- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം ഫോൺ സംഭാഷണങ്ങളിലേക്കും നേരിട്ടുള്ള കൂടിക്കാഴ്ചകളിലേക്കും എത്തിക്കും; രഹസ്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ഭർത്താവിനോടു പറഞ്ഞുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി സ്വർണവും പണവും കവരൽ; നിലമ്പൂരിൽ അറസ്റ്റിലായ മാന്യസുഹൃത്ത് സ്ത്രീകളെ പറ്റിച്ച് സുഖിച്ചുവന്നത് ഇങ്ങനെ
മലപ്പുറം: ഫേസ്‌ബുക്കിലൂടെ യുവതികളെ പരിചയപ്പെട്ടശേഷം ഭീഷണിപ്പെടുത്തി സ്വർണം കവർന്നിരുന്ന ഇരുപത്തിനാലുകാരൻ പൊലീസ് പിടിയിലായി. വഴിക്കടവ് മാമാങ്കര സാളിഗ്രാമത്ത് ജിതിനാണ് നിലമ്പൂരിൽ അറസ്റ്റിലായത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തന്ത്രപരമായിരുന്നു ഇരുപത്തിനാലുകാരനായ ജിതിന്റെ നീക്കങ്ങൾ. ഫേസ്‌ബുക്കിലൂടെ വിവാഹിതകളായ യുവതികളെ പരിചയപ്പെട്ട് പലകാര്യങ്ങളും ചോദിച്ചറിയുകയും പിന്നീട് ഇതൊക്കെ ഭർത്താവിനോട് പറയുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ പതിവ്. മാന്യതവിടാതെ ചാറ്റ് ചെയ്യുന്നതു മൂലം സ്ത്രീകൾ ആദ്യം ചതി മനസിലാക്കിയിരുന്നില്ല. പലരുമായുമുള്ള ചാറ്റിങ് ടെലിഫോൺ സംഭാഷണങ്ങളിലേക്കും നേരിട്ടുള്ള കൂടിക്കാഴ്ചകളിലേക്കും നീണ്ടിരുന്നു. ഇവരുമായി നേരിൽകാണുമ്പോഴും മാന്യമായി മാത്രമാണ് പെരുമാറിയിരുന്നത്. സംസാരിച്ചു സ്ത്രീകളുടെ വിഷമങ്ങൾ ചോദിച്ചറിയുകയും പലപ്പോഴും ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ഭർത്താവിനോടു പറയുമെന്നാണ് ജിതിൻ ഭീഷണിപ്പെട
മലപ്പുറം: ഫേസ്‌ബുക്കിലൂടെ യുവതികളെ പരിചയപ്പെട്ടശേഷം ഭീഷണിപ്പെടുത്തി സ്വർണം കവർന്നിരുന്ന ഇരുപത്തിനാലുകാരൻ പൊലീസ് പിടിയിലായി. വഴിക്കടവ് മാമാങ്കര സാളിഗ്രാമത്ത് ജിതിനാണ് നിലമ്പൂരിൽ അറസ്റ്റിലായത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
തന്ത്രപരമായിരുന്നു ഇരുപത്തിനാലുകാരനായ ജിതിന്റെ നീക്കങ്ങൾ. ഫേസ്‌ബുക്കിലൂടെ വിവാഹിതകളായ യുവതികളെ പരിചയപ്പെട്ട് പലകാര്യങ്ങളും ചോദിച്ചറിയുകയും പിന്നീട് ഇതൊക്കെ ഭർത്താവിനോട് പറയുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇയാളുടെ പതിവ്. മാന്യതവിടാതെ ചാറ്റ് ചെയ്യുന്നതു മൂലം സ്ത്രീകൾ ആദ്യം ചതി മനസിലാക്കിയിരുന്നില്ല.
പലരുമായുമുള്ള ചാറ്റിങ് ടെലിഫോൺ സംഭാഷണങ്ങളിലേക്കും നേരിട്ടുള്ള കൂടിക്കാഴ്ചകളിലേക്കും നീണ്ടിരുന്നു. ഇവരുമായി നേരിൽകാണുമ്പോഴും മാന്യമായി മാത്രമാണ് പെരുമാറിയിരുന്നത്. സംസാരിച്ചു സ്ത്രീകളുടെ വിഷമങ്ങൾ ചോദിച്ചറിയുകയും പലപ്പോഴും ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ഭർത്താവിനോടു പറയുമെന്നാണ് ജിതിൻ ഭീഷണിപ്പെടുത്തിയിരുന്നത്.
ഇത്തരത്തിൽ പല സ്ത്രീകളെയും ഭീഷണിപ്പെടുത്തുമ്പോൾ കാര്യങ്ങൾ പറയാതിരിക്കാൻ സ്വർണവും പണവും നൽകിയിരുന്നു. പലരും സ്വർണവും പണവും നൽകി പ്രശ്‌നം അവസാനിപ്പിക്കുകയാണു ചെയ്യാറുള്ളത്. പല സ്ത്രീകളും ഇയാളുടെ മാന്യമായ പെരുമാറ്റം കണ്ട് ഒന്നിച്ചു ഫോട്ടോകളും എടുത്തിട്ടുണ്ട്. തെറ്റിക്കഴിയുമ്പോൾ ഈ ചിത്രങ്ങളും ചാറ്റിംഗും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ താൻ ക്രിമിനലാണെന്നും തന്നോട് കളിക്കരുതെന്നും സ്ത്രീകളോടു പറഞ്ഞിരുന്നു. തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നു പറഞ്ഞും ഇയാൾ ഭീഷണിപ്പെടുത്താറാണ് പതിവ്. അതേസമയം, ചില സ്ത്രീകളെ ലൈംഗികമായി ദുരുപയോഗിച്ചതായും സൂചനയുണ്ട്.
കാട്ടുമുണ്ട പ്രദേശത്തെ ഭർതൃമതിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇയാൾ വിളിക്കുമ്പോൾ ഫോൺ എൻഗേജായതിനെ തുടർന്ന് നിനക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അത് ഭർത്താവിനോട് പറഞ്ഞ് കുടുംബം തകർക്കുമെന്നും പറഞ്ഞ് യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഈ മാസം രണ്ടിന് യുവതിയുടെ വീടിനു സമീപത്തെത്തി ഒന്നര പവൻ തൂക്കം വരുന്ന സ്വർണ കൈ ചെയിൻ പ്രതി കൈക്കലാക്കാൻ ശ്രമം നടത്തി. പ്രതിയുടെ പെരുമാറ്റം കണ്ട് പേടിച്ചരണ്ട യുവതി ഇയാൾ കാൺകെ തന്നെ കൈ ചെയിൻ വഴിയിലിട്ടു കൊടുക്കുകയായിരുന്നു. തുടർന്ന് ജിതിൻ സ്വർണാഭരണമെടുത്ത് മഞ്ചേരിയിലെ പണയ സ്വർണം സ്വീകരിക്കുന്ന ഒരു കടയിൽ 19,200 രൂപക്ക് വിൽപന നടത്തുകയായിരുന്നു.
പ്രതിയുമൊന്നിച്ച് കടയിലെത്തി പൊലീസ് ചെയിൻ കണ്ടെടുത്തു. നിരവധി കളവു കേസുകളിൽ പ്രതിയാണ് ജിതിനെന്ന് പൊലീസ് പറഞ്ഞു. വഴിക്കടവ്, നിലമ്പൂർ, എടക്കര, പോത്തുകൽ, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.