- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സൊളസ് ചാരിറ്റീസ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മത്സരഫലങ്ങൾ പ്രഖ്യാപിച്ചു
സാൻഫ്രാൻസിസ്‌ക്കോ: കോവിഡ് മഹാമാരി ന്യൂയോർക്കിലും ഫ്ളോറിഡയിലുമൊക്കെ സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുമ്പോഴാണ് സൊളസിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള ഒരുപാധിയായിട്ട് സൊളസ് ചാരിറ്റീസ് ഇക്കൊല്ലം ആദ്യമായിട്ട് ആർട്ട് & ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. ഇത്തവണത്തെ വിഷയം 'മഹാമാരിയിലെ ജീവിതം' എന്ന് നിശ്ചയിക്കുന്നതിന് സംഘാടകർക്ക് അധികം ആലോചിക്കേണ്ടിയുംവന്നില്ല. മത്സരത്തിന് അയച്ചുകിട്ടിയ ചിത്രങ്ങളും ഫോട്ടോകളും തെളിവാകുന്നത്, ചിത്രകാരും ഫോട്ടോഗ്രാഫർമാരും കുട്ടികൾ മുതൽ മുതിർന്നവർ വരെ മഹാമാരിയെ തങ്ങളുടെ സൃഷ്ടികളിൽ സാക്ഷ്യപ്പെടുത്തുന്നതിൽ വളരെ വിജയിച്ചിരിക്കുന്നു എന്നാണ്.
ഈ മത്സരം ആവിഷ്‌ക്കരിച്ചതും അതിന്റെ നടത്തിപ്പിന് നേതൃത്വം കൊടുത്തതും സിന്ധു നായർ (സാൻ ഫ്രാൻസിസ്‌ക്കോ ബേ ഏരിയ) ആണ്. ഫോട്ടോഗ്രാഫിയിൽ മനോജ് ജയദേവനും ജോജൻ ആന്റണിയും, ചിത്രകലയിൽ ശ്രീജിത്ത് ശ്രീധരനും ഷീന രാജുവും വിധികർത്താക്കൾ ആയിരുന്നു. പല വിഭാഗങ്ങളിലെ ജേതാക്കൾ ഇവരാണ്:
ഫോട്ടോഗ്രാഫി:
1. സന്ദീപ് ഹരിനാരായണൻ
2. ദീപ നായർ
3. മുകിൽ കുമാർ
ചിത്രകല: മുതിർന്നവർ
1. അജിത് പിള്ള & ഇന്ദു അംബിക ഗോപാലൻ കുട്ടി
2. ശ്രീപ്രദ ഇന്ദ്രകാന്തി
3. സോണാലി വിജയ് നായ്ക്ക്
ചിത്രകല: ടീനേജുകാർ
1. സംയുക്ത വാരിയം
2. നേഹ നാരായണം
3. വൃന്ദ ഇനാനി
ചിത്രകല:കുട്ടികൾ
1. മുകുന്ദ് ചക്രവർത്തി
2. ഗൗരി പരിയങ്ങാട്ട് & വൈഖാ വിഷ്ണു
3. അഞന രാംകുമാർ
മത്സരത്തിൽ ഉൾപ്പെടുത്തിയ എല്ലാ സൃഷ്ടികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അവയിൽ ഏറ്റവും ശ്രദ്ധയാകർഷിക്കപ്പെട്ട സൃഷ്ടികൾക്കാണ് പോപ്പുലർ സമ്മാനങ്ങൾ ലഭിച്ചത്. അജിത് പിള്ളയും ലാസ്യ ഉദയും ആണ് ആ വിഭാഗത്തിൽ മുന്നിലെത്തിയത്.
നവംബർ 21ന് നടന്ന സൊളസ് ചാരിറ്റീസിന്റെ ബാങ്ക്വറ്റിൽ ആണ് മത്സരഫലങ്ങൾ പ്രഖ്യാപിച്ചത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും.



