- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അതേ മുണ്ടുകൊണ്ടുതന്നെ കാലും കഴുത്തും ചേർത്തുപിടിച്ച് കെട്ടി ചാക്കിലിറക്കി; കളരി അഭ്യാസിയുടെ മെയ് വഴക്കത്തിലെ അന്വേഷണം ചെന്നെത്തിയത് ഗോപിയിലേക്കും; ആഭരണക്കടയിലെ വിളിയും വില്ലനായി; പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പ്രതിയാക്കാനെന്ന് ഉറപ്പോയപ്പോൾ ആത്മഹത്യയും? വയോധികയുടെ കൊലയിൽ ഇനിയും ദുരൂഹത മാറുന്നില്ല; പൂജാരിയുടെ ആത്മഹത്യയോടെ അന്വേഷണവും പ്രതിസന്ധിയിൽ
ചേലക്കര: പുലാക്കോട് എഴുപതുകാരിയായ വീട്ടമ്മ കല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ പിടിക്കപ്പെടുമെന്ന സംശയമെന്ന് സൂചന. ഈ ആത്മഹത്യയോടെ കല്യാണിയുടെ കൊലയിലെ അന്വേഷണം വഴിമുട്ടും. പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിലെ പൂജാരി, പരേതനായ കുട്ടന്റെ മകൻ ഗോപി (34) ആണ് മരിച്ചത്. താൻ കൊലക്കേസിൽ പ്രതിയാകുമെന്ന സംശയമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതിനിടെ കല്യാണിയുടെ മരണത്തിന് ഉത്തരവാദി ഗോപിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുമില്ല. എന്നാൽ സംശയങ്ങൾ നീണ്ടത് ഗോപിയിലേക്കാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഈ സമയത്ത് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ഗോപിയോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. കല്യാണിയെ മേൽമുണ്ട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അതേ മുണ്ടുകൊണ്ടുതന്നെ കാലും കഴുത്തും ചേർത്തുപിടിച്ച് കെട്ടിയാണ് ചാക്കിലിറക്കിയിരുന്നത്. മേൽമുണ്ട് ഉപയോഗിച്ച് പ്രത്യേക തരത്തിലാണ് മൃതദേഹം കെട്ടിയിരുന്ന
ചേലക്കര: പുലാക്കോട് എഴുപതുകാരിയായ വീട്ടമ്മ കല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ പിടിക്കപ്പെടുമെന്ന സംശയമെന്ന് സൂചന. ഈ ആത്മഹത്യയോടെ കല്യാണിയുടെ കൊലയിലെ അന്വേഷണം വഴിമുട്ടും.
പുലാക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിലെ പൂജാരി, പരേതനായ കുട്ടന്റെ മകൻ ഗോപി (34) ആണ് മരിച്ചത്. താൻ കൊലക്കേസിൽ പ്രതിയാകുമെന്ന സംശയമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതിനിടെ കല്യാണിയുടെ മരണത്തിന് ഉത്തരവാദി ഗോപിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുമില്ല. എന്നാൽ സംശയങ്ങൾ നീണ്ടത് ഗോപിയിലേക്കാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഈ സമയത്ത് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ഗോപിയോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
കല്യാണിയെ മേൽമുണ്ട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അതേ മുണ്ടുകൊണ്ടുതന്നെ കാലും കഴുത്തും ചേർത്തുപിടിച്ച് കെട്ടിയാണ് ചാക്കിലിറക്കിയിരുന്നത്. മേൽമുണ്ട് ഉപയോഗിച്ച് പ്രത്യേക തരത്തിലാണ് മൃതദേഹം കെട്ടിയിരുന്നത്. ഇതിന് കളരിമുറയിലെ കെട്ടിനോട് സാമ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് കളരി അഭ്യാസിയായ ഗോപിയെ ചുറ്റിപ്പറ്റി അന്വേഷണം നടന്നത്. ഇയാൾ പ്രദേശത്തെ ചില സ്വർണക്കടകളിലേക്ക് വിളിച്ച് സ്വർണത്തിന്റെ വിലവിവരം അന്വേഷിച്ചതായും സൈബർ സെൽ മുഖേന പൊലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം ഗോപിക്കെതിരായ തെളിവുകളായി. ഇതു മനസ്സിലാക്കിയാണ് ഗോപിയുടെ ആത്മഹത്യെന്നാണ് പൊലീസ് വിലയിരുത്തൽ.
പുലാക്കോട് പരേതനായ ചന്ദ്രൻ എഴുത്തച്ഛന്റെ ഭാര്യ ഒടുവത്തൊടിയിൽ കല്യാണിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് കോട്ടപ്പുറം സുബ്രഹ്മണ്യൻ കോവിലിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു. ഗോപിയും അമ്മ കമലവുമൊന്നിച്ച് കോവിലിന് പുറകിലെ വീട്ടിലാണ് താമസിക്കുന്നത്. ഇവരുടെ കുടുംബക്ഷേത്രം കൂടിയാണിത്. ജ്യോതിഷം പഠിച്ചെത്തിയ ഗോപി ആറുമാസം മുമ്പാണ് കോവിലിലെ പൂജാരിയായത്. ഇതിനു മുമ്പ് ബൈക്ക് മെക്കാനിക്കായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് സമീപത്തെ ക്ഷേത്രത്തിലേക്ക് പോയിരുന്ന അമ്മ തിരികെ വന്നപ്പോഴാണ് ഗോപിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും സമീപത്തുനിന്ന് കിട്ടിയിട്ടുണ്ട്.
സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തുള്ള പറമ്ബിലാണ് ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കല്ല്യാണിയുടെ മൃതദേഹം കാണപ്പെട്ടത്. വിളക്ക് കഴുകാൻ ക്ഷേത്രത്തിൽ പോയ സ്ത്രീയാണ് രാവിലെ 10 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ഇവർ സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റാണ് കല്യാണിയമ്മയുടെ മരണമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്. കവർച്ചാ ശ്രമത്തിനിടെ മോഷ്ടാക്കൾ ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ആഭരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംശയം ഗോപിയിലേക്ക് എത്തിയത്. അതിനിടെ തൃശ്ശൂരിൽനിന്നുള്ള ശ്വാനസേനയിലെ ഡോണ എന്ന നായ ഞായറാഴ്ച വീണ്ടുമെത്തി പരിശോധന നടത്തി. കല്യാണിയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസത്തെ അതേ വഴികളിലൂടെത്തന്നെ നടന്നുനീങ്ങിയ നായ വീടിനകത്തു കയറി മണം പിടിച്ചശേഷം മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പറമ്പിലേക്കാണ് വന്നത്.
ഗോപിയുടെ മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിരലടയാള വിദഗ്ധരും ശാസ്ത്രീയ തെളിവുശേഖരണ വിദഗ്ധരും സ്ഥലത്തെത്തി.