വിർജീനിയ: ഷാർലെറ്റ്‌സ് വിൽ മലയാളി അസോസിയേഷൻ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ ജനുവരി 24-ന് വർണ്ണാഭമായി ആഘോഷിച്ചു. ഏകദേശം നൂറോളം പേർ പങ്കെടുത്ത പരിപാടി വർണ്ണാഭമായ കലാപരിപാടികളാൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്തുമസ് ഗാനങ്ങളോടൊപ്പം പഞ്ചാബി ഭംഗ്ര ഡാൻസ്, കുട്ടികളുടെ ബോളിവുഡ് ഡാൻസ്, സ്ത്രീകളുടെ കിച്ചൻ ഡാൻസ് എന്നിവ പ്രത്യേകം കാണികളുടെ ശ്രദ്ധയാകർഷിച്ചു.

കലാപരിപാടികൾക്ക് ദിവ്യ ബാബു നേതൃത്വം നൽകി. അസോസിയേഷനുവേണ്ടി ഭാരവാഹികളായ ആന്റോച്ചൻ കൂലിപ്പുരയ്ക്കൽ, ഷാജി രാഘവൻ എന്നിവർ പ്രസംഗിച്ചു. ജെയിംസ് ഡേവിഡ് സ്വാഗതവും, ബിജു വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. പരിപാടികൾക്കു ശേഷം നടന്ന ക്രിസ്തുമസ് ഡിന്നർ ഏവർക്കും ആസ്വാദ്യകരമായ അനുഭവമായിരുന്നു. ബിജു വർഗീസ് അറിയിച്ചതാണിത്.