- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയെത്തിയതോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ചീയപ്പാറ ,വാളറ വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി; മലമുകളിൽ നിന്നും തട്ടുതട്ടായി ഒഴുകിയെത്തുന്ന വെള്ളം കണ്ണിന് സുഖം പകരുന്ന കാഴ്ച്ച; ലോക്ക് ഡൗൺ നീക്കിയാൽ ഇവിടം വിനോദസഞ്ചാരികളുടെ കേന്ദ്രമാകും
കൊച്ചി: മഴയെത്തിയതോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ചീയപ്പാറ ,വാളറ വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി. നേര്യമംഗലത്തുനിന്നും 10 കിലോമീറ്ററോളം അകലെയാണ് ചീയപ്പാറവെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മലമുകളിൽ നിന്നും തട്ടുതട്ടായി ഒഴുകിയെത്തുന്ന വെള്ളം ഇവിടെ ദേശീയപാതയോരത്താണ് പതിക്കുന്നത്. അപകടരഹിതമായി തൊട്ടടുത്തുനിന്ന് കാണാമെന്നതാണ് ഈ വെള്ളച്ചാട്ടിന്റെ പ്രധാന സവിശേഷത.
മുകളിൽ വനമേഖലയിലാണ് ഉത്ഭവം. വേനൽകടുക്കുന്നതോടെ വെള്ളച്ചാട്ടം അപ്രത്യക്ഷമാവും. പിന്നെ വേനൽമഴയിൽ ചിലപ്പോഴൊക്കെ ജലധാര മുഖം കാണിക്കും. മൺസൂൺ എത്തുന്നതോടെ വെള്ളച്ചാട്ടം ശക്തിപ്രാപിക്കും. ഇതോടെ ഇവിടം വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറും. വെള്ളച്ചാട്ടിന് സമീപം നിന്ന് ഫോട്ടോയെടുത്തും ചുറ്റുമുള്ള ഹരിതഭംഗി ആവോളം ആസ്വദിച്ചുമാണ് വിനോദസഞ്ചാരികളിൽ ഭൂപക്ഷവും ഇവിടെ നിന്നും മടങ്ങുന്നത്.
സാഹസീകത ഇഷ്ടപ്പെടുന്നവർ ഒരു പടികൂടി കടന്ന് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നുണ്ട്. ദുരന്തസാധ്യത കണക്കിലെടുത്ത് പൊലീസ് വെള്ളച്ചാട്ടത്തിലെ കുളി വിലക്കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ഇത് കാര്യമാക്കുന്നില്ല.മുഴുവൻ സമയവും പൊലീസ് നീരീക്ഷണം ഇല്ലത്തതാണ് ഇത്തരക്കാർക്ക് അനുഗ്രഹമാവുന്നത്.അപകടമൊഴിവാക്കാൻ കുളിക്കാൻ നിൽക്കുന്ന പാറയിൽ പലസ്ഥലത്തായി പിടിച്ചുനിൽക്കാൻ പാകത്തിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
റോഡിനടിയിലൂടെ തീർത്തിട്ടുള്ള കനാൽവഴി എതിർവശത്ത് അഗതതയിലേയ്ക്കാണ് ഒഴികിയെത്തുന്നവെള്ളം പതിക്കുന്നത്.കുളിക്കുന്നതിനിടെ അടിതെറ്റിയാൽ കുത്തൊഴുക്കിൽ അകപ്പെടുമെന്നും ജീവൻ നഷ്ടപ്പെടുന്നതിനുപോലും സാധ്യതയുണ്ടെന്നുമാണ് ചൂണ്ടികാണിക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനങ്ങൾ മൂലം ഇപ്പോൾ ഇതുവഴിയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.
ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ കൂടി പിന്നിട്ടാൽ വാളറ വെള്ളച്ചാട്ടം കാണാം.വനമധ്യത്തിൽ കൂടി ഒഴുകിയെത്തുന്ന ചെറുപുഴ ഇവിടെ 30 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുന്ന കാഴ്ച ഏറെ ഹൃദ്യമാണ്.പാതയോരത്തുനിന്നാൽ വ്യക്തമായി കാണാം.ഇവിടം ചെറുപട്ടണമായി പരിണമിച്ചിട്ടുണ്ട്.സമീപത്തായി ഹോംസ്റ്റേകളും റിസോർട്ടുകളുമെല്ലാമുണ്ട്.ചീയപ്പാറയും വാളറയും കൊച്ചിയിൽ നിന്നും മൂന്നാറിലേയ്ക്കുള്ള യാത്രയിൽ വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവങ്ങളായി മാറിക്കഴിഞ്ഞു.
മറുനാടന് മലയാളി ലേഖകന്.