- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത വാസ്തുശിൽപ്പി ചാൾസ് കൊറീയ അന്തരിച്ചു; നവി മുംബൈയുടെ ശിൽപ്പിക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം
മുംബൈ: നവി മുംബൈക്കും നിരവധി പ്രധാന കെട്ടിടങ്ങൾക്കും രൂപകൽപ്പന നടത്തിയ പ്രശസ്ത വാസ്തുശില്പി ചാൾസ് കൊറീയ അന്തരിച്ചു. 84 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. നിരവധി ദേശീയ, അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയാണ് കൊറീയ. അഹമ്മദാബാദിലെ മഹാത്മാഗാന്ധി മെമോറിയൽ, മധ്യപ്രദേശ് നിയമസഭാ മന്ദിരം തുടങ്ങി രാജ്യത്തെ നിരവധി പ്രധാന കെട്ടി
മുംബൈ: നവി മുംബൈക്കും നിരവധി പ്രധാന കെട്ടിടങ്ങൾക്കും രൂപകൽപ്പന നടത്തിയ പ്രശസ്ത വാസ്തുശില്പി ചാൾസ് കൊറീയ അന്തരിച്ചു. 84 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.
നിരവധി ദേശീയ, അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയാണ് കൊറീയ. അഹമ്മദാബാദിലെ മഹാത്മാഗാന്ധി മെമോറിയൽ, മധ്യപ്രദേശ് നിയമസഭാ മന്ദിരം തുടങ്ങി രാജ്യത്തെ നിരവധി പ്രധാന കെട്ടിടങ്ങളുടെ രൂപകൽപനയ്ക്കു പിന്നിൽ കൊറിയ ആയിരുന്നു. മുംബൈ തുറമുഖത്തെ തൊട്ടുരുമ്മി നവി മുംബൈ നഗരം നിർമ്മിച്ചതിലും അദ്ദേഹത്തിന്റെ വൈഭവമുണ്ട്. ദേശീയ നഗരവത്കരണ കമ്മീഷന്റെ അധ്യക്ഷസ്ഥാനവും അദ്ദേഹം അലങ്കരിച്ചിരുന്നു.
ചെലവു കുറഞ്ഞ വീടുകളുടെ രൂപകൽപനയിലും അദ്ദേഹം വിദഗ്ധനായിരുന്നു. 1972ൽ പത്മശ്രീയും 2006ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1930 സെപ്റ്റംബർ ഒന്നിനു സെക്കന്തരാബാദിലാണ് അദ്ദേഹം ജനിച്ചത്. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജ്, മിഷിഗൺ യൂണിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കി. 1984-ൽ അർബൻ ഡിസൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം മുംബൈയിൽ തുടങ്ങി. രോഗബാധിതനായിരുന്ന സമയത്തും ഏറ്റെടുത്ത പണികൾ അതിവേഗത്തിൽ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധപുലർത്തിയിരുന്നു.
ചാൾസ് കൊറീയയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടികൾ ലോകം അംഗീകരിച്ചവയായിരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. സൃഷ്ടികളിൽ തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ചാൾസ് കൊറീയയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.