- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഖ്വയ്ദയുടെ വേഷമിട്ട് കോളജിൽ പ്രകടനം നടത്തിയതെന്നതിന് പിന്നിലെ യാഥാർഥ്യം എന്താണ്; ആന്വൽ ഡേയുടെ ആഘോഷമാണ് നടന്നതെന്ന് ചാവർകേട് സി.എച്ച്.എം.എം കോളജ് അധികൃതർ; നടൻ സലീംകുമാർ കറുത്ത വസ്ത്രം ധരിച്ച് എത്തുന്നതിറഞ്ഞ് വിദ്യാർത്ഥികളും അതേ വസ്ത്രം ധരിച്ച് ബൈക്ക് റാലി നടത്തിയത് എന്നും അധികൃതർ; പക്ഷേ ബിൻലാദിന്റെ ചിത്രം പതിച്ച പതാകയും മറ്റും എന്തിനെന്ന് വിശദീകരണമില്ല; സംഭവം വിവാദമായതോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി
വർക്കല: ഇസ്ലാമിക ഭീകര സംഘടനയായ അൽഖ്വയ്ദ കേരളത്തിലും വേരുറപ്പിക്കുന്നുവോ? അൽഖ്വയ്ദയുടെ വേഷമിട്ട കുറേ കുട്ടികൾ ബൈക്ക് റാലി നടത്തുന്നതും ബിൻലാദിന്റെ പടമുള്ള പതാകവീശുന്നതുമായി ബന്ധപ്പെട്ട വീഡിയോ ആണ് വൻ വിവാദത്തിന് വഴിമരുന്നിട്ടത്. ആരോപണ വിധേയരായ വർക്കല ചാവർകേട് സി.എച്ച്.എം.എം കോളജ് അധികൃതർ ഇത് കോളജിലെ ആന്വൽ ഡേ ആഘോഷത്തിന്റെ വീഡിയോ ആണെന്നാണ് പറയുന്നത്. നടൻ സലീംകുമാർ കറുത്ത വസ്ത്രം ധരിച്ച് എത്തുന്നതിറഞ്ഞ് വിദ്യാർത്ഥികളും അതേ വസ്ത്രം ധരിച്ച് ബൈക്ക് റാലി നടത്തുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. ജനം ടിവി പുറത്തുവിട്ട വാർത്ത വൻ വിവാദമായയോടെ പൊലീസും രഹസ്യാന്വേഷന വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംഭവത്തിൽ കോളജ് അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്.2018മാർച്ച് 14നായിരുന്നു കോളജിലെ ആന്വൽ ഡേ ആഘോഷം. കോളജിലെ ഒരു വിഭാഗം കുട്ടികൾ നടൻ സലിംകുമാർ ഫാൻസുകാരാണ്. അന്ന് സലിംകുമാർ കറുപ്പ് വേഷം ധരിച്ചാണെത്തുന
വർക്കല: ഇസ്ലാമിക ഭീകര സംഘടനയായ അൽഖ്വയ്ദ കേരളത്തിലും വേരുറപ്പിക്കുന്നുവോ? അൽഖ്വയ്ദയുടെ വേഷമിട്ട കുറേ കുട്ടികൾ ബൈക്ക് റാലി നടത്തുന്നതും ബിൻലാദിന്റെ പടമുള്ള പതാകവീശുന്നതുമായി ബന്ധപ്പെട്ട വീഡിയോ ആണ് വൻ വിവാദത്തിന് വഴിമരുന്നിട്ടത്. ആരോപണ വിധേയരായ വർക്കല ചാവർകേട് സി.എച്ച്.എം.എം കോളജ് അധികൃതർ ഇത് കോളജിലെ ആന്വൽ ഡേ ആഘോഷത്തിന്റെ വീഡിയോ ആണെന്നാണ് പറയുന്നത്. നടൻ സലീംകുമാർ കറുത്ത വസ്ത്രം ധരിച്ച് എത്തുന്നതിറഞ്ഞ് വിദ്യാർത്ഥികളും അതേ വസ്ത്രം ധരിച്ച് ബൈക്ക് റാലി നടത്തുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. ജനം ടിവി പുറത്തുവിട്ട വാർത്ത വൻ വിവാദമായയോടെ പൊലീസും രഹസ്യാന്വേഷന വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഭവത്തിൽ കോളജ് അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്.2018മാർച്ച് 14നായിരുന്നു കോളജിലെ ആന്വൽ ഡേ ആഘോഷം. കോളജിലെ ഒരു വിഭാഗം കുട്ടികൾ നടൻ സലിംകുമാർ ഫാൻസുകാരാണ്. അന്ന് സലിംകുമാർ കറുപ്പ് വേഷം ധരിച്ചാണെത്തുന്നതെന്ന് കുട്ടികൾ മുൻകൂട്ടി അറിഞ്ഞു. ഇത് നേരത്തേ ഉറപ്പുവരുത്തിയ ഫാൻസുകാർ അന്ന് കറുപ്പ് വേഷം ധരിക്കാൻ താരുമാനിക്കുക ആയിരുന്നു. അന്ന് ആൺ-പെൺ ഭേദമില്ലാതെ എല്ലാ വിദ്യാർത്ഥികളും കറുപ്പ് വേഷമണിഞ്ഞാണ് കോളേജിലെത്തിയത്. ആഘോഷ പരിപാടികൾക്കൊപ്പം വിദ്യാർത്ഥികളുടെ ആഹ്ലാദ പ്രകടനമാണ് ചാനൽ പ്രചരിപ്പിക്കുന്നതും അൽഖ്വയ്ദാ പ്രവർത്തനമെന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്നതുമെന്നുമാണ് കോളജ് അധികൃതർ പറയുന്നത്.
എന്നാൽ ഇക്കാര്യത്തിൽ പൊലീസ് നേരത്തെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും വീഡിയോ ഇപ്പോൾ മാത്രമാണ് ഇപ്പോൾ പുറത്തായതുമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കോളജിന്റെ ബാത്തുറൂമിലും മറ്റുമായി ബിൻലാദിന്റെ പടം വരച്ചുവെച്ചതും വീഡിയോയിൽ വ്യക്തമാണ്. കറുപ്പുടുത്ത് ആഘോഷിക്കാമെങ്കിലും അൽഖ്വയ്ദ ഭീകരരെപ്പോലെ എന്തിനാണ് മുഖം മറച്ചതെന്നും വെള്ളക്കൊടി ഉയർത്തിയതെന്നും കോളജ് അധികൃതർക്ക് വ്യക്തമാക്കാൻ കഴിയുന്നില്ല. സലിം കുമാറിനെ വരവേൽക്കുന്ന രീതിയിലുള്ള യാതൊരു മുദ്രാവാക്യങ്ങളും വീഡിയോയിൽ ഇല്ല. അതുകൊണ്ടുതന്നെയാണ് പൊലീസും രഹസ്യാന്വേഷണം വിഭാഗവും വിശദമായി അന്വേഷിക്കുന്നത്.
കേരളത്തിൽ ഐഎസ്- അൽഖ്വയ്ദ തീവ്രാവാദികളൂടെ റിക്രൂട്ടിങ്ങ് എജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഉയർന്ന ആരോപണമാണ്. കാസർകോട്ടും കണ്ണൂരും കോഴിക്കോട്ടുമായി എതാണ്ട് അമ്പതോളംപേർ വിവിധ ഘട്ടങ്ങളിലായി സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിന് പോവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മൂഴിക്കൽ സ്വദേശിയായ എൻഐടി എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ഷജീർ അബളദുല്ല ഐഎസിന്റെ ഇന്ത്യൻ കമാൻഡറായിരുന്നു എന്നുവരെയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇയാളും സിറിയയിൽ കൊല്ലപ്പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് കണ്ണൂരിൽനിന്നുള്ള രണ്ട് കുടുംബങ്ങളെ കാണാതായത്. ഇവർ സിറയയിലേക്ക് ഐഎസിൽ ചേരാനായി പുറപ്പെട്ടൂവെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് വർക്കല കോളജിലെ സംഭവ വികാസങ്ങൾ പൊലീസ് ഗൗരവത്തോടെ കാണുന്നത്.
രാഷ്ട്രീയ ബജ്രംഗ് ദൾ പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് ശ്രീരാജ് കൈമളിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുൻപിൽ ഐസിസ് പതാക കത്തിച്ചു ജിഹാദി ഭീകരവാദത്തിനെതിരെ പ്രതിഷേധിച്ചു. എ എച്ച് പി സംസ്ഥാന സെക്രട്ടറി ഹരി പാലോട് , തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡണ്ട് മണ്ണന്തല ബൈജു , തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജിജി കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും ഐസിസ് -ജിഹാദി ഭീകരവാദത്തിനെതിരെ രാഷ്ട്രീയ ബജ്രംഗ് ദൾ ശക്തമായ പ്രതിഷേധ പരിപാടികൾ ഇനിയും തുടർച്ചയായി സംഘടിപ്പിക്കുമെന്നും അറിയിച്ചു.