- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം മുരളിയുടെ പേരിനെതിരെ ഉയരുന്നത് അതിശക്തമായ വികാരം; വിജയകുമാറും മകൾ ജ്യോതി വിജയകുമാറും പരിഗണനാ പട്ടികയിൽ മുന്നിൽ; കെ എസ് യുക്കാരൻ അഭിജിത്തിനായും വാദങ്ങൾ സജീവം; സുനിൽ പി ഉമ്മനും പ്രതീക്ഷയോടെ രംഗത്ത്; സീറ്റ് കിട്ടിയേ തീരൂവെന്ന വാശിയിൽ ശിവദാസൻ നായർ; വിമത ഭീഷണിയുമായി ശോഭനാ ജോർജിനൊപ്പം എബി കുര്യാക്കോസും; ചെങ്ങന്നൂരിനെ ചൊല്ലി പ്രാദേശിക നേതാക്കളുടെ തമ്മിലടി; കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയം ത്രിശങ്കുവിൽ; നിർണ്ണായകമാവുക ആന്റണി തന്നെ
ആലപ്പുഴ: വിമതയായി ശോഭനാ ജോർജ് വീണ്ടുമെത്തുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിൽ ഇപ്പോഴും സജീവം. അതിനിടെ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിലും വലിയ തർക്കങ്ങളാണ് കോൺഗ്രസിൽ. ജില്ലാ സെക്രട്ടറി സജി ചെറിയാനെ സിപിഎമ്മും ദേശീയ നിർവാഹക സമിതി അംഗം പി.എസ്.ശ്രീധരൻ പിള്ളയെ ബിജെപിയും നിശ്ചയിച്ചെങ്കിലും കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ അന്തിമ തീരുമാനം ഉണ്ടാകില്ല. സാധ്യതാ പട്ടിക തയ്യാറാക്കി ഹൈക്കമാണ്ടിന് നൽകാനാണ് കെപിസിസിയുടെ തീരുമാനം. ത്രിപുരയിലെ വിജയം ഉയർത്തി ചെങ്ങന്നൂരിൽ ബിജെപി അതിശക്തമായ പ്രചരണമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കെപിസിസി മടിക്കുന്നത്. അങ്ങനെ ചെയ്താൽ തോൽവി പിണഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം കെപിസിസിയുടെ തലയിൽ വരും. ഇത് ഒഴിവാക്കാനാണ് തീരുമാനം ഹൈക്കമാണ്ടിന് വിടുന്നത്. അതുകൊണ്ട് തന്നെ എ കെ ആന്റണിയുടെ നിലപാട് അതിനിർണ്ണായകമാകും. ഇന്നലെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രാഥമിക യോഗം നടന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം എടുക്കാനായില്ല. പ്രാദേശിക ബന
ആലപ്പുഴ: വിമതയായി ശോഭനാ ജോർജ് വീണ്ടുമെത്തുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിൽ ഇപ്പോഴും സജീവം. അതിനിടെ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിലും വലിയ തർക്കങ്ങളാണ് കോൺഗ്രസിൽ. ജില്ലാ സെക്രട്ടറി സജി ചെറിയാനെ സിപിഎമ്മും ദേശീയ നിർവാഹക സമിതി അംഗം പി.എസ്.ശ്രീധരൻ പിള്ളയെ ബിജെപിയും നിശ്ചയിച്ചെങ്കിലും കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിൽ കേരളത്തിൽ അന്തിമ തീരുമാനം ഉണ്ടാകില്ല. സാധ്യതാ പട്ടിക തയ്യാറാക്കി ഹൈക്കമാണ്ടിന് നൽകാനാണ് കെപിസിസിയുടെ തീരുമാനം.
ത്രിപുരയിലെ വിജയം ഉയർത്തി ചെങ്ങന്നൂരിൽ ബിജെപി അതിശക്തമായ പ്രചരണമാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കെപിസിസി മടിക്കുന്നത്. അങ്ങനെ ചെയ്താൽ തോൽവി പിണഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം കെപിസിസിയുടെ തലയിൽ വരും. ഇത് ഒഴിവാക്കാനാണ് തീരുമാനം ഹൈക്കമാണ്ടിന് വിടുന്നത്. അതുകൊണ്ട് തന്നെ എ കെ ആന്റണിയുടെ നിലപാട് അതിനിർണ്ണായകമാകും. ഇന്നലെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രാഥമിക യോഗം നടന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം എടുക്കാനായില്ല. പ്രാദേശിക ബന്ധവും സമുദായ സമവാക്യങ്ങളും പരിഗണിക്കുന്നതിനൊപ്പം പുതുമുഖ സ്ഥാനാർത്ഥിയുടെ സാധ്യതകളും പരിഗണിക്കുന്നുണ്ട്.
സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരിൽ ഒരാളായ ഡി.വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാറിന്റെയും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെയും പേരുകളും ചർച്ചയിൽ സജീവമായി. മുൻ എംഎൽഎ എം.മുരളി, എബി കുര്യാക്കോസ്, സുനിൽ പി.ഉമ്മൻ തുടങ്ങിയ പേരുകളും ചർച്ച ചെയ്തു. മുൻ എംഎൽഎമാരായ എം മുരളിയും ശിവദാസൻ നായരും സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്. എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ചെങ്ങന്നൂർ. അതുകൊണ്ട് തന്നെ തനിക്ക് സീറ്റ് കിട്ടിയേ തീരൂവെന്ന വാശിയിലാണ് എബി കുര്യാക്കോസ്. സജി ചെറിയാൻ സിപിഎം സ്ഥാനാർത്ഥി ആയതിനാൽ നായർ നേതാവിനെ സ്ഥാനാർത്ഥിയാക്കാനാണ് നേതൃത്വത്തിന് താൽപ്പര്യം. അല്ലാത്ത പക്ഷം ബിജെപി വിജയത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ചെങ്ങന്നൂരിൽ പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയ തന്നെ പരിഗണിച്ചില്ലെങ്കിൽ വിമതനായി മത്സരിക്കുമെന്ന ഭീഷണി എബി കുര്യാക്കോസ് മുഴക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്താനായി അറിയപ്പെട്ട എബികുര്യാക്കോസിന് വേണ്ടി സുധീരനും രംഗത്തുണ്ട്. എന്നാൽ സമുദായിക പരിഗണന കണക്കിലെടുത്ത് അവകാശ വാദം ഉപേക്ഷിക്കണമെന്ന് എബി കുര്യാക്കോസിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്ക് ഇതുവരും ഒന്നും ലഭിച്ചില്ലെന്ന പരിഭവമാണ് എബി കുര്യാക്കോസിനുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവരാവകാശ കമ്മീഷണറായി നിയമിച്ചെങ്കിലും അതിന് ഹൈക്കോടതിയുടെ അനുമതി കിട്ടിയില്ല. അങ്ങനെ ആ പദവിയും പോയി. ഈ സാഹചര്യത്തിലാണ് എബി കുര്യാക്കോസ് സീറ്റിനായി നിലയുറപ്പിക്കുന്നത്. പത്തനംതിട്ടയിലെ ശിവദാസൻ നായരും സീറ്റ് കിട്ടിയേ തീരൂവെന്ന് ഉമ്മൻ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തു വേണം സ്ഥാനാർത്ഥി നിർണയമെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാട് എടുത്തു. കെ.എസ്.ശബരീനാഥനെ അരുവിക്കരയിൽ രംഗത്തിറക്കിയതുപോലെ പുതുമുഖ സാധ്യത ചിലർ ചൂണ്ടിക്കാട്ടി. കെപിസിസി യോഗത്തിലെ ചർച്ചയ്ക്കു ശേഷം ഉമ്മൻ ചാണ്ടി വിവിധ നേതാക്കളുമായി ചർച്ച നടത്തി. എ വിഭാഗത്തിന്റെ സീറ്റ് ആയതിനാൽ ഉമ്മൻ ചാണ്ടിയുടെ നിലപാടാണു സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകം. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചേർന്നു നിർദ്ദേശിക്കുന്നത് ഒറ്റപേര് ആണെങ്കിൽ അത് എഐസിസി അംഗീകരിക്കാനാണ് സാധ്യത. എന്നാൽ അതിന് കഴിയാത്ത സാഹചര്യമാണ് ഉള്ളത്. എം മുരളിയെ സ്ഥാനാർത്ഥിയാക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും എതിർപ്പ് അതിശക്തമാണ്. ഇതും വെല്ലുവിളിയാകുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് തൊട്ടു പിന്നാലെ കേരളം പിടിക്കാൻ ലക്ഷ്യമിട്ട് ബിജെപി തന്ത്രങ്ങൾ മെനയുന്നതാണ് ചെങ്ങന്നൂരിലെ ശ്രദ്ധേയമാക്കുന്നത്. പരമ്പരാഗത സീറ്റ് പിടിച്ചു നിർത്താൻ കോൺഗ്രസ് വട്ടം കൂട്ടുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കാൻ സിപിഎമ്മും സജീവമായി രംഗത്തുണ്ട്. സ്ഥാനാർത്ഥികളെ സംബന്ധിച്ച ഒരു പ്രഖ്യാപനവും നടന്നിട്ടില്ലെങ്കിലും ഇപ്പോൾതന്നെ പ്രചരണം തുടങ്ങിയതുപോലെയാണ് പാർട്ടികളുടെ നീക്കം. സിപിഎം സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കുന്ന സജി ചെറിയാന്റെ പോസ്റ്ററുകൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പായി ചെങ്ങന്നൂരിൽ അവിടവിടായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. തോറ്റെങ്കിലും കഴിഞ്ഞ തവണ 42,000 വോട്ടുകൾ നേടി അത്ഭുതം കാട്ടിയ നാട്ടുകാരൻ കൂടിയായ ശ്രീധരൻപിള്ളയെ ഇറക്കിയതിലൂടെ കേരളത്തിൽ ഉടനീളം അലയടിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്തുകയും മറ്റൊരു 5000 വോട്ടുകൾ കൂടി നേടുകയും ചെയ്താൽ ഒരുപക്ഷേ ചെങ്ങന്നൂരിൽ സംസ്ഥാനത്തെ രണ്ടാമത്തെ താമര വിരിയിക്കാൻ ബിജെപിക്ക് കഴിയും.
കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന്റെ പിസി വിഷ്ണുനാഥുമായി ശ്രീധരൻപിള്ളയ്ക്ക് 2215 വോട്ടിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 30 ശതമാനം നായന്മാരുടേയും 20 ശതമാനം ഈഴവരുടേയും 10 ശതമാനം പട്ടിക വിഭാഗക്കാരുടെയും വോട്ടുകളെ സ്വാധീനിക്കാനായാൽ ഇക്കാര്യം അസാധ്യമല്ല താനും. കഴിഞ്ഞ തവണ രാമചന്ദ്രൻ നായർ ജയിച്ചത് 52, 880 വോട്ടുകൾക്കായിരുന്നു. പിസി വിഷ്ണുനാഥിനേക്കാൾ 7,983 വോട്ടുകൾ മാത്രമായിരുന്നു കൂടുതൽ. മുമ്പ് സജി ചെറിയാൻ മത്സരിച്ചപ്പോൾ നേരിയ വ്യത്യാസത്തിനായിരുന്നു വിഷ്ണുനാഥിന് ജയിക്കാനായത്.
സ്ഥിരമായി ഒപ്പം നിൽക്കുന്ന 40,000 വോട്ടുകളാണ് സിപിഎമ്മിന്റെ കരുത്ത്. ഇതിനൊപ്പം മണ്ഡലത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ കൂടി ഒപ്പം കൊണ്ടുവരാനാണ് സിപിഎമ്മിന്റെ ശ്രമം. ഹിന്ദു വിഭാഗത്തിന്റെ ബിജെപി ഒഴികെയുള്ള വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും കോൺഗ്രസും സ്വപ്നം കാണുന്നു.