- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിലെ ഹോട്ടൽ കൈമാറ്റവും ഹവാല ഇടാടുകളും കൊലയ്ക്ക് കാരണമായി; ചെമ്പരിക്ക ഖാദിയുടെ മരണത്തിൽ യുവനേതാവിനും പങ്കോ? സിബിഐയുടെ ആത്മഹത്യാവാദം തള്ളി പിഡിപിയും; മംഗളൂരു-കാസർകോട് മേഖലയിലെ 140ഓളം മഹല്ലുകളുടെ ഖാദിയുടെ മരണത്തിൽ ദുരൂഹത മാറുന്നില്ല
കാസർകോട്: കടലിൽ മരിച്ചനിലയിൽ കണ്ടത്തെിയ ചെമ്പിരിക്ക -മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. പുതിയ സംഘത്തെ നിയമിച്ച് ശാസ്ത്രീയ അന്വേഷണം നടത്താൻ നിർദേശവും കോടതി നൽകി. ഇത് സംഭവിച്ചിട്ട് വർഷം ഒന്നായി. എന്നിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. വീണ്ടും പഴയ വാദത്തിൽ തന്നെ സിബിഐ ഉറച്ചു നിൽക്കുന്നു. 2010 ഫെബ്രവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്തെിയത്. വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഈ പാറക്കെട്ടിൽനിന്ന് മൗലവിയുടെ ചെരിപ്പ്, കണ്ണട എന്നിവ കണ്ടത്തെിയിരുന്നു. രോഗബാധിതനായ ഒരാൾക്ക് പരസഹായമില്ലാതെ ഇത്രയും ദൂരം ഒറ്റക്ക് നടന്ന് പാറക്കെട്ടിന് മുകളിൽ കയറിച്ചെല്ലാൻ കഴിയുമോ എന്നത് ചോദ്യമായി അവശേഷിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി പിഡിപി രംഗത്ത് വരുന്നു. ചെമ്പിരിക്ക ഖാദിയുടെ മരണവുമായി കാസർകോട്ടെ യുവജനനേതാവിന് ബന്ധമുണ്ടെന്ന് പി.ഡി.പി നേതാക്കൾ ആരോപിച്ചു. ഇയാളെ ചോദ്യംചെയ്യുകയോ നു
കാസർകോട്: കടലിൽ മരിച്ചനിലയിൽ കണ്ടത്തെിയ ചെമ്പിരിക്ക -മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. പുതിയ സംഘത്തെ നിയമിച്ച് ശാസ്ത്രീയ അന്വേഷണം നടത്താൻ നിർദേശവും കോടതി നൽകി. ഇത് സംഭവിച്ചിട്ട് വർഷം ഒന്നായി. എന്നിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. വീണ്ടും പഴയ വാദത്തിൽ തന്നെ സിബിഐ ഉറച്ചു നിൽക്കുന്നു. 2010 ഫെബ്രവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്തെിയത്. വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഈ പാറക്കെട്ടിൽനിന്ന് മൗലവിയുടെ ചെരിപ്പ്, കണ്ണട എന്നിവ കണ്ടത്തെിയിരുന്നു. രോഗബാധിതനായ ഒരാൾക്ക് പരസഹായമില്ലാതെ ഇത്രയും ദൂരം ഒറ്റക്ക് നടന്ന് പാറക്കെട്ടിന് മുകളിൽ കയറിച്ചെല്ലാൻ കഴിയുമോ എന്നത് ചോദ്യമായി അവശേഷിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി പിഡിപി രംഗത്ത് വരുന്നു.
ചെമ്പിരിക്ക ഖാദിയുടെ മരണവുമായി കാസർകോട്ടെ യുവജനനേതാവിന് ബന്ധമുണ്ടെന്ന് പി.ഡി.പി നേതാക്കൾ ആരോപിച്ചു. ഇയാളെ ചോദ്യംചെയ്യുകയോ നുണപരിശോധന നടത്തുകയോ ചെയ്താൽ നിർണായകവിവരങ്ങൾ ലഭിക്കും. എന്നാൽ, ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുമെന്നും അവർ പറഞ്ഞു. പ്രതികൾ രക്ഷപ്പെടാൻ സഹായമഭ്യർഥിച്ച് യുവനേതാവിന്റെ വീട്ടിൽ 2014 നവംബർ 26ന് ചർച്ച നടത്തിയിരുന്നു. ഖത്തറിൽ നടന്ന ഹോട്ടൽ കൈമാറ്റം, ഹവാല ഇടപാടുകൾ എന്നിവയുമായി സംഭവത്തിന് ബന്ധമുണ്ട്. അന്തർസംസ്ഥാന കുറ്റവാളികളുടെ ഇടപെടലുകളും കേസിൽ ഉണ്ടായിട്ടുണ്ട്.
കേസിൽ കക്ഷിചേരാനുള്ള ഹരജി എറണാകുളം സി.ജെ.എം കോടതി സ്വീകരിച്ചാൽ അടുത്തദിവസംതന്നെ തെളിവുകൾ കോടതിക്ക് കൈമാറുമെന്നും നേതാക്കൾ പറഞ്ഞു. ചെമ്പിരിക്ക -മംഗലാപുരം ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണ കേസിൽ അന്തിമ റിപ്പോർട്ടിന്മേൽ വിധി പറയുന്നത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നവംബർ ഒമ്പതിലേക്ക് മാറ്റിയിട്ടുണ്ട് റിപ്പോർട്ട് സ്വീകരിക്കണമോ തള്ളണോ എന്ന കാര്യത്തിൽ വിധി പറയാനിരിക്കെ, കേസിൽ കക്ഷിചേരാൻ അപേക്ഷ വന്നതിനെത്തെുടർന്നാണ് തുടർ നടപടി മാറ്റിവെച്ചത്. കക്ഷിചേരാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹ്യൂമന്റൈറ്റ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള പ്രസിഡന്റ് ഉമർ ഫാറൂഖ് തങ്ങളാണ് കോടതിയിൽ അപേക്ഷ നൽകിയത്.
ഖാദിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂർ സ്വദേശി അശ്‌റഫ് ചില നിർണായക വെളിപ്പെടുത്തലുകൾ തന്നോട് നടത്തിയിട്ടുണ്ടെന്ന് കാണിച്ചാണ് ഉമർ ഫാറൂഖ് അപേക്ഷ നൽകിയത്. തുടർന്നാവും അന്തിമ റിപ്പോർട്ടിന്മേലുള്ള വിധിയുടെ കാര്യം തീരുമാനിക്കുക. അതേസമയം ശബ്ദരേഖയിലൂടെ വെളിപ്പെടുത്തൽ നടത്തിയ ആദൂർ സ്വദേശി അശ്‌റഫിനെ പിന്നീടാരും കണ്ടിട്ടില്ല. കഴിഞ്ഞ ജനുവരി 25നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, വിദഗ്ധരുടെ നിരീക്ഷണങ്ങൾഎന്നിവ പരിഗണിക്കുമ്പോൾ കൊലപാതക സാധ്യതയില്ലെന്നും ആത്മഹത്യാ പ്രേരണക്ക് തെളിവില്ലെന്നും വ്യക്തമാക്കി സിബിഐ അന്തിമ റിപ്പോർട്ട് നൽകിയത്. ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്ന മുൻ നിലപാട് സിബിഐ അടുത്ത റിപ്പോർട്ടിലും ആവർത്തിച്ചിരുന്നു.
മൗലവി മംഗളൂരു-കാസർകോട് മേഖലയിലെ 140ഓളം മഹല്ലുകളുടെ ഖാദിയായിരുന്നു. കരളിന് കാൻസർ ബാധയുണ്ടായിരുന്നെങ്കിലും മതപരമായ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്നാണ് പൊതുവേ ഉരുന്ന അഭിപ്രായം. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റിരുന്ന മൗലവിയുടെ വീട്ടിലുള്ളവർ മൗലവി മരിച്ച ദിവസം രാവിലെ 10 വരെ ഉണരാതിരുന്നത് എന്തുകൊണ്ടാണെന്നതും സംശയത്തിന് ഇടനൽകുന്നു. വീട്ടിലുള്ളവരെ എന്തെങ്കിലും തരത്തിൽ ഉറക്കിക്കിടത്തിയിരിക്കാമെന്ന സംശയം കോടതി പോലും ഉന്നയിച്ചിരുന്നു. ആദ്യം ബേക്കൽ പൊലീസ് അന്വേഷിച്ച കേസ്, ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷമാണ് സിബിഐയുടെ കൈയിലത്തെിയത്. സിബിഐ തിരുവനന്തപുരം യൂനിറ്റ് അഡീഷനൽ എസ്‌പിയായിരുന്ന നന്ദകുമാർ നായരുടെ നേതൃത്വത്തിലെ സംഘമാണ് മൗലവി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തോടെ അന്വേഷണം അവസാനിപ്പിച്ചത്.
സാമ്പത്തിക ബാധ്യതകളും മറ്റ് ഇടപാടുകളും അവസാനിപ്പിച്ചിരുന്നുവെന്നതാണ് ആത്മഹത്യാ നിഗമനത്തിലത്തൊനായി സിബിഐ ഉന്നയിക്കുന്ന കാരണം.ള്ളിയുടെ പടികൾ കയറി പിതാവിന്റെ ഖബറിടത്തിൽ പ്രാർത്ഥിക്കാൻ പോയ അദ്ദേഹത്തിന് കടൽതീരം വരെ നടക്കാൻ കഴിയുമെന്നായിരുന്നു സിബിഐ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, ശക്തമായ വേലിയേറ്റമുണ്ടായിട്ടും പാറക്കെട്ടുകൾക്ക് മുകളിൽ കണ്ടത്തെിയ മൗലവിയുടെ ചെരിപ്പ് നനയുകയോ ഒഴുകിപ്പോവുകയോ ചെയ്യാതിരുന്നത് സംശയാസ്പദമാണെന്ന് ബന്ധുക്കളും പറയുയന്നു.