- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമപ്രവർത്തകനെന്ന പേരിൽ നാട്ടുകാരിൽ നിന്ന് ഒരാൾ തട്ടിയത് ലക്ഷങ്ങൾ; തനിനിറം പത്രത്തിനും പോയി പതിനായിരങ്ങൾ; പരാതി നൽകിയാൽ പത്രക്കാരനാണെന്ന് പറഞ്ഞ് വിരട്ടൽ: വിരട്ടലിൽ വീണത് പൊലീസും നാട്ടുകാരും
പത്തനംതിട്ട: തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. എന്നാൽ, മാദ്ധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയാലോ? അത്തമൊരു വിരുതന്റെ കഥയാണ് പത്തനംതിട്ടയിൽ നിന്നുമുള്ളത്. നാട്ടുകാരുടെ വിശ്വാസ്യതയാർജിച്ച് പതിനായിരവും ലക്ഷവുമൊക്കെയായി വൻ തുക കടം വാങ്ങിയ ശേഷം തിരിച്ചു ചോദിക്കുമ്പോൾ മാദ്ധ്യമപ്രവർത
പത്തനംതിട്ട: തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. എന്നാൽ, മാദ്ധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയാലോ? അത്തമൊരു വിരുതന്റെ കഥയാണ് പത്തനംതിട്ടയിൽ നിന്നുമുള്ളത്.
നാട്ടുകാരുടെ വിശ്വാസ്യതയാർജിച്ച് പതിനായിരവും ലക്ഷവുമൊക്കെയായി വൻ തുക കടം വാങ്ങിയ ശേഷം തിരിച്ചു ചോദിക്കുമ്പോൾ മാദ്ധ്യമപ്രവർത്തകനാണെന്ന് പറഞ്ഞു വിരട്ടും. ഇങ്ങനെ തട്ടിപ്പിന് വിധേയരായവരിൽ തനിനിറം പത്രം ഉടമയുമുണ്ടെന്നതാണ് രസകരം.
പാലക്കാട് നിന്ന് വന്ന് പത്തനംതിട്ടയിൽ താമസമാക്കിയ താഴെ വെട്ടുപ്പുറം മുണ്ടുകാലിൽ ഞണ്ടു കാലിൽ വീട്ടിൽ അബ്ദുൽ ഹക്കീമാണ് തട്ടിപ്പുകാരൻ. മുമ്പ് മാദ്ധ്യമം, കേരളഭൂഷണം പത്രങ്ങളിൽ സർക്കുലേഷൻ ഫീൽഡ് സ്റ്റാഫായിരുന്ന ഹക്കിം അവിടെ നിന്നാണ് മാദ്ധ്യമപ്രവർത്തനം തട്ടിപ്പിന് ഉപയോഗിക്കാനുള്ള എളുപ്പ വഴിയാണെന്ന് കണ്ടെത്തിയത്. തട്ടിപ്പിന് ഇരയായവർ ഇയാൾക്ക് എതിരേ പരാതി നൽകിയതോടെ, തന്നെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹക്കിം എസ്‌പിക്ക് പരാതി നൽകുകയും ചെയ്തു.
പത്ര പ്രവർത്തക അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായി പരിചയപ്പെടുത്തിയാണ് നാട്ടുകാരിൽ നിന്നും വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയിരുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ കളിപ്പാട്ട ഉപകരണങ്ങൾ വിൽക്കുന്ന പത്തനംതിട്ട ചിറ്റൂർ കുറ്റിയിൽ കെ ആർ അനീഷിനോട് ജപ്തി നടപടികളിൽ നിന്നും രക്ഷപ്പെടാൻ ഈടായി ബാങ്കിലുള്ള ഭൂമി തിരിച്ചെടുക്കാനെന്ന പേരിൽ വാങ്ങിയത് നാല് ലക്ഷം രൂപ.
പണമായി ഒന്നര ലക്ഷം രൂപയും ഭാര്യയുടെയും കുഞ്ഞിന്റെയും ആഭരങ്ങളായി മൂന്നു ലക്ഷത്തോളം രൂപയുടെ സ്വർണം പണയം വക്കുന്നതിനായും കഴിഞ്ഞ വർഷം ഒക്്‌ടോബറിൽ ഹക്കീം വാങ്ങിയിരുന്നു. പണവും ആഭരണങ്ങളും തിരികെ ചോദിച്ചപ്പോൾ പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് താനെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട വലഞ്ചുഴി കേന്ദ്രീകരിച്ച് പി.ടി.എം 92/2014 രജിസ്റ്റർ നമ്പരുപയോഗിച്ച് രൂപീകരിച്ച വനിത സൗഹൃദ ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലും വൻ തോതിൽ പണം പിരിച്ചതായി പറയുന്നു.
സൊസൈറ്റിയുടെ പ്രവർത്തനത്തിനായി ഖജാൻജിയുടെ ചുമതല വഹിച്ചിരുന്ന അബ്ദുൽ ഹക്കീം അംഗങ്ങളിൽ നിന്നും 2000 രൂപ വീതവും, തന്നോട് 50000 രൂപയും വാങ്ങിയതായി സൊസൈറ്റി സെക്രട്ടറി വലഞ്ചുഴി പൂവക്കാട് മണ്ണിൽ രാജനിഷയും പറഞ്ഞു. സൊസൈറ്റിയുടെ പേരിൽ തട്ടിപ്പു നടക്കുന്നതായി സംശയിക്കുന്ന സാഹചര്യത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ ജില്ലാ രജിസ്ട്രാർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുന്നമെന്നും പറഞ്ഞു. സൊസൈറ്റിയുടെ പിരിച്ച പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ 11 ന് തന്നെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇത് മാദ്ധ്യമങ്ങളിൽ വാർത്തയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പത്തനംതിട്ട പൊലിസ് സ്‌റ്റേഷന് സമീപം പലചരക്ക് കട നടത്തുന്ന കൊട്ടാരക്കര സ്വദേശിയായ ചിറ്റൂർ പുലിമൂട്ടിൽ വീട്ടിൽ ടി. രാജീവിനോടും സാധനങ്ങളും പണമായും 29000 രൂപയും വാങ്ങിയതായി പറയുന്നു. ഇതു സംബന്ധിച്ച് രാജീവ് പത്തനംതിട്ട ഡിവൈ.എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നിന്നായി ക്വാറി, കരാറുകാർ, ടാർ മിക്്‌സിങ് പ്ലാന്റ് ഉടമകൾ എന്നിവരിൽ നിന്നും തങ്ങളുടെ പത്രത്തിന്റെ പേര് പറഞ്ഞ് പണം പിരിച്ചിട്ടുള്ളതായും തട്ടിപ്പിൽ പത്രത്തിന് ബന്ധങ്ങളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം തനി നിറം പത്രത്തിൽ മാനേജിങ് എഡിറ്റർ തിരുവനന്തപുരം സ്വദേശി എസ് ജലജാകുമാരി ഈ മാസം 19ന് പത്തനംതിട്ട പൊലിസിൽ പരാതി നൽകി.
പത്തനംതിട്ട ജില്ലയുടെ വാർത്തയും പരസ്യങ്ങളും പിടിച്ചു നൽകാമെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ഓഗസ്ത് 24ന് പത്തനംതിട്ടയിൽ ഓഫീസിന്റെ ചുമതലപ്പെടുത്തിയിരുന്നതായും പരാതിയിൽ പത്രം ഉടമ പറയുന്നു. ക്വാറികളിൽ നിന്നും പണം പിരിച്ചതായുള്ള പരാതിയെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. തനി നിറം പത്രത്തിന്റെ പേരിൽ തനിനിറം ന്യൂസ് എന്ന പേരിൽ സ്വന്തമായും പത്തനംതിട്ടയിൽ പത്രം ഇറക്കി. പരസ്യ ഇനത്തിലും ഓഫീസ് വാടക ഇനത്തിലും വൻതുക പത്രം ഉടമയ്ക്ക് നൽകാനുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ പത്തനംതിട്ട സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ രാത്രിയോടെ അഭിഭാഷകന്റെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു. രാഷ്ര്ടീയക്കാരും വ്യാപാര പ്രമുഖരുമടക്കം തട്ടിപ്പിനിരയായിട്ടുള്ളതായി സമ്മതിക്കുന്നു. അഭിമാനമോർത്ത് ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് മാദ്ധ്യമം പത്രത്തിൽ സർക്കുലേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ഇയാളെ ചികിൽസാ സഹായത്തിനായി വാർത്ത നൽകുന്നതിനായി രോഗിയിൽ നിന്നും പണം വാങ്ങിയതായി പരാതിയെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.