- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിൽ വിഷ്ണുനാഥ് തന്നെ; സിപിഎമ്മിൽ സിഎസ് സുജാതയ്ക്ക് സാധ്യത; ബിജെപിയിൽ ശ്രീധരൻ പിള്ളയും കുമ്മനവും എംടി രമേശും ശോഭാ സുരേന്ദ്രനും; പിപി മുകുന്ദന് വേണ്ടി വാദിച്ച് പരിവാറുകാരും; നിർണ്ണായകമാവുക നായർ-ഈഴവ-ക്രൈസ്തവ വോട്ടുകൾ; എൻഎസ്എസ് മനസ്സ് പിടിക്കാൻ കരുതലോടെ നീങ്ങി കോൺഗ്രസും ബിജെപിയും; ജയിച്ചേ മതിയാകൂവെന്ന് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി പിണറായിയും; ചെങ്ങന്നൂരിൽ ത്രികോണപ്പോര് പ്രവചനാതീതമാകും
ആലപ്പുഴ: ചെങ്ങന്നൂരിലെ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മരണത്തോടെ ആറു മാസത്തനുള്ളിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. ഇതോടെ സ്ഥാനാർത്ഥി ചർച്ചയും സജീവമായി. കോൺഗ്രസിൽ സ്ഥാനാർത്ഥി ആരെന്ന് ഏതാണ്ട് ഉറപ്പാണ്. വലിയ അട്ടിമറികൾ ഉണ്ടായാലേ അത് മാറൂ. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി കൂടിയായ പിസി വിഷ്ണുനാഥ് വീണ്ടും പോരിനിറങ്ങും. അതുകൊണ്ട് തന്നെ ഇവിടെ കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികളും കുറവാണ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനെതിരെ സോളാർ കേസ് ചിലർ ചർച്ചയാക്കുന്നുണ്ട്. എന്നാലും നിലവിലെ സാഹചര്യത്തിൽ വിഷ്ണുനാഥിനെതിരെ നേതൃത്വം നിലപാട് എടുക്കാൻ സാധ്യത കുറവാണ്. കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് ചെങ്ങന്നൂർ. ശോഭനാ ജോർജിന്റെ തട്ടകം കാക്കാൻ വിഷ്ണുനാഥിനും 2016വരെ കഴിഞ്ഞു. അപ്രതീക്ഷിത അട്ടിമറിയായിരുന്നു കഴിഞ്ഞതവണ രാമചന്ദ്രൻ നായരുടെ വിജയം. ബിജെപിയുടെ സാന്നിധ്യമായിരുന്നു 2016ൽ ചെങ്ങന്നൂരിലെ തലവിധി മാറ്റി എഴുതിയിത്. ജന്മനാട്ടിൽ മത്സരിക്കാനെത്തിയ പി എസ് ശ്രീധരൻ പിള്ള 42000 വോട്ടുകളാണ് ചെങ്ങന്നൂരിൽ നേടിയത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതെരഞ്ഞെ
ആലപ്പുഴ: ചെങ്ങന്നൂരിലെ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മരണത്തോടെ ആറു മാസത്തനുള്ളിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. ഇതോടെ സ്ഥാനാർത്ഥി ചർച്ചയും സജീവമായി. കോൺഗ്രസിൽ സ്ഥാനാർത്ഥി ആരെന്ന് ഏതാണ്ട് ഉറപ്പാണ്. വലിയ അട്ടിമറികൾ ഉണ്ടായാലേ അത് മാറൂ. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി കൂടിയായ പിസി വിഷ്ണുനാഥ് വീണ്ടും പോരിനിറങ്ങും. അതുകൊണ്ട് തന്നെ ഇവിടെ കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികളും കുറവാണ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനെതിരെ സോളാർ കേസ് ചിലർ ചർച്ചയാക്കുന്നുണ്ട്. എന്നാലും നിലവിലെ സാഹചര്യത്തിൽ വിഷ്ണുനാഥിനെതിരെ നേതൃത്വം നിലപാട് എടുക്കാൻ സാധ്യത കുറവാണ്.
കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് ചെങ്ങന്നൂർ. ശോഭനാ ജോർജിന്റെ തട്ടകം കാക്കാൻ വിഷ്ണുനാഥിനും 2016വരെ കഴിഞ്ഞു. അപ്രതീക്ഷിത അട്ടിമറിയായിരുന്നു കഴിഞ്ഞതവണ രാമചന്ദ്രൻ നായരുടെ വിജയം. ബിജെപിയുടെ സാന്നിധ്യമായിരുന്നു 2016ൽ ചെങ്ങന്നൂരിലെ തലവിധി മാറ്റി എഴുതിയിത്. ജന്മനാട്ടിൽ മത്സരിക്കാനെത്തിയ പി എസ് ശ്രീധരൻ പിള്ള 42000 വോട്ടുകളാണ് ചെങ്ങന്നൂരിൽ നേടിയത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ത്രികോണപ്പോരിനാകും വേദിയാകുക. അധികാരത്തിലുള്ള സിപിഎമ്മിനാകും ഏറെ നിർണ്ണായകം. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന തെരഞ്ഞെടുപ്പ്. മലപ്പുറത്ത് ലോക്‌സഭയിലും വേങ്ങരയിലെ നിയമസഭയിലും പിണറായി അധികാരത്തിലെത്തിയ ശേഷം ഉപതെരഞ്ഞെടുപ്പ് നടന്നു. ലീഗ് കോട്ടയിലെ ഫലം യുഡിഎഫിന് അനുകൂലമായിരുന്നു. അവിടെ നേട്ടമുണ്ടാക്കാനും ഇടുതുപക്ഷത്തിനായി. ബിജെപിക്ക് തളർച്ചയും.
ചെങ്ങന്നൂരിൽ മൂവർക്കും ശക്തമായ സംഘടനാ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ വോട്ട് കുറയുന്നതും തോൽവിയുമെല്ലാം വലിയ പ്രത്യാഘാതങ്ങൾ മൂന്ന് പാർട്ടിയിലും ഉണ്ടാകും. വിഷ്ണുനാഥിനെ മികച്ച സാധ്യതയാണെന്ന് കോൺഗ്രസിലെ എ ഗ്രൂപ്പ് വിലയിരുത്തുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തന മികവിന്റെ വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് കളിച്ച് സാധ്യത തകർക്കാൻ ഐ ഗ്രൂപ്പ് തയ്യാറാകില്ല. നെയ്യാറ്റിൻകരയിലും അരുവിക്കരയിലും വേങ്ങരയിലും ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ച യുഡിഎഫ് ചരിത്രവും കോൺഗ്രസന് പ്രതീക്ഷയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മനസ്സ് അറിഞ്ഞ് കാര്യങ്ങൾ നീക്കാനാണ് കോൺഗ്രസിന് താൽപ്പര്യം. വിഷ്ണുവിന്റെ സ്ഥാനാർത്ഥിത്വത്തിലും ഇത് തന്നെയാകും നിർണ്ണായകമാവുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പൊരു ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ സഖാവ് രാമചന്ദ്രന്റെ വേർപാട് ആലപ്പുഴയിലെ സിപിഎമ്മിന് കടുത്ത വെല്ലുവിളിയാണ്. ഇവിടെ സ്ഥാനാർത്ഥിയെ കണ്ടെത്തൽ വലിയ തലവേദനയാകും. ജയിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. നായർ-ഈഴവ-ക്രൈസ്തവ വോട്ടുകൾ സമാഹരിച്ചാൽ മാത്രമേ വിജയിക്കാനാവൂ. ഇതിന് കരുത്തനായ വ്യക്തിയെ കണ്ടെത്തുകയാണ് പ്രധാന പ്രശ്‌നം. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാന് നോട്ടമുള്ള മണ്ഡലമാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ മത്സരിക്കാനിടയില്ല. എൻഎസ്എസുമായി സംസാരിച്ചാകും സിപിഎമ്മും സ്ഥാനാർത്ഥിയെ നിർത്തുക. സിഎസ് സുജാതയുടെ പേരിലും ചർച്ചകൾ സജീവമാണ്.
ജയിച്ചേ മതിയാകൂവെന്ന സന്ദേശം സിപിഎം ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി നൽകി കഴിഞ്ഞു. സിപിഎം ജില്ലാ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് രാമചന്ദ്രൻ നായരുടെ മരണ വാർത്ത എത്തുന്നത്. ഈ സമയത്ത് തന്നെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജില്ലാ നേതാക്കളെ പിണറായി ബോധ്യപ്പെടുത്തി. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാഷ്ട്രീയ സാഹചര്യം വിലിയരുത്തി. വി എസ് പക്ഷത്തായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. എന്നാൽ ഗ്രൂപ്പ് നോക്കാതെ സ്ഥാനാർത്ഥിയാക്കിയതന്റെ ഫലമായിരുന്നു അദ്ദേഹത്തിന്റെ വിജയം. അതുകൊണ്ട് തന്നെ വിഭാഗീയത പൂർണ്ണമായും മാറ്റിയുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് സിപിഎം ആഗ്രഹിക്കുന്നത്. ഈഴവ വോട്ടുകൾ ലക്ഷ്യമിട്ടാകും നീക്കം.
ബിജെപിയിൽ ശ്രീധരൻ പിള്ളയെ മത്സരിപ്പിക്കാനാണ് ഏവർക്കും താൽപ്പര്യം. എന്നാൽ ശ്രീധരൻ പിള്ളയ്ക്ക് പറ്റില്ലെന്ന നിലപാടും. ചെങ്ങന്നൂരിൽ വോട്ട് കൂട്ടണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. അതുകൊണ്ട് തന്നെ ശ്രീധരൻ പിള്ളയ്ക്ക് മത്സരിക്കാനുള്ള സമ്മർദ്ദവും കൂടും. അല്ലാത്ത പക്ഷം സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പേരും പരിഗണിക്കും. എംടി രമേശിനെ സ്ഥാനാർത്ഥിയാക്കാനും ചില കേന്ദ്രങ്ങൾ നീക്കം തുടങ്ങിയിട്ടുണ്ട്. മലപ്പുറത്തെ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച ആക്ഷേപം മറികടക്കാൻ കരുതലോടെയാണ് നീങ്ങുന്നത്. പ്രധാന നേതാവ് തന്നെ അവിടെ ബിജെപി സ്ഥാനാർത്ഥിയാകും. ബിഡിജെഎസിനും നല്ല വോട്ടുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ശോഭാ സുരേന്ഗ്രനേയും പരിഗണിക്കും.
അതിനിടെ മറ്റൊരു ചർച്ച സംഘപരിവാറിലെ ഒരു കൂട്ടർ സജീവമാക്കുന്നുണ്ട്. ബിജെപിയുമായി അകന്നു നിൽക്കുന്ന പിപി മുകുന്ദനെ വീണ്ടും സജീവമാക്കുക. ആർഎസ്എസ് പ്രചാരകൻ എന്ന നിലയിൽ അറുപതുകളിൽ മുകുന്ദൻ പ്രവർത്തനം തുടങ്ങുന്നത് ചെങ്ങന്നൂരിലാണ്. ഇവിടുത്തെ സംഘപരിവാർ കുടുംബങ്ങളുമായി മുകുന്ദന് അടുത്ത ബന്ധമുണ്ട്. ഇതിനെല്ലാം ഉപരി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും അടുത്ത ബന്ധം മുകുന്ദനുണ്ട്. അങ്ങനെ ചെങ്ങന്നൂരിനെ അടുത്തറിയുന്ന മുകുന്ദനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം. കുമ്മനം രാജശേഖരനുമായി ഏറെ അകലം പാലിക്കുന്ന വ്യക്തിയാണ് മുകുന്ദൻ. വി മുരളീധര വിഭാഗത്തിനും താൽപ്പര്യമില്ല. ഇതിനിടെയാണ് സംഘപരിവാർ കേന്ദങ്ങൾ മുകുന്ദന്റെ പേര് ചർച്ചയാക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇതെല്ലാം വലിയ പ്രതിസന്ധിയായി മാറും. ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചാൽ മാത്രമേ ബിജെപിയിൽ പ്രശ്‌ന രഹിതമായ സ്ഥാനാർത്ഥി നിർണ്ണയം സാധ്യമാകൂ. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കുറഞ്ഞാൽ അത് ബിജെപിയിൽ നേതൃമാറ്റത്തിന് പോലും കാരണമാകും. ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനത്തിൽ തീർത്തും അതൃപ്തനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.