- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകി കബളിപ്പിക്കൽ; മുപ്പതിലേറെ സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടി; മലയാളി വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ
മുംബൈ: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളെ പറ്റിച്ച് കോടികൾ തട്ടിയ മലയാളി പിടിയിൽ. 30 ലേറെ സ്ത്രീകളെയാണ് ഇയാൾ പറ്റിച്ചത്. മുംബൈയിൽ നിന്നാണ് പ്രതിയായ മാഹി സ്വദേശി പ്രജിത്തിനെ പിടികൂടിയത്. മാട്രിമോണി സൈറ്റുകളിൽ നിന്നാണ് പ്രജിത് ഇരകളെ കണ്ടെത്തിയിരുന്നത്.
തലശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് വമ്പൻ തട്ടിപ്പ് പുറത്തുകൊണ്ട് വന്നത്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് പ്രതിയെ യുവതി പരിചയപ്പെടുന്നത്. സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച പ്രജിത് പാരീസിൽ ഹോട്ടലുണ്ടെന്നും അത് വിറ്റ കോടിക്കണക്കിന് രൂപ റിസർവ് ബാങ്കിന്റെ നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പിന്നീട് യുവതിയുടെ പക്കൽ നിന്ന് 17 ലക്ഷത്തിലേറെ രൂപയാണ് കൈക്കലാക്കിയത്. പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് വിവരം മനസിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇതേ രീതിയിൽ നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയെന്ന് വ്യക്തമായത്. രണ്ടരക്കോടിയിലേറെ രൂപയാണ് ഇയാൾ തട്ടിയത്. പുനർ വിവാഹം ആഗ്രഹിക്കുന്ന സ്ത്രീകളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. നിലവിൽ പ്രജിത്ത് പൊലീസ് കസ്റ്റഡിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ