- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ ചാർജ്ജിനെ പറ്റിയുള്ള തർക്കത്തിൽ തുടക്കം; ഫോണിൽ സുഹൃത്തിനെ വിളിച്ചു വരുത്തി ബൈക്കിൽ യുവതി രക്ഷ തേടി; സദാചാര പൊലീസ് കളിയും ഭീഷണിയുമായി അഞ്ചംഗ സംഘം; മെഡിക്കൽ വിദ്യാർത്ഥിനിയേയും സുഹ്യത്തിനെയും ആക്രമിച്ച ഗുണ്ടകൾ ചാത്തന്നൂരിൽ കുടുങ്ങി
കൊല്ലം: ചാത്തന്നൂരിൽ സദാചാര പൊലീസ് ചമഞ്ഞ് മെഡിക്കൽ വിദ്യാർത്ഥിനിയേയും സുഹ്യത്തിനെയും ആക്രമിച്ച കേസിൽ അഞ്ചു പേർ പൊലീസ് പിടിയിലായി. മിയ്യണ്ണൂർ റോഡുവിള വീട്ടിൽ ജയലാൽ(30) കാഞ്ഞിരംവിള വീട്ടിൽ മനു(22)മിയ്യണ്ണൂർ റെജിൻ ഭവനിൽ സുനിൽകുമാർ(24)കുമ്മല്ലൂർ മനുഭവനിൽ അഭിലാഷ്(27) മിയ്യണ്ണൂർ കക്കാട്ടു ചരിവിള വീട്ടിൽ ശരത്(20)എന്നിവരെയാണ് ചാത്തന്നൂർ എസ്.ഐ എ.നിസ്സാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുമ്മല്ലൂരിൽ സംഭവം അരങ്ങേറിയത്. മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ യുവതി ബസിറിങ്ങി ഓട്ടോയിൽ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. ഓട്ടോയിൽ വച്ച് ഓട്ടോ ചാർജ്ജിനെക്കുറിച്ച് തർക്കമുണ്ടായി .ഓട്ടോ നിർത്താൻ വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. തുടർന്ന് ഫോൺ വിളിച്ചു വരുത്തിയ സഹപാഠിയുടെ ബൈക്കിൽ കയറി കോളേജിലേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമി സംഘം സദാചാര പൊലീസ് കളിക്കുകയും വിദ്യാർത്ഥിനിയുടെ കൈയിൽ പിടിച്ച് ബൈക്കിൽ നിന്ന് ഇറക്കുകയും ചെയ്തു. ഇതേതുടർന്ന് സഹപാഠി ചാത്തന്നൂർ പൊല
കൊല്ലം: ചാത്തന്നൂരിൽ സദാചാര പൊലീസ് ചമഞ്ഞ് മെഡിക്കൽ വിദ്യാർത്ഥിനിയേയും സുഹ്യത്തിനെയും ആക്രമിച്ച കേസിൽ അഞ്ചു പേർ പൊലീസ് പിടിയിലായി. മിയ്യണ്ണൂർ റോഡുവിള വീട്ടിൽ ജയലാൽ(30) കാഞ്ഞിരംവിള വീട്ടിൽ മനു(22)മിയ്യണ്ണൂർ റെജിൻ ഭവനിൽ സുനിൽകുമാർ(24)കുമ്മല്ലൂർ മനുഭവനിൽ അഭിലാഷ്(27) മിയ്യണ്ണൂർ കക്കാട്ടു ചരിവിള വീട്ടിൽ ശരത്(20)എന്നിവരെയാണ് ചാത്തന്നൂർ എസ്.ഐ എ.നിസ്സാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുമ്മല്ലൂരിൽ സംഭവം അരങ്ങേറിയത്. മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ യുവതി ബസിറിങ്ങി ഓട്ടോയിൽ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. ഓട്ടോയിൽ വച്ച് ഓട്ടോ ചാർജ്ജിനെക്കുറിച്ച് തർക്കമുണ്ടായി .ഓട്ടോ നിർത്താൻ വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. തുടർന്ന് ഫോൺ വിളിച്ചു വരുത്തിയ സഹപാഠിയുടെ ബൈക്കിൽ കയറി കോളേജിലേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.
ആക്രമി സംഘം സദാചാര പൊലീസ് കളിക്കുകയും വിദ്യാർത്ഥിനിയുടെ കൈയിൽ പിടിച്ച് ബൈക്കിൽ നിന്ന് ഇറക്കുകയും ചെയ്തു. ഇതേതുടർന്ന് സഹപാഠി ചാത്തന്നൂർ പൊലീസിനെ വിവരമറിയിച്ചു. വിദ്യാർത്ഥിനി സദാചാര പൊലീസ് ചമഞ്ഞെത്തിയവരുടെ ബൈക്കുകളുടെ നമ്പർ സഹിതം ഫോട്ടോ എടുത്ത് പൊലീസിന് കൈമാറി.വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ബൈക്കുകളുടെ നമ്പരുകൾ പ്രകാരം അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മിയ്യണ്ണൂർ, പാലമുക്ക് പ്രദേശങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റ്ഡിയിൽ എടുത്തത്.പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി.