധികളോടെയാണ് ഹൈക്കോടതിജാമ്യവും അനുവദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എതിർത്തെങ്കിലും പ്രതികൾ 51 ദിവസങ്ങളായി ജയിലിലാണെന്നും ഇത് ന്യായീകരിക്കാനാവില്ലെന്നും ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടി. കൊക്കെയ്ൻ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞ ശേഷമാണ് ജാമ്യം അനുവിദച്ചത്. ഇതോടെ ഷൈൻ ടോം ചോക്കോ അടക്കമുള്ള അഞ്ചു പേർക്കും ജയിലിൽ നിന്ന് പുറത്തിറങ്ങാം.

മയക്ക് മരുന്ന് ഉപയോഗത്തിനൊപ്പം കൊക്കൈൻ കച്ചവടവും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നാണ് കുറ്റപത്രം. എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്‌പെക്ടർ ഫ്രാൻസിസ് ഷെൽബിയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ ലക്ഷ്യം ലഹരി വിൽപനയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊക്കെയ്ൻ കൈവശം വയ്ക്കൽ, ഉപയോഗിക്കൽ, വിൽപന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. നിശാ പാർട്ടികളിൽ വിൽക്കുന്നതിനുവേണ്ടിയാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ.

പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയില്ല. ഫാഷൻ ഡിസൈനർ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി സിൽവസ്റ്റർ, നടൻ ഷൈൻ ടോം ചാക്കോ, സ്‌നേഹ ബാബു, ടിൻസി ബാബു എന്നിവരാണ് കേസിലെ ആദ്യ അഞ്ച് പ്രതികൾ. പിന്നീട് അറസ്റ്റിലായ നൈജീരിയക്കാരൻ കോളിൻസ്, ചെന്നൈ സ്വദേശി പൃഥ്വിരാജ്, പഞ്ചാബ് സ്വദേശി ജസ്ബീർ സിങ്ങ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരും. അതിന് ശേഷം മാത്രമേ കുറ്റപത്രം നൽകൂ. ഒക്കോവെയെ കൊക്കെയ്ൻ കേസിലെ ഒന്നാംപ്രതി രേഷ്മ രംഗസ്വാമിയുമായി പരിചയപ്പെടുത്തിക്കൊടുത്ത പൃഥ്വീരാജ്, ജസ്ബീർ സിങ് എന്നിവരെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

രേഷ്മയ്ക്കും ബ്ലെസിക്കും ജസ്ബീർ സിങ്, പൃഥ്വിരാജ് എന്നിവരെയാണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത് എന്നാണ് പൊലീസ് ഭാഷ്യം. കേസിലെ മുഖ്യ പ്രതിയായ നൈജീരിയൻ സ്വദേശി ഒക്കാവോയെ രേഷ്മയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഇവരാണെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതി ഒക്കോവ ചിഗോസി കോളിൻസിനെ മാർച്ച് ആദ്യമായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. കൊച്ചിയിലെ സ്‌മോക്കേഴ്‌സ് പാർട്ടികൾക്കായി കൊക്കൈൻ വിതരണം ചെയ്തത് ഇയാളാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.

സുഹൃത്ത് നൽകിയ 40,000 രൂപ ജനുവരി 29 നാണ് ബ്ലസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയത് ഈ പണമാണ് സഹ സംവിധായിക ബ്ലസി സിൽവസ്റ്റർ കൊക്കെയിൻ വാങ്ങാൻ ഉപയോഗിച്ചത്. ഷിഗോസിയിൽ നിന്ന് വാങ്ങിയ കൊക്കെയിൻ ഉപയോഗിച്ച് നോക്കുന്നതിനാണ് നടൻ ഷൈൻ ടോം ചാക്കോയെയും സുഹൃത്തുക്കളായ മറ്റ് രണ്ട് മോഡലുകളെയും രേഷ്മയും ബ്ലസിയും വിളിച്ച് വരുത്തിയത്. പിടിയിലാകുന്നതിന് തൊട്ട് അടുത്ത ദിവസം നഗരത്തിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ ഇവർ കൂടുതൽ പേരെ പങ്കെടുപ്പിച്ച് മയക്കുമരുന്ന് ഉൾപ്പെട്ട പാർട്ടി നടത്താൻ തീരുമാനിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സെക്യൂരിറ്റിജിവനക്കാരനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കിങ്‌സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ കടവന്തറയിലെ ഫൽറ്റിൽനിന്നായിരുന്നു യുവനടൻ ഷൈൻ ടോം അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നത്. സംവിധായിക ബ്ലസിയുൾപ്പെടെയുള്ള നാലു യുവതികളെയും അറസ്റ്റു ചെയ്തിരുന്നു. കാക്കൈനിമായാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത് എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ജനുവരി 30നാണ് ഇവർ പൊലീസ് പിടിയിലായത്.

കൊച്ചിയിലെ കൊക്കൈൻ കേസിലെ പ്രതികളായ ബ്ലസിയെയും രേഷ്മയെയും ഗോവയിലെത്തിച്ച് മയക്കുമരുന്ന് കണ്ണികളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ശേഷം നടത്തിയ അന്വേഷണങ്ങളിലാണ് ചിഗോസി വലയിലായത്.