- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലും എൽഡിഎഫിന്റെ മുന്നേറ്റം; മാന്നാറിലും പാണ്ടനാടും എൽഡിഎഫ് സ്ഥാനാർത്ഥി സജിചെറിയാൻ വൻ ലീഡ് സ്വന്തമാക്കി; വ്യാപകമായി കള്ളവോട്ട് നടന്നെന്നും ബിജെപി- സിപിഎം ഐക്യം പ്രകടമായെന്ന് പറഞ്ഞ് എണ്ണിത്തീരും മുമ്പേ തോൽവി സമ്മതിച്ച് ഡി വിജയകുമാർ
ചെങ്ങന്നൂർ: യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽപോലും എൽഡിഎഫിന് മുന്നേറ്റം. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് സ്ഥാനാർത്ഥി സജിചെറിയാൻ വൻ ലീഡ് സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പംനിന്ന പഞ്ചായത്തായ മാന്നാർ, യുഡിഎഫ് ഭരിക്കുമ്പോൾപോലും ഡി. വിജയകുമാറിനു അനുകൂലമായി വോട്ടു ചെയ്തില്ലെന്നാണ് ഫലം കാണിക്കുന്നത്. മാന്നാറിലെ 50 ബൂത്തുകളിൽനിന്നായി കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. ദയനീയ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മന്നാറാണ് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോളിങ് (78.48 ശതമാനം) നടന്നത്. എണ്ണം നോക്കിയാൽ ഏറ്റവും കൂടുതൽ വോട്ട് (19341) രേഖപ്പെടുത്തിയതും ഇവിടെയാണ്. എന്നാൽ പാണ്ടനാട് എൽഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോൾപോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാൻ മുന്നേറി. ഈ പഞ്ചായത്തിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ലഭിച്ചില്ല. പാണ്ടനാട്
ചെങ്ങന്നൂർ: യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽപോലും എൽഡിഎഫിന് മുന്നേറ്റം. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് സ്ഥാനാർത്ഥി സജിചെറിയാൻ വൻ ലീഡ് സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പംനിന്ന പഞ്ചായത്തായ മാന്നാർ, യുഡിഎഫ് ഭരിക്കുമ്പോൾപോലും ഡി. വിജയകുമാറിനു അനുകൂലമായി വോട്ടു ചെയ്തില്ലെന്നാണ് ഫലം കാണിക്കുന്നത്.
മാന്നാറിലെ 50 ബൂത്തുകളിൽനിന്നായി കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. ദയനീയ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മന്നാറാണ് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോളിങ് (78.48 ശതമാനം) നടന്നത്. എണ്ണം നോക്കിയാൽ ഏറ്റവും കൂടുതൽ വോട്ട് (19341) രേഖപ്പെടുത്തിയതും ഇവിടെയാണ്.
എന്നാൽ പാണ്ടനാട് എൽഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോൾപോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാൻ മുന്നേറി. ഈ പഞ്ചായത്തിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ലഭിച്ചില്ല. പാണ്ടനാട് പഞ്ചായത്ത് ഭരിക്കുന്നതും യുഡിഎഫാണ്.
അതേസമയം തോൽവിയിലേക്കെന്ന് ബോധ്യമായതോടെ ഡി വിജയകുമാർ കള്ളവോട്ടിനെ പഴിച്ചു കൊണ്ടു രംഗത്തുവന്നു. വ്യാപകമായി കള്ളവോട്ട് നടന്നെന്നും ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു.