- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് കരുതി സ്ഥാനാർത്ഥികളെ നേരത്തെ രംഗത്തിറക്കി പ്രചരണം തുടങ്ങി; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും മൗനം തുടരുന്നു; നടന്നും വാചകം അടിച്ചും തളർന്നു സ്ഥാനാർത്ഥികൾ; നിവൃത്തികെട്ട് പരാതിയുമായി സിപിഎം രംഗത്ത്
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനത്തിനായി സ്ഥാനാർത്ഥികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്തായാലും ഇനി കാത്തിരിക്കാൻ വയ്യെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. മൂന്ന് സ്ഥാനാർത്ഥികളും റെഡിയാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രം ഇതുവരെ അനങ്ങുന്നില്ല. ഇതോടെ ധന നഷ്ടം കൂടുകയാണെന്നാണ് സ്ഥാനാർത്ഥികളുടെ പക്ഷം. മണ്ഡലത്തിൽ ഓടി നടക്കാൻ തുടങ്ങിയിട്ട് നാളു കുറച്ചായി. കാണേണ്ട ആളുകളെയെല്ലാം കാണുകയും ചെയ്തു. വോട്ട്ഭ്യർത്ഥിച്ച് ചെന്നാൽ, അതിന് തിയ്യതി ആയില്ലല്ലോ എന്ന ചോദ്യവും കേൾക്കണം. ചുരുക്കത്തിൽ കാത്തിരുന്നു മടുത്ത എൽഡിഎഫ് പരാതിയുമായി രംഗത്തിറങ്ങിയിരിക്കയാണ് ഇപ്പോൾ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനെതിരെയാണ് എൽഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. കാലവർഷം ആരംഭിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ലെന്നും ജൂൺ ആദ്യം മൺസൂൺ എത്തുന്നതോടെ കനത്ത മഴയും വെള്ളപ്പൊക്കവും പതിവാണെന്നും പരാതിയിൽ ച
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനത്തിനായി സ്ഥാനാർത്ഥികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്തായാലും ഇനി കാത്തിരിക്കാൻ വയ്യെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. മൂന്ന് സ്ഥാനാർത്ഥികളും റെഡിയാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മാത്രം ഇതുവരെ അനങ്ങുന്നില്ല. ഇതോടെ ധന നഷ്ടം കൂടുകയാണെന്നാണ് സ്ഥാനാർത്ഥികളുടെ പക്ഷം. മണ്ഡലത്തിൽ ഓടി നടക്കാൻ തുടങ്ങിയിട്ട് നാളു കുറച്ചായി. കാണേണ്ട ആളുകളെയെല്ലാം കാണുകയും ചെയ്തു. വോട്ട്ഭ്യർത്ഥിച്ച് ചെന്നാൽ, അതിന് തിയ്യതി ആയില്ലല്ലോ എന്ന ചോദ്യവും കേൾക്കണം. ചുരുക്കത്തിൽ കാത്തിരുന്നു മടുത്ത എൽഡിഎഫ് പരാതിയുമായി രംഗത്തിറങ്ങിയിരിക്കയാണ് ഇപ്പോൾ.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനെതിരെയാണ് എൽഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. കാലവർഷം ആരംഭിച്ച ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ലെന്നും ജൂൺ ആദ്യം മൺസൂൺ എത്തുന്നതോടെ കനത്ത മഴയും വെള്ളപ്പൊക്കവും പതിവാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയതായി കമ്മിറ്റി സെക്രട്ടറി പി. വിശ്വംഭരപ്പണിക്കർ, എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ എം.എച്ച് റഷീദ്, സിപിഐ മണ്ഡലം സെക്രട്ടറി പി.എം. തോമസ് എന്നിവർ പറഞ്ഞു.
പോളിങ് സ്റ്റേഷനുകളിലുൾപ്പെടെ വെള്ളം കയറുന്ന പ്രദേശങ്ങൾ ചെങ്ങന്നൂരിൽ ഉണ്ട്. വോട്ടർമാർക്കു പ്രയാസമുണ്ടാക്കുന്നതു പോളിങ് ശതമാനത്തെ ബാധിക്കും. ജൂണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിനാൽ വിദ്യാലയങ്ങളിൽ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനെ അനാവശ്യ സമ്മർദ്ദത്തിലാക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ. സോമൻ. തിരഞ്ഞെടുപ്പ് നടത്താൻ ബാധ്യതയുള്ള കമ്മിഷനെ ആ ചുമതല സ്വതന്ത്രമായി നിർവഹിക്കാൻ അനുവദിക്കണം. നിലവിലെ എംഎൽഎ മരിച്ചാൽ ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണു ചട്ടം. ചട്ടം അനുസരിച്ച് ജൂലൈ പതിനാലിനകമാണു ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടത്. കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അതുമായി സഹകരിക്കുകയാണു രാഷ്ട്രീയ പാർട്ടികളുടെ കടമ. എന്നു തിരഞ്ഞെടുപ്പ് നടത്തണമെന്നു കമ്മിഷനു നിർദ്ദേശം നൽകാൻ പാർട്ടികൾക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഡി.വിജയകുമാറും, എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുമാണ്. ബിജെപി സ്ഥാനാർത്ഥിയായി അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയുമാണ് രംഗത്തുള്ളത്. ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാർ. കെപിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്.
ചങ്ങനാശേരി എൻഎസ്എസ് കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായാണു വിജയകുമാർ പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിർവാഹകസമിതി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചു.
സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാനാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ രണ്ടാംതവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമ ബിരുദധാരിയാണ്. 1995ൽ ജില്ലാ കമ്മിറ്റി അംഗമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംനിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.