- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നേതാക്കൾ പ്രചാരണം ഏറ്റത് ചെങ്ങന്നൂരിൽ എൽഡിഎഫിന് തിരിച്ചടിക്കുന്നു; വെള്ളാപ്പള്ളിയെ വിമർശിച്ച എംവി ഗോവിന്ദന്റെ വാക്കുകൾ ബൂമറാങ്ങായി; വിജയകുമാർ മൃദുഹിന്ദുത്വ വാദിയെന്ന പ്രസ്താവന ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് കാരണമായേക്കും: ബിഡിജെഎസിനെ അധിക്ഷേപിച്ചതിനും പണികിട്ടും
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടാൽ അതിനൊരു പ്രധാന കാരണമാവുക കണ്ണൂരിൽ നിന്നുള്ള നേതാക്കളെ പ്രചാരണം ഏൽപിച്ചതു തന്നെയാകും. സിപിഎമ്മിന്റെ സംസ്ഥാന നേതാവ് എംവി ഗോവിന്ദനാണ് ചെങ്ങന്നൂരിൽ എൽഡിഎഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ യുഡിഎഫിന് ഗുണകരമായിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് നടത്തി പ്രസ്താവന ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനും അതുവഴി വിജയകുമാറിന്റെ വിജയസാധ്യത വർധിക്കുന്നതിനും കാരണമായിട്ടുണ്ട്. വെള്ളാപ്പള്ളി സജി ചെറിയാന് അനുകൂലമായ പ്രസ്താവനകൾ നടത്തുന്ന സമയത്ത് തന്നെ തുഷാർ വെള്ളാപ്പള്ളി എൻഡിഎയോട് അകൽച്ചയില്ലെന്ന് പറഞ്ഞതാണ് ഗോവിന്ദനെ പ്രകോപിപ്പിച്ചത്. അതു കൊണ്ടു തന്നെയാണ് അദ്ദേഹം ബിഡിജെഎസിനെ കടന്നാക്രമിച്ചത്. പക്ഷേ, അതു കൊണ്ടത് എസ്എൻഡിപിക്കാണെന്നുള്ളത് പിന്നീട് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളിൽ നിന്ന് വ്യക്തമായി. മറ്റു നേതാക്കളെ ഒന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നില്ല. അതേസമയം, ഗോവിന്ദനെ കടന്നാക്രമിക്കുകയും ചെയ്യുന്നു. വിവിധ ക്ര
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടാൽ അതിനൊരു പ്രധാന കാരണമാവുക കണ്ണൂരിൽ നിന്നുള്ള നേതാക്കളെ പ്രചാരണം ഏൽപിച്ചതു തന്നെയാകും. സിപിഎമ്മിന്റെ സംസ്ഥാന നേതാവ് എംവി ഗോവിന്ദനാണ് ചെങ്ങന്നൂരിൽ എൽഡിഎഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ യുഡിഎഫിന് ഗുണകരമായിരിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് നടത്തി പ്രസ്താവന ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനും അതുവഴി വിജയകുമാറിന്റെ വിജയസാധ്യത വർധിക്കുന്നതിനും കാരണമായിട്ടുണ്ട്.
വെള്ളാപ്പള്ളി സജി ചെറിയാന് അനുകൂലമായ പ്രസ്താവനകൾ നടത്തുന്ന സമയത്ത് തന്നെ തുഷാർ വെള്ളാപ്പള്ളി എൻഡിഎയോട് അകൽച്ചയില്ലെന്ന് പറഞ്ഞതാണ് ഗോവിന്ദനെ പ്രകോപിപ്പിച്ചത്. അതു കൊണ്ടു തന്നെയാണ് അദ്ദേഹം ബിഡിജെഎസിനെ കടന്നാക്രമിച്ചത്. പക്ഷേ, അതു കൊണ്ടത് എസ്എൻഡിപിക്കാണെന്നുള്ളത് പിന്നീട് വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളിൽ നിന്ന് വ്യക്തമായി. മറ്റു നേതാക്കളെ ഒന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നില്ല.
അതേസമയം, ഗോവിന്ദനെ കടന്നാക്രമിക്കുകയും ചെയ്യുന്നു. വിവിധ ക്രൈസ്തവ സമുദായങ്ങളെ പ്രീണിപ്പിക്കുന്നതിന് സിപിഎം നടത്തുന്ന നീക്കങ്ങളും ഹിന്ദുക്കൾക്കിടയിൽ പുനർ ചിന്തനത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിനെ ഹിന്ദുത്വ വാദിയായി ചിത്രീകരിച്ചു കൊണ്ട് ഗോവിന്ദന്റെ പ്രസ്താവന വന്നത്.
അയ്യപ്പ സേവാസംഘം വൈസ് പ്രസിഡന്റായി എന്നതു കൊണ്ടു മാത്രം വിജയകുമാർ സംഘിയാണ് എന്നായിരുന്നു പ്രസ്താവന. ഇതാണ് ഹിന്ദുക്കൾക്കിടയിൽ എതിർപ്പിന് കാരണമായിരിക്കുന്നത്. ഒരു ദേശീയ ഹൈന്ദവസംഘടനയുടെ ഭാരവാഹി ആയതു കൊണ്ടു മാത്രം അദ്ദേഹത്തെ വർഗീയ വാദിയായി മുദ്രകുത്തുന്നത് ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കാൻ വേണ്ടിയാണെന്നും വാദഗതികളുണ്ട്. കണ്ടാൽ ചിരിക്കുകയോ, കുശലം ചോദിക്കുകയോ ചെയ്യാതെ എപ്പോഴും ഗൗരവത്തിൽ നടക്കുന്ന ടിപ്പിക്കൽ കണ്ണൂർ നേതാക്കൾ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നിടത്താണ് ജനകീയനായ കുഞ്ഞൂഞ്ഞിന്റെ നേതൃത്വത്തിൽ കുശലം ചോദിച്ചും തോളിൽ കൈയിട്ടും യുഡിഎഫ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങിയത്.
പ്രചാരണശൈലികളിലെ വ്യത്യാസം കൊണ്ടു തന്നെയാണ് യുഡിഎഫ് ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നത്. പോസ്റ്ററുകളും ബാനറുകളും ബഹളങ്ങളുമായി എൽഡിഎഫ് മുന്നോട്ടു പോകുമ്പോൾ ഭവനസന്ദർശനങ്ങളിലാണ് യുഡിഎഫ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.