- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര മാസം നീണ്ട പ്രചരണങ്ങൾക്ക് ഇന്ന് സമാപനം; നാളെ അവസാന നമ്പറുകളുമായി വീടുകൾ കയറിയുള്ള ഉപചാപങ്ങൾ; വിധിയെഴുത്ത് തിങ്കളാഴ്ച; ഫലപ്രഖ്യാപനം വ്യാഴാഴ്ച: കേരളത്തെ ഉദ്വേഗ മുനയിലാഴ്‌ത്തി ചെങ്ങന്നൂർ ബൂത്തിലേക്ക് നീങ്ങുന്നു
ചെങ്ങന്നൂർ: രണ്ടര മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പു പ്രചരണങ്ങൾക്ക് ഇന്ന് ചെങ്ങന്നൂരിൽ സമാപനം. ഇനി വോട്ടർമാർ വിധി എഴുതുന്നതിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കും. പ്രഖ്യാപനത്തിന് മുമ്പേ തുടങ്ങിയ വീറും വാശിയുമേറിയ പരസ്യ പ്രചരണത്തിനാണ് ഇന്ന് കലാശക്കൊട്ടു നടക്കുക. ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂർ നഗരത്തിൽ പ്രചാരണം അതിന്റെ മൂർധന്യതയിലെത്തിയ ശേഷം അവസാനിക്കും. നാളെ നിശബ്ദ പ്രചരണത്തിനുള്ള സമയമാണ്. ശബ്ദ ഘോഷങ്ങളില്ലാതെ അവസാന നമ്പറുകളുമായി വീടുകൾ കയറിയുള്ള ഉപചാപങ്ങളുമായി സ്ഥാനാർത്ഥികൾ നാള കൂടി സജീവമാകും. രാഷ്ട്രീയ തന്ത്രങ്ങൾ അതിന്റെ പീക്ക് പൊയിന്റിൽ എത്തിയിരിക്കുന്ന ഇന്ത്യയിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പോലും കൗതുകത്തോടെയാണ് ജനം വീക്ഷിക്കുന്നത്. തിങ്കളാഴ്ചയാണ് വിധി എഴുതുന്നത്. കേരളത്തെ ഉദ്യോഗ മുനയിലാഴ്‌ത്തി ചെങ്ങന്നൂർ ബൂത്തിലേക്ക് നീങ്ങും. 31-ാം തിയതി വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം. ചെങ്ങന്നൂർ ആർക്കൊപ്പമെന്നത് അന്നറിയാം. ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ രണ്ടു മാസത്തോളമായി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ
ചെങ്ങന്നൂർ: രണ്ടര മാസം നീണ്ടു നിന്ന തിരഞ്ഞെടുപ്പു പ്രചരണങ്ങൾക്ക് ഇന്ന് ചെങ്ങന്നൂരിൽ സമാപനം. ഇനി വോട്ടർമാർ വിധി എഴുതുന്നതിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കും. പ്രഖ്യാപനത്തിന് മുമ്പേ തുടങ്ങിയ വീറും വാശിയുമേറിയ പരസ്യ പ്രചരണത്തിനാണ് ഇന്ന് കലാശക്കൊട്ടു നടക്കുക.
ഇന്നു വൈകിട്ട് ആറിനു ചെങ്ങന്നൂർ നഗരത്തിൽ പ്രചാരണം അതിന്റെ മൂർധന്യതയിലെത്തിയ ശേഷം അവസാനിക്കും. നാളെ നിശബ്ദ പ്രചരണത്തിനുള്ള സമയമാണ്. ശബ്ദ ഘോഷങ്ങളില്ലാതെ അവസാന നമ്പറുകളുമായി വീടുകൾ കയറിയുള്ള ഉപചാപങ്ങളുമായി സ്ഥാനാർത്ഥികൾ നാള കൂടി സജീവമാകും.
രാഷ്ട്രീയ തന്ത്രങ്ങൾ അതിന്റെ പീക്ക് പൊയിന്റിൽ എത്തിയിരിക്കുന്ന ഇന്ത്യയിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പോലും കൗതുകത്തോടെയാണ് ജനം വീക്ഷിക്കുന്നത്. തിങ്കളാഴ്ചയാണ് വിധി എഴുതുന്നത്. കേരളത്തെ ഉദ്യോഗ മുനയിലാഴ്‌ത്തി ചെങ്ങന്നൂർ ബൂത്തിലേക്ക് നീങ്ങും. 31-ാം തിയതി വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം. ചെങ്ങന്നൂർ ആർക്കൊപ്പമെന്നത് അന്നറിയാം.
ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടെ രണ്ടു മാസത്തോളമായി മണ്ഡലത്തിൽ നിറഞ്ഞുനിന്നു പ്രചാരണത്തിലാണ്. ചെങ്ങന്നൂരിൽ ഭരണ തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് മുൻ എംഎൽഎ ആയിരുന്ന അന്തരിച്ച കെ കെ രാമചന്ദ്രന്റെ വ്യക്തി പ്രഭാവം തന്നെയാണ് പ്രചരണത്തിൽ ശക്തമായ ആയുധമാക്കുന്നത്. വികസനത്തുടർച്ചയായിരുന്നു എൽഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം. 'വികസനത്തിനൊരോട്ട്, സജിക്കൊരോട്ട്' എന്നതായിരുന്നു എൽഡിഎഫ് മുദ്രാവാക്യം.
'നാടിന്റെ നേര് വിജയിക്കും' എന്ന മുദ്രാവാക്യത്തിലൂടെ സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിനു കൂടി യുഡിഎഫ് പ്രാധാന്യം നൽകി. 'നമുക്കും മാറാം' എന്ന വാക്യത്തിലൂടെ എൻഡിഎ ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങളെ സമന്വയിപ്പിച്ചു. സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കി സ്ഥാനാർത്ഥികൾ അവസാന ദിവസങ്ങളിൽ വീണ്ടും ഗൃഹസന്ദർശനം തുടങ്ങി. വിവാഹം, മരണം, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ചടങ്ങുകൾ തുടങ്ങി ഒന്നും വിട്ടുപോകാതെ നോക്കുന്നു.