- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭനാ ജോർജ്ജിനെ അനുനയിപ്പിക്കാൻ കെപിസിസി; വിമത സ്ഥാനാർത്ഥിയാകരുത് എന്ന് അഭ്യർത്ഥിച്ച് വനിതാ നേതാവുമായി അശയവിനിമയം നടത്തി എംഎം ഹസൻ; എം മുരളിക്കൊപ്പം സീറ്റ് നോട്ടമിട്ട് ശിവദാസൻ നായരും; വിജയകുമാറിനാണ് കൂടുതൽ സാധ്യതയെന്ന വാദവും ശക്തം; അച്ഛന്റെ സാധ്യതകളെ തകർക്കാൻ മകളെ ഉയർത്തിക്കാട്ടിയും നീക്കം; ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയിൽ അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്നെടുക്കും; കോൺഗ്രസിൽ സർവ്വത്ര ആശയക്കുഴപ്പം
ആലപ്പുഴ: ചെങ്ങന്നൂരിൽ സജി ചെറിയാനാണ് സിപിഎം സ്ഥാനാർത്ഥിയെന്ന് ഉറപ്പായതോടെ കോൺഗ്രസിൽ മത്സരിക്കാനായി പ്രമുഖരുടെ തമ്മിലടി തുടങ്ങി. മത്സരത്തിൽ നിന്ന് വിഷ്ണുനാഥ് പിൻവലിഞ്ഞതോടെ എം മുരളി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായതാണ്. ഇതിനിടെയാണ് ത്രിപുരയിലെ സിപിഎം തിരിച്ചടിയും സജി ചെറിയാന്റെ സ്ഥാനാർത്ഥിത്വവും എത്തുന്നത്. സജി ചെറിയാനാണെങ്കിൽ കോൺഗ്രസ് ജയിക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർ സ്ഥാനാർത്ഥി മോഹവുമായെത്തുന്നത്. അതിനിടെ ചെങ്ങന്നൂരിൽ വിമത ഭീഷണി ഒഴിവാക്കാൻ കെപിസിസിയും നീക്കം തുടങ്ങി. വിഷ്ണുനാഥിന് മുമ്പ് ശോഭനാ ജോർജ്ജായിരുന്നു ചെങ്ങന്നൂരിലെ എംഎൽഎ. വ്യാജരേഖാ വിവാദത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ നിന്ന് ശോഭന മത്സരിക്കാതെ മാറി നിൽക്കുന്നത്. അങ്ങനെയാണ് വിഷ്ണുനാഥ് എംഎൽഎയായത്. ശോഭനാ ജോർജിന് ഈ മണ്ഡലത്തിൽ ഇപ്പോഴും ചെറിയ സ്വാധീനമുണ്ട്. മാർത്തോമാ സഭയുടെ പിന്തുണ അവകാശപ്പെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭനാ ജോർജ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇത് വിഷ്ണുനാഥിന് തിരിച്ചടിയായ ഘടകമാണ്. എല്ലാ കോൺഗ്
ആലപ്പുഴ: ചെങ്ങന്നൂരിൽ സജി ചെറിയാനാണ് സിപിഎം സ്ഥാനാർത്ഥിയെന്ന് ഉറപ്പായതോടെ കോൺഗ്രസിൽ മത്സരിക്കാനായി പ്രമുഖരുടെ തമ്മിലടി തുടങ്ങി. മത്സരത്തിൽ നിന്ന് വിഷ്ണുനാഥ് പിൻവലിഞ്ഞതോടെ എം മുരളി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായതാണ്. ഇതിനിടെയാണ് ത്രിപുരയിലെ സിപിഎം തിരിച്ചടിയും സജി ചെറിയാന്റെ സ്ഥാനാർത്ഥിത്വവും എത്തുന്നത്. സജി ചെറിയാനാണെങ്കിൽ കോൺഗ്രസ് ജയിക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർ സ്ഥാനാർത്ഥി മോഹവുമായെത്തുന്നത്. അതിനിടെ ചെങ്ങന്നൂരിൽ വിമത ഭീഷണി ഒഴിവാക്കാൻ കെപിസിസിയും നീക്കം തുടങ്ങി.
വിഷ്ണുനാഥിന് മുമ്പ് ശോഭനാ ജോർജ്ജായിരുന്നു ചെങ്ങന്നൂരിലെ എംഎൽഎ. വ്യാജരേഖാ വിവാദത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ നിന്ന് ശോഭന മത്സരിക്കാതെ മാറി നിൽക്കുന്നത്. അങ്ങനെയാണ് വിഷ്ണുനാഥ് എംഎൽഎയായത്. ശോഭനാ ജോർജിന് ഈ മണ്ഡലത്തിൽ ഇപ്പോഴും ചെറിയ സ്വാധീനമുണ്ട്. മാർത്തോമാ സഭയുടെ പിന്തുണ അവകാശപ്പെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭനാ ജോർജ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ചു. ഇത് വിഷ്ണുനാഥിന് തിരിച്ചടിയായ ഘടകമാണ്. എല്ലാ കോൺഗ്രസുകാരും ഒരുമിച്ച് നിൽക്കുന്നുവെന്ന സന്ദേശം ഇത്തവണ നൽകണമെന്നാണ് കെപിസിസിയുടെ പൊതുവികാരം. ഇതിന് വേണ്ടി ശോഭനാ ജോർജിനേയും ഒപ്പം കൂട്ടാനാണ് കോൺഗ്രസ് നീക്കം. കെപിസിസി അധ്യക്ഷൻ എംഎം ഹസൻ ശോഭനാ ജോർജുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് സൂചന. കോൺഗ്രസിലേക്ക് സജീവമായി മടങ്ങി വരണമെന്ന് ശോഭനാ ജോർജിനോട് ഹസൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിൽ ശോഭനാ ജോർജ് വിമതയായി മത്സരിച്ചാൽ അവർക്ക് കിട്ടുന്ന എല്ലാ വോട്ടും കോൺഗ്രസ് പെട്ടിയിൽ വീഴേണ്ടതാകും. ഇത്തവണ ചെങ്ങന്നൂരിൽ അതിശക്തമായ ത്രികോണപോരുണ്ടാകുമെന്നാണ് സൂചന. ത്രിപുരയിലെ ജയത്തോടെ ബിജെപി അതിശക്തമായി ചെങ്ങന്നൂരിൽ നിറയും. കേന്ദ്ര സർക്കാരിന്റെ തണലിൽ വമ്പൻ പ്രചരണവും നടക്കും. ഇതിനിടെയിൽ ചെറിയ മാർജിനിലാകും ചെങ്ങന്നൂരിലെ വിജയം. അതുകൊണ്ട് ശോഭനാ ജോർജിനെ പോലൊരു നേതാവ് മത്സരിക്കുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും. ഇത് മനസ്സിലാക്കിയാണ് ഹസൻ ഇടപെടൽ നടത്തുന്നത്. എന്നാൽ ശോഭനാ ജോർജ് ഒരു ഉറപ്പും തിരിച്ചു നൽകിയില്ലെന്നാണ് സൂചന. അതിനിടെ സീറ്റിനെ ചൊല്ലിയുള്ള കലാപം കോൺഗ്രസിൽ തുടരുകയാണ്.
മാവേലിക്കരയുടെ മുൻ എംഎൽഎ എം മുരളി എ ഗ്രൂപ്പുകാരനാണ്. ചെന്നിത്തലയുമായും അടത്ത ബന്ധമുണ്ട്. കായം കുളത്ത് ഒരിക്കൽ മത്സരിച്ചു തോറ്റു. എങ്കിലും ചെങ്ങന്നൂരിൽ നിറഞ്ഞു നിൽക്കുന്ന നേതാവാണ് മുരളി. ഈ സാഹചര്യത്തിൽ മുരളിയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പൊതുവികാരം കോൺഗ്രസിൽ ഉയർന്നു. ഇതോടെ പത്തനംതിട്ടയിൽ തോറ്റ ശിവദാസൻ നായരും താനാണ് എ ഗ്രൂപ്പിലെ പ്രമുഖനെന്ന വാദവുമായി ചെങ്ങനൂരിൽ നിറയുന്നു. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ തന്നെ പാലം വലിച്ച് തോൽപ്പിച്ചതാണ്. ഈ സാഹചര്യത്തിൽ ചെങ്ങന്നൂരിൽ താൻ മത്സരിക്കാമെന്നാണ് ശിവദാസൻ നായരുടെ പക്ഷം. മുരളിയെ ഐ ഗ്രൂപ്പുകാരനെന്നാണ് ശിവദാസൻ നായർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ചെങ്ങന്നൂർ തനിക്ക് വേണമെന്നും പറയുന്നു.
അതിനിടെയ അയ്യപ്പസേവാസംഘം നേതാവ് വിജയകുമാറാണ് മികച്ച സ്ഥാനാർത്ഥിയെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്. ഇതിനെ മറികടക്കാൻ വിജയകുമാറിന്റെ മകളായ ജ്യോതി വിജയകുമാറിന്റെ പേരും ചർച്ചയാക്കുന്നു. വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം തള്ളിക്കളയാൻ വേണ്ടി മാത്രമാണ് ഇതെന്നാണ് സൂചന. എബി കുര്യാക്കോസും മോഹവുമായി രംഗത്തുണ്ട്. വിപിൻ മാമന്റെ പേരും യുവജന വിഭാഗങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയും യോജിച്ചൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസ് ഹൈക്കമാണ്ട് ആവശ്യപ്പെട്ടതയാണ് സൂചന. ഗ്രൂപ്പുകൾക്ക് അതീതമായ പ്രവർത്തനം ചെങ്ങന്നൂരിൽ വേണമെന്നാണ് ആവശ്യം. അതിനിടെ പിസി വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വം ചെറുക്കാൻ രമേശ് ചെന്നിത്തല ചരടുവലികൾ നടത്തിയെന്ന ആരോപണം കോൺഗ്രസിൽ ഒരു വിഭാഗം ഉയർത്തിക്കഴിഞ്ഞു.
അതിനിടെ മുരളിയെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം ഏകാഭിപ്രായത്തിൽ എത്തിയെന്ന സൂചനകളും സജീവമാണ്. ശിവദാസൻ നായരെ പോലുള്ളവരെ പിണക്കാൻ കഴിയാത്തതു കൊണ്ട് അത് പുറത്തുവരുന്നില്ലെന്നാണ് ഉന്നത കോൺഗ്രസ് നേതാവ് മറുനാടനോട് പറഞ്ഞത്. നാലു തിരഞ്ഞെടുപ്പുകളിലായി 20 വർഷം തുടർച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ തന്ത്രങ്ങളൊരുക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്‌നമായാണു കോൺഗ്രസ് കാണുന്നത്. ചെങ്ങന്നൂരിൽ എം. മുരളിയെ നിർത്തിയാലാണു ജയസാധ്യതയെന്നും ബിജെപിക്കു കിട്ടാൻ സാധ്യതയുള്ള നായർ വോട്ടുകൾ മുരളിക്കു ലഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടൂന്നു.