- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്തലച്ചെത്തിയ മല വെള്ളപ്പാച്ചിൽ നിന്നും മൂന്നു കുടുംബങ്ങൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഉരുൾ പൊട്ടലിൽ മലവെള്ളം ഒഴുകി എത്തിയപ്പോൾ കല്ലും മണ്ണും മരങ്ങളും വീടിന് സമീപത്ത് അടിഞ്ഞ് ജലപ്രവാഹത്തിന്റെ ഗതി മാറിയത് ഗുണമായി; കുത്തൊഴുക്കിൽ നശിച്ച് കന്നുകാലി തൊഴുത്തുകൾ: ചെമ്പർകുഴി ഷാപ്പുംപടിയിലെ ഉരുൾപൊട്ടൽ നാശം വിതച്ചത് ഇങ്ങനെ
കോതമംഗലം: ആർത്തലച്ചെത്തിയ മല വെള്ളപ്പാച്ചിൽ നിന്നും മൂന്നു കുടുംബങ്ങളിലെ 15-ഓളം ജീവനുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നേര്യമംഗലം ചെമ്പർകുഴി ഷാപ്പുംപടിയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ മലവെള്ളം ഒഴുകിയെത്തിയ പ്രദേശത്ത് താമസിച്ചിരുന്ന കൊച്ചു തൊട്ടിയിൽ സണ്ണി, കിഴക്കേടത്ത് വേലപ്പൻ നായർ, ഇല്ലത്തു കൂടി ജോളി എന്നിവരും കുടുംബാംഗങ്ങളുമാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും വീടിന് സമീപത്ത് അടിഞ്ഞ് ജലപ്രവാഹത്തിന്റെ ഗതി മാറിയതുകൊണ്ട് മാത്രമാണ് വൻ ദുരന്ത മൊഴിവായത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീടുകളോട് ചേർന്നുള്ള രണ്ട് കന്നുകാലി തൊഴുത്തുകൾ നശിച്ചു. ഒരു പശുവിന്റെ ജഡം താഴ്ഭാഗത്ത് കണ്ടെത്തി. ബാക്കിയുള്ളവ മണ്ണിനടിയിലാണ്. സണ്ണിയുടെ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോ 200 മീറ്ററോളം താഴെ തോട്ടിലെ നടപ്പാലത്തിൽ തങ്ങിനിൽക്കുന്ന നിലയിലാണ് പുലർച്ചെ കണ്ടെത്തിയത്. ഈ മൂന്ന് കുടുംബങ്ങളുടെ വീടുകളിൽ മലവെള്ളം കയറി. സണ്ണിയുടെ വീട് ഭാഗീകമായി നശിച്ചു. സംഭവമറിഞ്ഞ് രാത്രി തന്നെ പൊലീസ്
കോതമംഗലം: ആർത്തലച്ചെത്തിയ മല വെള്ളപ്പാച്ചിൽ നിന്നും മൂന്നു കുടുംബങ്ങളിലെ 15-ഓളം ജീവനുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. നേര്യമംഗലം ചെമ്പർകുഴി ഷാപ്പുംപടിയിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ മലവെള്ളം ഒഴുകിയെത്തിയ പ്രദേശത്ത് താമസിച്ചിരുന്ന കൊച്ചു തൊട്ടിയിൽ സണ്ണി, കിഴക്കേടത്ത് വേലപ്പൻ നായർ, ഇല്ലത്തു കൂടി ജോളി എന്നിവരും കുടുംബാംഗങ്ങളുമാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്.
മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ കല്ലും മണ്ണും മരങ്ങളും വീടിന് സമീപത്ത് അടിഞ്ഞ് ജലപ്രവാഹത്തിന്റെ ഗതി മാറിയതുകൊണ്ട് മാത്രമാണ് വൻ ദുരന്ത മൊഴിവായത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീടുകളോട് ചേർന്നുള്ള രണ്ട് കന്നുകാലി തൊഴുത്തുകൾ നശിച്ചു. ഒരു പശുവിന്റെ ജഡം താഴ്ഭാഗത്ത് കണ്ടെത്തി. ബാക്കിയുള്ളവ മണ്ണിനടിയിലാണ്.
സണ്ണിയുടെ വീട്ടുമുറ്റത്ത് കിടന്ന ഓട്ടോ 200 മീറ്ററോളം താഴെ തോട്ടിലെ നടപ്പാലത്തിൽ തങ്ങിനിൽക്കുന്ന നിലയിലാണ് പുലർച്ചെ കണ്ടെത്തിയത്. ഈ മൂന്ന് കുടുംബങ്ങളുടെ വീടുകളിൽ മലവെള്ളം കയറി. സണ്ണിയുടെ വീട് ഭാഗീകമായി നശിച്ചു. സംഭവമറിഞ്ഞ് രാത്രി തന്നെ പൊലീസ് - റവന്യൂ -ഫയർ ഫോഴ്‌സ് സംഘങ്ങൾ ദുരന്ത മേഖലയിലെത്തി. ഈ മൂന്നു വിടുകളിലെ താമസക്കാരെയും സമീപത്തെ രണ്ട് കുടുംബങ്ങളെയും രാത്രി തന്നെ നീണ്ടപാറ സെന്റ് മേരീസ് എൽ പി സ്‌കൂളിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു.
രാത്രി 7.30 തോടെ ഉഗ്രശബ്ദത്തോടെ മലയുടെ ഒരു ഭാഗം താഴേയ്ക്ക് പതിക്കുകയായിരുന്നു. വെള്ളം കയറിതിനേത്തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായ സണ്ണിയുടെ ഭാര്യയെയും മക്കളെയും മാതാവിനെയും സമീപവാസിയായ ഷിബുവും സുഹൃത്തുക്കളും ചേർന്ന് ഏറെ സാഹസിക മായിട്ടാണ് രക്ഷപെടുത്തിയത്. ആയിരം അടിയോളം ഉയരത്തിൽ വനമേഖലയിലാണ് ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനം. ഈ പ്രദേശത്തിന്റെ മറുഭാഗത്ത് മുള്ളിരിങ്ങാട്ടും സമീപ പ്രദേശമായ കാഞ്ഞിരവേലിയിലും ഇന്നലെ ഉരുൾപൊട്ടിയിട്ടുണ്ട്.
ഉരുൾപൊട്ടലിനെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ പുഴകളിലും ബന്ധപ്പെട്ടുള്ള തോടുകളിലുമെല്ലാം രത്രിയിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. മഴ കനത്താൽ മലയുടെ അവശേഷിക്കുന്ന ഭാഗവും താഴേയ്ക്ക് പതിക്കാനിടയുണ്ടെന്നും ഇതുമൂലം പ്രദേശം ദുരന്തഭീഷിണിയിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.