- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനോട് ചേർന്ന് അമ്പലം പണിത് കർമ്മങ്ങൾ ചെയ്ത സിദ്ധൻ; പ്രശ്ന പരിഹാരത്തിനെത്തുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്ന സ്വാമിയെന്ന് സംശയം; നാടുവിട്ട യുവിതയ്ക്ക് പിന്നാലെ 'രഹസ്യ കാമുകനും' ബാലനീതിയിൽ കുടുങ്ങി; കായണ്ണയിലെ ചാരുപറമ്പിൽ രവി അഴിക്കുള്ളിലാകുമ്പോൾ
കോഴിക്കോട്: 13 വയസ്സുള്ള മകനെ ഉപേക്ഷിക്കാൻ യുവതിക്ക് പ്രേരണ നൽകിയ സംഭവത്തിൽ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ ബാല നീതി വകുപ്പ്. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവിയെ (52) ആണു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത് ഏറെ ചർച്ചകൾക്ക് വഴിവയ്ക്കും.
ആലുവയിൽ കാമുകനും കാമുകിയും ഒളിച്ചോടിയത് ഈ അടുത്ത കാലത്താണ്. അന്ന് കൊച്ചു മകനെ ഉപക്ഷിച്ച് കടന്നതിന് കാമുകനെതിരെ പൊലീസ് കേസെടുത്തിരുന്നു. റിമാൻഡും ചെയ്തു. എന്നാൽ കാമുകിയെ വെറുതെ വിട്ടു. ബാലുശ്ശേരിയിലെ കേസിൽ ഒളിച്ചോടിയെ അമ്മയ്‌ക്കൊപ്പം കാമുകനും അറസ്റ്റിലാകുന്നു. ആലുവയിൽ കാമുകിയെ ബാലീതി വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്യാത്ത കേരളാ പൊലീസ് ബാലുശ്ശേരിയിൽ നിയമം കടുപ്പിക്കുന്നു.
ഫെബ്രുവരി 12നു യുവതിയെ കാണാതായതിനെ തുടർന്ന് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിനു കേസെടുക്കുകയും ചെയ്തു. ഈ കേസിൽ യുവതി റിമാൻഡിൽ കഴിഞ്ഞിരുന്നു. പിന്നീടാണ് സിദ്ധനേയും അറസ്റ്റു ചെയ്യുന്നത്. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ 2858 തവണ ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. രവിയും യുവതിയും വിവിധ സ്ഥലങ്ങളിൽ താമസിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിനു രവിക്കെതിരെ പൊലീസ് കേസെടുത്തത്. കാമുകിയേയും കൊണ്ട് ഒളിച്ചോടുന്ന കാമുകന്മാർ നിരവധി പേർ മുമ്പും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകുപ്പ് കാരണം ജയിലിനുള്ളിൽ കിടന്നിട്ടുണ്ട്. ഇതാണ് ഇവിടേയും ചർച്ചയാകുന്നത്.
വീടിനോട് ചേർന്ന് അമ്പലം പണിത് കർമങ്ങൾ നടത്തി വരുന്നയാളാണ് പ്രതി രവി. ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഭക്തരായി എത്തുന്ന സ്ത്രീകളെ വശത്താക്കി പ്രതി ചൂഷണം ചെയ്തിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തും. കാക്കൂർ ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്‌ഐ എം.അബ്ദുൽ സലാം, എഎസ്‌ഐ കെ.കെ.രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതി അറസ്റ്റിലായത് അറിയാതെ ഒട്ടേറെ പേരാണ് ദർശനം തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇയാളുടെ അടുപ്പക്കാരെ ബന്ധപ്പെട്ടത്. ടൂറിലാണെന്നായിരുന്നു വിളിച്ചവരോട് പൊലീസ് സ്റ്റേഷനു പുറത്തുവച്ച് രവിയുടെ കൂട്ടാളികൾ അറസ്റ്റ് വിവരം മറച്ചുവച്ച് നിരന്തരം മറുപടി നൽകിയത്. വിവാഹമോചിതർ, വിധവകൾ തുടങ്ങി ഒട്ടേറെ സ്ത്രീകളെ ഇയാൾ കബളിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ വേറെ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ