- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീറ്ററെ അറസ്റ്റ് ചെയ്തെന്ന വിവരം ഞെട്ടിച്ചു; ഭർത്താവിനെ കേസിലേക്ക് വലിച്ചിഴക്കുന്നു; മകളുടെ കൊലയിൽ പങ്കില്ലെന്ന വാദത്തിൽ ഉറച്ച് ഇന്ദ്രാണി; ഷീനാ ബോറ കൊലക്കേസ് അന്വേഷണവുമായി പീറ്റർ മുഖർജി സഹകരിക്കുന്നില്ലെന്ന് സിബിഐ
മുംബൈ: മകൾ ഷീനാ ബോറയുടെ കൊലയിൽ പങ്കില്ലെന്ന വാദവുമായി ഇന്ദ്രാണി മുഖർജി. അറസ്റ്റിലായ തന്റെ ഭർത്താവ് പീറ്റർ മുഖർജിക്കും പങ്കില്ലെന്ന് ഇന്ദ്രാണി പറയുന്നു. മൂന്ന് മാസം മുമ്പാണ് ഷീനാ ബോറ കൊലക്കേസിൽ ഇന്ദ്രാണി പിടിയിലായത്. കേസിൽ പീറ്റർ മുഖർജി അറസ്റ്റുചെയ്യപ്പെട്ട വിവരം ഞെട്ടിച്ചു. അദ്ദേഹത്തെ കേസിലേക്കു വലിച്ചിഴയ്ക്കുകയാണ്. റിമാൻഡ് ന
മുംബൈ: മകൾ ഷീനാ ബോറയുടെ കൊലയിൽ പങ്കില്ലെന്ന വാദവുമായി ഇന്ദ്രാണി മുഖർജി. അറസ്റ്റിലായ തന്റെ ഭർത്താവ് പീറ്റർ മുഖർജിക്കും പങ്കില്ലെന്ന് ഇന്ദ്രാണി പറയുന്നു. മൂന്ന് മാസം മുമ്പാണ് ഷീനാ ബോറ കൊലക്കേസിൽ ഇന്ദ്രാണി പിടിയിലായത്. കേസിൽ പീറ്റർ മുഖർജി അറസ്റ്റുചെയ്യപ്പെട്ട വിവരം ഞെട്ടിച്ചു. അദ്ദേഹത്തെ കേസിലേക്കു വലിച്ചിഴയ്ക്കുകയാണ്. റിമാൻഡ് നീട്ടുന്നതിനായി കഴിഞ്ഞദിവസം ഇന്ദ്രാണിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് ഈ വിശദീകരണം.
ഇന്ദ്രാണിയും പീറ്ററും ഡൽഹിയിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ. അദ്ദേഹത്തെ ഡൽഹിയിൽ കൊണ്ടുപോയിരിക്കയാണ്. ചോദ്യംചെയ്യലിൽ ഇന്ദ്രാണിയും പീറ്ററും സഹകരിക്കുന്നില്ല. അതിനാൽ പീറ്ററിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കും. പീറ്ററിന്റെ മകൻ രാഹുലും ഇന്ദ്രാണിയുടെ മകൾ ഷീനയും തമ്മിലുള്ള ബന്ധത്തെ ഇന്ദ്രാണിയും പീറ്ററും എതിർത്തിരുന്നു. എന്നാൽ, രണ്ടുപേരുടെയും എതിർപ്പ് വകവെയ്ക്കാതെയാണ് ഇവർ വിവാഹംകഴിക്കാൻ തീരുമാനിച്ചത്. വിവാഹം നടന്നാൽ പീറ്ററിന്റെ സമ്പാദ്യത്തിൽ നല്ലൊരുപങ്ക് രാഹുൽവഴി ഷീനയ്ക്കു ലഭിക്കുമെന്നതാണ് ഇന്ദ്രാണിയെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഷീന ബോറ കൊലക്കേസ് വിചാരണ ഡിസംബർ ആദ്യ വാരം തുടങ്ങുമെന്നാണ് സൂചന. തന്റെയും ഭർത്താവിന്റെയും ആജീവനാന്ത സമ്പാദ്യം മുഴുവൻ മുൻ ഭർത്താവിലുള്ള മകൾ ഷീന ബോറയ്ക്ക് ലഭിക്കുമോ എന്ന ഭയമാണ് ഷീനയെ കൊല്ലാൻ ഇന്ദ്രാണിയെ പ്രേരിപ്പിച്ചതെന്ന് സിബിഐ കുറ്റപത്രം. മുൻ ഭർത്താവ് സജ്ഞീവ് ഖന്നയിലുണ്ടായ മറ്റൊരു മകൾ വിധിയോട് ഷീനയ്ക്കുണ്ടായിരുന്ന അമിത വാത്സല്യവും ഭയത്തിന് കാരണമായെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്. ഇതിനിടെയാണ് പീറ്റർ മുഖർജിയേയും അറസ്റ്റ് ചെയ്തത. എന്നാൽ പീറ്ററിന് കൊലപാതകത്തിൽ എന്തു പങ്കാണുള്ളതെന്ന് സിബിഐ.ക്ക് ഇപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
തനിക്ക് ഷീനയുമായി ബന്ധമുണ്ടെന്ന് രാഹുൽ പൊലീസിന് മൊഴിനൽകിയിട്ടുണ്ടെങ്കിലും ഷീനയ്ക്ക് രാഹുലുമായി ബന്ധമില്ലെന്നാണ് ഇന്ദ്രാണിയും പീറ്റർ മുഖർജിയും സിബിഐ.ക്കു നൽകിയ മൊഴിയിലുള്ളത്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാൻ ഇവർ പരസ്പരമയച്ച സന്ദേശങ്ങൾ വിശദമായി പരിശോധിക്കുകയാണ് സിബിഐ. ഭർത്താവ് പീറ്റർ മുഖർജിയുടെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയം വിവാഹത്തിലെത്തിയാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഇവർ കരുതിയിരുന്നു. ഇക്കാരണത്താൽ ഖന്നയെയും അവരുടെ ഡ്രൈവർ ശ്യാംവർ റായിയെയും കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തുകയായിരുന്നെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പീറ്റർ മുഖർജിയെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ മെട്രോപൊളിറ്റൻ കോടതിയിൽ അറിയിച്ചു. കേസിൽ പീറ്റർ മുകർജിക്ക് എതിരെ അനുബന്ധ കുറ്റപത്രം സിബിഐ സമർപ്പിക്കും. ഷീനയെ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിലുണ്ടെന്നുമുള്ള വാദമാണ് ഇന്ദ്രാണി ആദ്യം മുംബൈ പൊലീസിനോടും പിന്നീട് സിബിഐയോടും ആവർത്തിച്ചത്. എന്നാൽ, ഗാഗൊഡെ ഖുർദിൽനിന്ന് കണ്ടത്തെിയ മൃതദേഹാവശിഷ്ടങ്ങൾ ഷീനയുടേതുതന്നെയാണെന്ന് മൂന്നിടങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനകളിലും തെളിഞ്ഞു. ആദ്യ ഭർത്താവ് സിദ്ധാർഥ് ദാസിൽ ഇന്ദ്രാണിക്കു പിറന്ന മകളാണ് ഷീന. ഷീനക്കു പിന്നാലെ ഷീനയുടെ സഹോദരൻ മിഖായലിനെയും കൊല്ലാൻ ശ്രമിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഇന്ദ്രാണിയുടെ ആദ്യഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ രവി എന്നിവർ ചേർന്നാണ് 24കാരിയായ ഷീനയെ കൊലപ്പെടുത്തിയതായി സിബിഐ കണ്ടത്തെിയത്. 1000 പേജുള്ള കുറ്റപത്രത്തിൽ 150 സാക്ഷികളെയാണ് പരാമർശിച്ചിരിക്കുന്നത്. 200 രേഖകളും സിബിഐ സമർപ്പിച്ചു. കേസിൽ ഇന്ദ്രാണി മുഖർജി ഓഗസ്റ്റ് മുതൽ ജയിലിലാണ്.