ർമൻ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലർക്കൊപ്പം അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയ കോൺസെൻട്രേഷൻ ക്യാമ്പും അവസാനിച്ചുവെന്ന് കരുതിയെങ്കിൽ തെറ്റി. തടവുപുള്ളികളെ അതിക്രൂരമായ പീഡിപ്പിക്കുന്ന ജയിലറകൾ ഇപ്പോഴുമുണ്ട്. ചെച്‌നിയ അവിടുത്തെ സ്വവർഗാനുരാഗികളെ ശിക്ഷിക്കുന്നതിനായി പുതിയ കോൺസെൻട്രേഷൻ ക്യാമ്പ് തുറന്നു. ഹിറ്റ്‌ലറുടെ കാലത്തിനുശേഷം തുറക്കുന്ന ആദ്യ കോൺസെൻട്രേഷൻ ക്യാമ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

അതിക്രൂരമായാണ് ഈ കോൺസെൻട്രേഷൻ ക്യാമ്പിൽ സ്വർഗാനുരാഗികൾ പീഡിപ്പിക്കപ്പെടുന്നത്. ഇലക്ട്രിക് ഷോക്കുനൽകൽ ഇവിടെ പതിവാണ്. ചിലരെ മർദിച്ചുകൊല്ലുന്നതും മറ്റൊരു രീതി. കഴിഞ്ഞയാഴ്ച സ്വവർഗാനുരാഗികളായ 100 പുരുഷന്മാരെ അറസ്റ്റ് ചെയ്‌തെന്ന് ചെച്‌നിയ പ്രഖ്യാപിച്ചിരുന്നു. ഇതിൽ മൂന്നുപേർ കൊല്ലപ്പെട്ടു.

ചെച്‌നിയയിലെ ക്രൂരമായ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് നൊവായ ഗസറ്റ എന്ന പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒന്നുകിൽ നാടുവിട്ടുപോവുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്നതാണ് ഇവരോട് അധികൃതർ പറയുന്നത്. ആർഗുൺ നഗരത്തിലെ മിലിട്ടറി ആസ്ഥാനത്തോടുചേർന്നാണ് കോൺസെൻട്രേഷൻ ക്യാമ്പുകളിലൊന്ന് പ്രവർത്തിക്കുന്നത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ വിശ്വസ്തൻ കൂടിയാണ് ചെച്‌നിയൻ പ്രസിഡന്റ് റസ്മാൻ കദിറോവ്. അദ്ദേഹത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചെച്‌നിയയിലെ ക്യാമ്പുകളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് റഷ്യൻ എൽജിബിടി സംഘടനയുടെ സ്വെറ്റ്‌ലാന സഖറോവ പറഞ്ഞു.

ക്യാമ്പുകലിൽ 30 മുതൽ 40 പേരെ വരെ ഒരുമുറിയിലാണ് താമസിപ്പിക്കുന്നതെന്ന് അവിടെനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ക്രൂരമായ പീഡനമാണ് ഇവിടെ നടക്കുന്നത്. സ്വവർഗാനുരാഗികളാണെന്ന് സമ്മതിക്കുന്നതിനുവേണ്ടി ക്രൂരമായ മർദനമുറകൾ അരങ്ങേറാറുണ്ട്. ഓരോ മാസവും വൻതുക കോഴ നൽകി മർദനത്തിൽനിന്ന് രക്ഷപ്പെടുന്നവരും ക്യാമ്പുകളിലുണ്ടെന്ന് രക്ഷപ്പെട്ടവർ പറയുന്നു.