- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന് വേണ്ടാത്ത ചാർളിയെ രക്ഷിക്കാൻ അമേരിക്കൻ പാർലിമെന്റ് പ്രത്യേക യോഗം ചേർന്ന് നിയമം ഭേദഗതി ചെയ്തു; ചാർളിക്കും കുടുംബത്തിനും അമേരിക്കയിൽ പെർമനന്റ് റെസിഡൻസി; പറക്കാൻ അനുവാദം തേടി ഡോക്ടർ സംഘം
അപൂർവമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമം ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന 11 മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കുന്നതിൽ ബ്രിട്ടൻ തീരെ താൽപര്യം പ്രകടിപ്പിക്കാത്ത അവസ്ഥയാണുള്ളത്. എന്നാൽ ചാർളിയെ രക്ഷിക്കാൻ ഇപ്പോൾ അമേരിക്കൻ പാർലിമെന്റ് പ്രത്യേക യോഗം ചേർന്ന് നിയമം ഭേദഗതി ചെയ്തിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് ചാർളിക്കും കുടുംബത്തിനും അമേരിക്കയിൽ പെർമനന്റ് റെസിഡൻസി നൽകാനും തീരുമാനമായിട്ടുണ്ട്. തുടർന്ന് ചാർളിയെയും കൊണ്ട് പറക്കാൻ അനുവാദം തേടുകയാണിപ്പോൾ ഡോക്ടർമാരുടെ സംഘമെന്നും റിപ്പോർട്ടുണ്ട്. ചികിത്സക്കായി അമേരിക്കയിലേക്ക് പറക്കുന്നതിന് അനുവദിക്കുന്നതിനാണ് യുഎസ് കോൺഗ്രസ് ചാർളിക്കും കുടുംബത്തിനും പിആർ നൽകിയിരിക്കുന്നത്. ഇതിനായി തങ്ങൾ നിയമത്തിൽ ഭേദഗതി ചെയ്തിരുന്നുവെന്ന് നെബ്രാസ്‌കയിലെ റിപ്പബ്ലിക്കൻ യുഎസ് പ്രതിനിധിയായ ജെഫ് ഫോർടെൻബെറി ട്വീറ്റ് ചെയ്തിരുന്നു. ചാർളിയുടെ മെഡിക്കൽ കെയറുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ഓർമണ്ട് സ
അപൂർവമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകരാറുകളും മൂലമം ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ കഴിയുന്ന 11 മാസക്കാരൻ ചാർളി ഗാർഡ് എന്ന ആൺകുട്ടിയെ രക്ഷിക്കുന്നതിൽ ബ്രിട്ടൻ തീരെ താൽപര്യം പ്രകടിപ്പിക്കാത്ത അവസ്ഥയാണുള്ളത്. എന്നാൽ ചാർളിയെ രക്ഷിക്കാൻ ഇപ്പോൾ അമേരിക്കൻ പാർലിമെന്റ് പ്രത്യേക യോഗം ചേർന്ന് നിയമം ഭേദഗതി ചെയ്തിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് ചാർളിക്കും കുടുംബത്തിനും അമേരിക്കയിൽ പെർമനന്റ് റെസിഡൻസി നൽകാനും തീരുമാനമായിട്ടുണ്ട്. തുടർന്ന് ചാർളിയെയും കൊണ്ട് പറക്കാൻ അനുവാദം തേടുകയാണിപ്പോൾ ഡോക്ടർമാരുടെ സംഘമെന്നും റിപ്പോർട്ടുണ്ട്.
ചികിത്സക്കായി അമേരിക്കയിലേക്ക് പറക്കുന്നതിന് അനുവദിക്കുന്നതിനാണ് യുഎസ് കോൺഗ്രസ് ചാർളിക്കും കുടുംബത്തിനും പിആർ നൽകിയിരിക്കുന്നത്. ഇതിനായി തങ്ങൾ നിയമത്തിൽ ഭേദഗതി ചെയ്തിരുന്നുവെന്ന് നെബ്രാസ്‌കയിലെ റിപ്പബ്ലിക്കൻ യുഎസ് പ്രതിനിധിയായ ജെഫ് ഫോർടെൻബെറി ട്വീറ്റ് ചെയ്തിരുന്നു. ചാർളിയുടെ മെഡിക്കൽ കെയറുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഡോക്ടർമാർക്ക് മുകളിൽ യുഎസ് ലോ മെയ്‌ക്കർമാർ ചുമത്തുന്ന ഏറ്റവും പുതിയ സമ്മർദമാണ് ഈ നീക്കത്തിലൂടെ സംജാതമായിരിക്കുത്. ചാർളിക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന പേരിൽ അന്താരാഷ്ട്രതലത്തിൽ ബ്രിട്ടൻ കടുത്ത വിമർശനത്തിന് വിധേയമാകുന്നതിനിടെയാണ് യുഎസ് നിർണായകമായ ഈ നീക്കം നടത്തിയിരിക്കുന്നത്.
എന്നാൽ ചാർളിയുടെ കേസ് ഹൈക്കോടതി ഉത്തരവിന് വിഷയമായതാണെന്നും അതിനാൽ യുഎസ് നിയമം പാസാക്കിയതുകൊണ്ട് അവസ്ഥയിൽ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെന്നുമാണ് നിയമ ഉറവിടങ്ങൾ പ്രതികരിച്ചിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ ചാർളിയെ അമേരിക്കയിലേക്ക് കൊണ്ട് പോകുന്നത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജഡ്ജ് വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഹോസ്പിറ്റൽ ഇനിയെങ്കിലും മനസ് മാറ്റാൻ തയ്യാറാവണമെന്നും ചാർളിയെ അമേരിക്കയിലേക്ക് കൊണ്ട് പോകാൻ അനുവദിക്കണമെന്നുമാണ് ചാർളിയുടെ ചാർളിയുടെ അച്ഛനമ്മമാരായ സൗത്ത് വെസ്റ്റ് ലണ്ടനിലെ ബെഡ്‌ഫോണ്ടിലുള്ള ക്രിസ് ഗാർഡിന്റെയും കോണി യേറ്റ്‌സിന്റെയും അഭിഭാഷകൻ ഗ്രാന്റ് ആംസ്‌ട്രോംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കേസിൽ വിവിധ ഉത്തരവുകൾ ഉണ്ടായിരിക്കുന്നതിന്റെ ഫലമായി ചാർളിയുമായി ബന്ധപ്പെട്ട ഏത് നീക്കത്തിനും കോടതിയുടെ അനുവാദം വേണമെന്നാണ് ജസ്റ്റിസ് ഫ്രാൻസിസ് ഉത്തരവിട്ടിരിക്കുന്നത്.
വെന്റിലേറ്ററിൽ കഴിയുന്ന ചാർളിയുടെ ലൈഫ് സപ്പോർട്ട് ജൂൺ30ന് അവസാനിപ്പിക്കുമെന്നായിരുന്നു ഗ്രേറ്റ് ഓർമണ്ട് സെന്റ് ഹോസ്പിറ്റൽ അധികൃതർ വെളിപ്പെടുത്തിയിരുന്നത്. ഇതിനെതിരെ മാതാപിതാക്കൾ രംഗത്തെത്തിയതോടെ പോപ്പും ട്രംപും അടക്കമുള്ള നിരവധി പേർ ഇവർക്ക് പിന്തുണയുമായി മുന്നോട്ട് വന്നതിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറാൻ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് ദയാവധം ഒഴിവാക്കുന്നതിനുള്ള പുതിയ തെളിവുകൾ ഹൈക്കോടതി ജഡ്ജ് മിസ്റ്റർ ജസ്റ്റിസ് ഫ്രാൻസിസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചാർളിയെ ദയാവധത്തിന് വിടുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയ അവർ പകരം അവനെ അമേരിക്കയിലേക്ക് കൊണ്ടു പോയി പരീക്ഷണാത്മകമായ ചികിത്സ നൽകാനാണ് നാളിതുവരെ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.കുഞ്ഞിനെ അമേരിക്കയിൽ കൊണ്ടു പോയി ചികിത്സിക്കുന്നതിനായി ചാർളിയെ പിന്തുണയ്ക്കുന്നവർ 1.3 മില്യൺ പൗണ്ട് ഈ ദമ്പതികൾക്ക് പിരിച്ച് കൊടുത്തിരുന്നു. എന്നാൽ മൂന്ന് യുകെ കോടതികൾ ഇതിന് വിഘാതമായി നിന്നതോടെ ഈ മാതാപിതാക്കളുടെ സ്വപ്നം പൊലിയുകയായിരുന്നു.
ചാർളിയുടെ ലൈഫ് സപ്പോർട്ട് ടേൺ ഓഫ് ചെയ്യുമെന്നും അവനെ ചികിത്സിക്കാനായി അമേരിക്കയ്ക്ക് കൊണ്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു യൂറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് അടുത്തിടെ വിധി പുറപ്പെടുവിച്ചിരുന്നത്. കുട്ടിക്ക് ഇതിൽ കൂടുതൽ ചികിത്സയൊന്നും നൽകാനില്ലെന്നും ഇനി ദയാവധം മാത്രമാണ് ഏക വഴിയെന്നുമുള്ള നിലപാടായിരുന്നു ബ്രിട്ടീഷ് ഡോക്ടർമാർ ഇത്രയും കാലമെടുത്തിരുന്നത്. ചാർളിയെ രക്ഷിക്കാൻ വല്ല സാധ്യതയുമുണ്ടോയെന്ന് പരിശോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയച്ച ഡോ. മിക്കിയോ ഹിരാനോ ജൂലൈ 17ന് ലണ്ടനിലെത്തിയിരുന്നു. ഇതിന് പുറമെ ചാർളിക്ക് വേണ്ടി പോപ്പ് ഫ്രാൻസിസ് പറഞ്ഞ് വിട്ട ഡോക്ടറും ഇവിടെയെത്തി പരിശോധനകൾ നടത്തി നിർദേശങ്ങൾ നൽകിയിരുന്നു.