- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ വോട്ടുകൾ ഉറപ്പിക്കാമെന്ന് കണ്ണന്താനത്തിന്റെ ഉറപ്പ്; സ്ഥാനാർത്ഥി മാറുന്നത് ദോഷമാകുമെന്ന് അമിത് ഷായെ അറിയിച്ച് കുമ്മനവും; ബിഡിജെഎസിനെ വരുതിയിൽ നിർത്തിയാൽ അത്ഭുതം ഉറപ്പെന്ന് വിലയിരുത്തി കോർ കമ്മറ്റി; മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ സമ്മതം മൂളി ശ്രീധരൻ പിള്ളയും; പ്രചരണത്തിൽ മുമ്പിലെത്താൻ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഉടനെത്തും; ചെങ്ങന്നൂരിൽ കരുതലോടെ നീങ്ങാൻ ബിജെപി
പത്തനംതിട്ട: ചെങ്ങന്നൂർ നിയമസഭാ മണ്ഡല ഉപതെരഞ്ഞെടുപ്പിൽ ദേശീയ നിർവാഹക സമിതിയംഗം പി.എസ്. ശ്രീധരൻ പിള്ള ബിജെപി. സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഇന്നലെചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ശ്രീധരൻ പിള്ളയെ കുമ്മനം അറിയിച്ചു കഴിഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ കണ്ണിലെ കരടാകാൻ താൽപ്പര്യമില്ലാത്തതിനാൽ ശ്രീധരൻ പിള്ള വീണ്ടും മത്സരത്തിനെത്തും. ഇതോടെ അതിശക്തമായ ത്രികോണപോരിന് ചെങ്ങന്നൂർ വേദിയാകും. ഗ്രൂപ്പ് വ്യത്യാസങ്ങൾ മറന്നുള്ള പ്രചരണമാകും ബിജെപി നടത്തുക. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായ തന്ത്രങ്ങൾ ചെങ്ങന്നൂരിലെ ബിജെപി ഒരുക്കും. കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് പ്രചരണത്തിൽ പ്രധാന ചുമതല നൽകും. ക്രൈസ്തവ വോട്ടുകൾ പരമാവധി ബിജെപി പെട്ടിയിലാക്കാനാകും ശ്രമം. നേരത്തെ കുമ്മനത്തെ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന നിലപാടിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തിയിരുന്നു. എന്നാൽ ശ്രീധരൻ പിള്ളയെ മാറ്റിയാലുണ്ടാകുന്
പത്തനംതിട്ട: ചെങ്ങന്നൂർ നിയമസഭാ മണ്ഡല ഉപതെരഞ്ഞെടുപ്പിൽ ദേശീയ നിർവാഹക സമിതിയംഗം പി.എസ്. ശ്രീധരൻ പിള്ള ബിജെപി. സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഇന്നലെചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ശ്രീധരൻ പിള്ളയെ കുമ്മനം അറിയിച്ചു കഴിഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ കണ്ണിലെ കരടാകാൻ താൽപ്പര്യമില്ലാത്തതിനാൽ ശ്രീധരൻ പിള്ള വീണ്ടും മത്സരത്തിനെത്തും. ഇതോടെ അതിശക്തമായ ത്രികോണപോരിന് ചെങ്ങന്നൂർ വേദിയാകും. ഗ്രൂപ്പ് വ്യത്യാസങ്ങൾ മറന്നുള്ള പ്രചരണമാകും ബിജെപി നടത്തുക.
നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പിന് സമാനമായ തന്ത്രങ്ങൾ ചെങ്ങന്നൂരിലെ ബിജെപി ഒരുക്കും. കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന് പ്രചരണത്തിൽ പ്രധാന ചുമതല നൽകും. ക്രൈസ്തവ വോട്ടുകൾ പരമാവധി ബിജെപി പെട്ടിയിലാക്കാനാകും ശ്രമം. നേരത്തെ കുമ്മനത്തെ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാക്കുന്നതാണ് നല്ലതെന്ന നിലപാടിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തിയിരുന്നു. എന്നാൽ ശ്രീധരൻ പിള്ളയെ മാറ്റിയാലുണ്ടാകുന്ന ചർച്ച ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സംസ്ഥാന നേതൃത്വം അമിത് ഷായെ അറിയിച്ചു. തോൽവി ഭയന്ന് ശ്രീധരൻ പിള്ള പിന്മാറിയെന്ന ചർച്ചകൾക്ക് ഇട നൽകരുത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ ജനിച്ച് വളർന്ന ശ്രീധരൻ പിള്ളയെ അവിടെ മത്സരിപ്പിക്കണമെന്ന് കുമ്മനം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാനാണ് സാധ്യത.
നേരത്തെ മത്സരത്തിനില്ലെന്ന സൂചന ശ്രീധരൻ പിള്ള നൽകിയിരുന്നു. എന്നാൽ പാർട്ടി ഒറ്റക്കെട്ടായി നിലപാട് എടുത്തതിനാൽ പിന്മാറുന്നത് പാർട്ടിക്കുള്ളിൽ പ്രശ്‌നമാകുമെന്ന് ശ്രീധരൻ പിള്ളയ്ക്ക് അറിയാം. പ്രധാനമന്ത്രി മോദിയുടെ അതൃപ്തിക്കും കാരണമാകും. അതുകൊണ്ട് തന്നെ മത്സരത്തിന് ശ്രീധരൻ പിള്ള തയ്യാറാണ്. വ്യക്തിപരമായ വോട്ടുകൾക്കൊപ്പം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ കാര്യങ്ങൾ ഗുണകരമാകുമെന്നാണ് പിള്ളയുടെ പക്ഷം. കണ്ണന്താനം ഫാക്ടർ നിർണ്ണായകമാകും. കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ പിന്തുണയുണ്ടെങ്കിൽ ഒരു കൈ നോക്കാമെന്നാണ് പിള്ളയുടേയും നിലപാട്. ഇക്കാര്യങ്ങളെല്ലാം കുമ്മനം നേരിട്ട് ഉറപ്പിക്കും. ശ്രീധരൻ പിള്ള മത്സരിച്ചാൽ എൻഎസ്എസ് പിന്തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പ്രചരണത്തിന് ചുക്കാൻ പിടിക്കാനായി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനും ഉണ്ടാകും. നെയ്യാറ്റിൻകരിയിൽ മുരളിയാണ് പ്രചരണത്തിന് നേതൃത്വം കൊടുത്തത്. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിലും ഈ തന്ത്രങ്ങൾ പാർട്ടി വൻ നേട്ടമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് മുരളീധരനെ പ്രചരണ ചുമതല ഏൽപ്പിക്കുക. അതിനിടെ എൻ.ഡി.എ. യോഗം വിളിക്കാതെയാണ് സ്ഥാനാർത്ഥിയെ ബിജെപി നിശ്ചയിക്കുന്നത്. കോർ കമ്മറ്റിയിൽ ഇതു ചോദ്യം ചെയ്തെങ്കിലും ബി.ഡി.ജെ.എസ്. അവകാശവാദമുന്നയിച്ചാൽ സീറ്റു വിട്ടുകൊടുക്കേണ്ടിവരുമെന്നും അതുകൊണ്ടാണു സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതെന്നമാണ് സൂചന. ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം ദേശീയ അധ്യക്ഷൻ അമിത് ഷായെയും അറിയിച്ചിട്ടുണ്ട്.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പറ്റിയ സ്ഥാനാർത്ഥികൾക്കായി കോൺഗ്രസും സിപിഎമ്മും തലപുകയ്ക്കുന്നതിനിടെയാണ് ബിജെപി അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കഴിഞ്ഞതെരഞ്ഞെടുപ്പിലും ശ്രീധരൻ പിള്ളയായിരുന്നു ബിജെപി. സ്ഥാനാർത്ഥി. ബി.ഡി.ജെ.എസ്. പിന്തുണയോടെ 42,682 വോട്ട് നേടിയ എൻ.ഡി.എ. മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനു 44,897 വോട്ടും വിജയിച്ച രാമചന്ദ്രൻ നായർക്ക് 52,880 വോട്ടും ലഭിച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ.
മുൻ എംഎൽഎ ശോഭനാ ജോർജിന്റെ വിമതവേഷവും ബിജെപിക്ക് തുണയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കുറി ബി.ഡി.ജെ.എസ് പിന്തുണ ബിജെപിക്ക് ലഭിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വെള്ളാപ്പള്ളിയുടെ മനസ്സ് സിപിഎമ്മിന് അനുകുലമാണ്. അതിനിടെ അമിത് ഷാ നേരിട്ട് തുഷാർ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. എ.ഐ.സി.സി സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് രാഹുൽ ഗാന്ധിക്കു താൽപര്യമില്ല. അടുത്തു നടക്കാൻ പോകുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയിലേക്ക് വിഷ്ണു നാഥിനെ നിയോഗിച്ചേക്കും. എം മുരളിയുടെ പേരും പരിഗണനയിലുണ്ട്. എന്നാൽ വിഷ്ണുനാഥിനെ തന്നെ മത്സരിപ്പിക്കണമെന്ന വാശിയിലാണ് ഉമ്മൻ ചാണ്ടി. ഇത് തീരുമാനത്തെ സ്വാധീനിച്ചേക്കും.
സിപിഎം സ്ഥാനാർത്ഥിയായി സിഎസ് സുജാതയുടെ പേരാണ് ആദ്യം ഉയർന്നത്. ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരും പരിഗണനയിലുണ്ട്. എന്നാൽ ചെങ്ങന്നൂരെന്ന സിറ്റിങ് സീറ്റ് നിലനിർത്താൻ യോജിച്ച വ്യക്തിയെ ഇനിയും സിപിഎമ്മിന് കണ്ടെത്താനായിട്ടില്ല.