- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്റ്റിമുലസ് ചെക്ക് 2000 ആയി ഉയർത്തുന്നതിന് യുഎസ് ഹൗസിന്റെ അനുമതി
വാഷിങ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക നിർബന്ധത്തിനു വഴങ്ങി യുഎസ് പ്രതിനിധി സഭ ഉത്തേജക ചെക്ക് 600-ൽ നിന്നും 2000 ആയി ഉയർത്തുന്നതിനുള്ള ഭൂരിപക്ഷ തീരുമാനം അനുസരിച്ച് പാസാക്കി. ഡിസംബർ 28-ന് ഹൗസിൽ അവതരിപ്പിച്ച ബിൽ 275 വോട്ടുകളോടെയാണ് പാസാക്കിയത്. 134 വോട്ടുകൾ എതിരായി രേഖപ്പെടുത്തി.
അടുത്തതായി ഈ തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. യുഎസ് സെനറ്റ് മൈനോരിറ്റി ലീഡറും ഡമോക്രാറ്റുമായ ചക്ക് ഷുമ്മർ ചൊവ്വാഴ്ച തന്നെ യുഎസ് സെനറ്റിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഈ തീരുമാനം പാസാകുമോ എന്നു വ്യക്തമല്ല. നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാർ ഇതിനെ പരസ്യമായി എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വെർമോണ്ട് സെനറ്റർ ബർണി സാൻഡേഴ്സ് ബില്ലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ബില്ല് സെനറ്റിൽ പാസായാൽ 2000 ഡോളർ നേരിട്ട് ഓരോ പൗരന്റേയും ബാങ്ക് അക്കൗണ്ടിലേക്ക് ഉടൻ അയയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ടാക്സ് റിട്ടേണിൽ 75,000ത്തിനു താഴെ വരുമാനം കാണിച്ചിരിക്കുന്ന വ്യക്തികൾക്ക് 2000 ഡോളർ ലഭിക്കും. അതോടൊപ്പം കുടുംബ വരുമാനം 15,000-നു താഴെയുള്ളവർക്കും ആനുകൂല്യം പൂർണമായും ലഭിക്കും. വ്യക്തിഗത വരുമാനം 99,000 -ൽ കൂടുതലാണെങ്കിലും, കുടുംബ വരുമാനം 198,000 കൂടുതലാണെങ്കിലും ആനുകൂല്യം ലഭിക്കുകയില്ല. 75,000-നും, 99,000-നും ഇടയിൽ വരുമാനമുള്ള വ്യക്തിക്കും, 150000-നും 199000-നും ഇടയിൽ വരുമാനമുള്ളവർക്കും ചെറിയ സംഖ്യയും ലഭിക്കും.