- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; സ്ഥാനാർത്ഥി നിർണ്ണയം നടന്നില്ല; എന്നിട്ടും നിയുക്ത സ്ഥാനാർത്ഥികൾ കളം നിറഞ്ഞ് ചെങ്ങന്നൂർ; ശ്രീധരൻ പിള്ളക്ക് വേണ്ടി ചുവരെഴുത്തുകൾ വന്ന് തുടങ്ങിയപ്പോൾ എൽഡിഎഫും യുഡിഎഫും ചുവരുകൾക്ക് ബുക്കിങ് ആരംഭിച്ചു; ചെങ്ങന്നൂരിൽ ചർച്ച ഇപ്പോൾ തെരഞ്ഞെടുപ്പ് മാത്രം
ചെങ്ങന്നൂർ: സംസ്ഥാന രാഷ്ട്രീയം ചെങ്ങന്നൂരിൽ ചുറ്റിത്തിരിയുകാണ്. കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും അതിനിർണ്ണായകം. മൂന്ന് പാർട്ടികൾക്കും നല്ല സംഘടനാ സംവിധാനമുള്ള രാഷ്ട്രീയ ഇടം. അതുകൊണ്ട് തന്നെ ഈ ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കും. ഇത് മനസ്സിലാക്കി തന്നെ മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയുക്ത സ്ഥാനാർത്ഥികൾ ചെങ്ങന്നൂരിൽ കളംനിറയുകയാണ്. സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും വ്യക്തിഗത വോട്ടുകളിലെ സ്വാധീനവും കണക്കിലെടുത്തുള്ള ചർച്ചകൾ മുന്നണികളിൽ സജീവമായി. സാമുദായിക വോട്ടുകളാകും ചെങ്ങന്നൂരിൽ കാര്യങ്ങൾ നിശ്ചയിക്കുക. സ്ഥാനാർത്ഥി ചർച്ചകളിലും നിറഞ്ഞത് അതു തന്നെ. കെപിസിസി നിർവാഹക സമിതി അംഗം ഡി.വിജയകുമാറിന്റെ പേരു കോൺഗ്രസ് നേതൃത്വം നിർദേശിച്ചതോടെയാണ് ചെങ്ങന്നൂരിൽ മത്സരരംഗം സജീവമായത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർദേശിക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ദേശീയ നിർവാഹക സമിതി അംഗം പി.എസ്.ശ്രീധരൻ പിള
ചെങ്ങന്നൂർ: സംസ്ഥാന രാഷ്ട്രീയം ചെങ്ങന്നൂരിൽ ചുറ്റിത്തിരിയുകാണ്. കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും അതിനിർണ്ണായകം. മൂന്ന് പാർട്ടികൾക്കും നല്ല സംഘടനാ സംവിധാനമുള്ള രാഷ്ട്രീയ ഇടം. അതുകൊണ്ട് തന്നെ ഈ ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കും. ഇത് മനസ്സിലാക്കി തന്നെ മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയുക്ത സ്ഥാനാർത്ഥികൾ ചെങ്ങന്നൂരിൽ കളംനിറയുകയാണ്. സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും വ്യക്തിഗത വോട്ടുകളിലെ സ്വാധീനവും കണക്കിലെടുത്തുള്ള ചർച്ചകൾ മുന്നണികളിൽ സജീവമായി. സാമുദായിക വോട്ടുകളാകും ചെങ്ങന്നൂരിൽ കാര്യങ്ങൾ നിശ്ചയിക്കുക. സ്ഥാനാർത്ഥി ചർച്ചകളിലും നിറഞ്ഞത് അതു തന്നെ.
കെപിസിസി നിർവാഹക സമിതി അംഗം ഡി.വിജയകുമാറിന്റെ പേരു കോൺഗ്രസ് നേതൃത്വം നിർദേശിച്ചതോടെയാണ് ചെങ്ങന്നൂരിൽ മത്സരരംഗം സജീവമായത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർദേശിക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ദേശീയ നിർവാഹക സമിതി അംഗം പി.എസ്.ശ്രീധരൻ പിള്ളയും പ്രചരണം തുടങ്ങി. ബിജെപി ചുവരെഴുത്തുകൾ ആരംഭിച്ചു. അങ്ങനെ അവർ പ്രചരണത്തിൽ ഒരു പിടി മുന്നിലെത്തി. യുഡിഎഫും എൽഡിഎഫും സ്ഥാനാർത്ഥിയുടെ പേര് ഒഴിവാക്കിയും ബുക്കിങ് നടത്തിയും മുന്നേറുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് അവർ.
കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ സാന്നിധ്യത്തിൽ നേതൃയോഗം ചെങ്ങന്നൂരിൽ നടത്തി. മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ സുഹൃത്തുക്കളെ കണ്ടും ഫോണിൽ വിളിച്ചും ഡി.വിജയകുമാർ സജീവമായി. ഇന്നലെ കല്ലിശേരിയിൽ ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ചയും നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രൂപീകരണത്തിനാണ് എൽഡിഎഫ് മുൻതൂക്കം നൽകുന്നത്. ഇന്നലെ മണ്ഡലത്തിൽ സുഹൃത്തുക്കളെ സന്ദർശിച്ചും ചടങ്ങുകളിൽ പങ്കെടുത്തും വോട്ട് ചോദിച്ച സജി ചെറിയാൻ ഉച്ചയോടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചെങ്ങന്നൂർ മണ്ഡലത്തിൽ നടത്തിയ വികാസ് യാത്ര ഇന്നലെ പൂർത്തിയായി. പി.എസ്.ശ്രീധരൻ പിള്ളയും യാത്രയിൽ പങ്കെടുത്തു.
ത്രിപുര വിജയത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഏതുവിധേനയും വിജയിക്കണമെന്ന ലക്ഷ്യവുമായി പ്രചാരണത്തിനിറങ്ങിയ ബി.െജ.പിക്ക് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയം തിരിച്ചടിയായിയെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ. 63 ശതമാനം വരുന്ന ഹിന്ദുവോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുേമ്പാൾതന്നെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകൾ പരമാവധി നേടാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. 39 ശതമാനം വരുന്ന നായർ വോട്ടിൽ മേൽക്കോയ്മ നേടാനാകുമെന്ന ബിജെപിയുടെ ആഗ്രഹത്തിൽ കോൺഗ്രസിലെ ഡി. വിജയകുമാർ സ്ഥാനാർത്ഥിയാകുന്നതോടെ നിഴൽ വീണു.
അഭിഭാഷകവൃത്തിയുമായി കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ തനിക്ക് മണ്ഡലത്തിൽ വേരുകളുണ്ടെന്ന് സ്ഥാപിച്ചെടുക്കാനുള്ള എല്ലാ അവസരവും ശ്രീധരൻപിള്ള പ്രയോഗിക്കുന്നു. ഡി. വിജയകുമാറും സജി ചെറിയാനും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി വരുേമ്പാൾ ഇത്തരം ഘടകങ്ങൾ അവർക്കും അവകാശപ്പെടാനാകും. 39 ശതമാനം വരുന്ന ക്രൈസ്തവ വോട്ടുകളിൽ എൽ.ഡി.എഫ് പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്. അതേസമയം, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വഴി സഭാ അധ്യക്ഷരെ നേരിൽ ബന്ധപ്പെട്ട് ഈ വോട്ടുകൾ നേടിയെടുക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ഇതിനുള്ള ശ്രമവും സജീവമാണ്.
സജി ചെറിയാനിലൂടെ സിപിഎമ്മും ക്രൈസ്തവ വോട്ടുകളാണ് ലക്ഷ്യമിടുന്നത്. വിജയകുമാർ യുഡിഎഫിനായി രംഗത്തിറങ്ങിയതോടെ പ്രതീക്ഷ കൂടിയെന്നാണ് സിപിഎം പറയുന്നത്.