- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നിന് അടിമയായി തലവേദന സൃഷ്ടിച്ച് നിരന്തരം പൊലീസ് കേസായപ്പോൾ നാട്ടിലേക്ക് പോന്നു; നാട്ടിലെത്തിയിട്ടും ദുരൂഹത തുടർന്നപ്പോൾ പിതാവ് പണം കൊടുക്കാനെത്തി; മകനെ നന്നാകാൻ നിരന്തരം ശ്രമിച്ചിട്ടും പിതാവിനെ കൊന്ന് തള്ളി; ജോയിയെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നല്ല വാക്കുകൾ മാത്രം
കോട്ടയം: ചെങ്ങന്നൂരിൽ മകന്റെ വെടിയേറ്റു മരിച്ച ജോയി ജോണിന് ക്രൂരനാകാൻ കഴിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ഒരേ സ്വരത്തിൽ. മകൻ ഷെറിനിന്റെ വഴിവിട്ട ജീവിതയാത്ര തന്നെയാണ് ജോണിന്റെ ജീവനെടുത്തത്. ജോയി ജോണിനെതിരെ പ്രചരിക്കുന്ന അപവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഇവർ പറയുന്നു. മകനെ ഒറ്റപ്പെടുത്താനുംഅവഗണിക്കാനും മാത്രം കഠിന ഹൃദയനല്ല ജോയിയെന്നാണ് നാട്ടുകാരും സഹോദരങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. അമേരിക്കയിലാണ് ഷെറിൻ ജനിച്ചു വളർന്നത്. ഇരുപത്തിമൂന്നു വർഷം അവിടെതന്നെയായിരുന്നു. പഠനത്തിലും ജോലിയിലും മുഴുകി ജീവിച്ചിരുന്ന ഷെറിൻ മയക്കുമരുന്നിന് അടിമയായി. വഴിവിട്ട കൂട്ടുകെട്ടിൽ അകപ്പെട്ട ഷെറിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷെറിനിനെ നാട്ടിലേക്ക് അയച്ചത്. അമേരിക്കയിൽ കേസും വഴക്കുമായതും പ്രശ്‌നങ്ങളായി. കേരളമാകുമ്പോൾ ഷെറിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്നും മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മകൻ രക്ഷപ്പെടുമെന്നും അവർ പ്രതീക്ഷിച്ചു. നാട്ടിലെത്തിയിട്ടും ഷെറിൻ അമേരിക്കൻ ജീവിതം തുടരുകയായിരുന്നു. മകന്റെ വഴി വിട്ട പോക
കോട്ടയം: ചെങ്ങന്നൂരിൽ മകന്റെ വെടിയേറ്റു മരിച്ച ജോയി ജോണിന് ക്രൂരനാകാൻ കഴിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ഒരേ സ്വരത്തിൽ. മകൻ ഷെറിനിന്റെ വഴിവിട്ട ജീവിതയാത്ര തന്നെയാണ് ജോണിന്റെ ജീവനെടുത്തത്. ജോയി ജോണിനെതിരെ പ്രചരിക്കുന്ന അപവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഇവർ പറയുന്നു. മകനെ ഒറ്റപ്പെടുത്താനുംഅവഗണിക്കാനും മാത്രം കഠിന ഹൃദയനല്ല ജോയിയെന്നാണ് നാട്ടുകാരും സഹോദരങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
അമേരിക്കയിലാണ് ഷെറിൻ ജനിച്ചു വളർന്നത്. ഇരുപത്തിമൂന്നു വർഷം അവിടെതന്നെയായിരുന്നു. പഠനത്തിലും ജോലിയിലും മുഴുകി ജീവിച്ചിരുന്ന ഷെറിൻ മയക്കുമരുന്നിന് അടിമയായി. വഴിവിട്ട കൂട്ടുകെട്ടിൽ അകപ്പെട്ട ഷെറിനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷെറിനിനെ നാട്ടിലേക്ക് അയച്ചത്. അമേരിക്കയിൽ കേസും വഴക്കുമായതും പ്രശ്‌നങ്ങളായി. കേരളമാകുമ്പോൾ ഷെറിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്നും മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് മകൻ രക്ഷപ്പെടുമെന്നും അവർ പ്രതീക്ഷിച്ചു. നാട്ടിലെത്തിയിട്ടും ഷെറിൻ അമേരിക്കൻ ജീവിതം തുടരുകയായിരുന്നു. മകന്റെ വഴി വിട്ട പോക്കും ധൂർത്തും നിയന്ത്രിക്കാൻ വേണ്ടി ജോയി മകന്റെ മുന്നിൽ കർക്കശക്കാരനായി. പലപ്പോഴും ഇരുവരും സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വഴക്കിടുന്നത് പതിവായിരുന്നു. എങ്കിലും ഷെറിന്റെ ധൂർത്തിന് ഒരു കുറവുമുണ്ടായില്ല.
നാട്ടിലെത്തിയ ഷെറിൻ ബാംഗ്ലൂരിൽ ജോലിക്കായി പോയി. ഐ.ടി വിദഗ്ദ്ധനായ ഷെറിന് വലിയൊരു തുക പ്രതിമാസം വരുമാനമുണ്ടായിരുന്നു. എന്നാൽ വഴി വിട്ട ജീവിതത്തിന് ഈ തുക പോരാതെ വന്നു. ഇതോടെ പിതാവിനോട് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇതിനിടയിൽ ആലപ്പുഴ സ്വദേശിനിയുമായി ഷെറിൻ പ്രേമത്തിലായി. വിവാഹം കഴിയുമ്പോഴെങ്കിലും മകന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് വീട്ടുകാർ കരുതി. വലിയ ആഘോഷമായാണ് വീട്ടുകാർ ഷെറിന്റെ വിവാഹം നടത്തിയത്. തുടർന്ന് ദമ്പതിമാർ ബാംഗ്‌ളൂരിലേയ്ക്ക് പോയി. പക്ഷേ, അധിക നാൾ ഇവരുടെ ബന്ധം നീണ്ടുനിന്നില്ല. രണ്ട് വർഷത്തിന് ശേഷം ബാംഗ്‌ളൂരിൽ വച്ച് തന്നെ ഇരുവരും വിവാഹബന്ധം വേർപ്പെടുത്തി. ഇതിനിടെ രണ്ട് ആഡംബര കാറുകൾ ഉൾപ്പെടെ കോടികളാണ് ഷെറിൻ ധൂർത്തടിച്ച് നശിപ്പിച്ചത്.
വിവാഹ മോചനത്തിന് ശേഷം ബാംഗ്‌ളൂരിൽ നിന്ന് നാട്ടിലെത്തിയ ഷെറിൻ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായി. സ്വന്തമായി വരുമാനമില്ലാതെ വന്നതോടെ ധൂർത്തിനായി പണം സമ്പാദിക്കാൻ അയാൾ പല വഴികളും നോക്കി. ഒടുവിൽ ചെങ്ങന്നൂർ നഗര ഹൃദയത്തിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടയ്ക്ക് നല്കി. വാടകക്കാരിൽ നിന്ന് ഡെപ്പോസിറ്റായി വലിയൊരു തുക കൈപ്പറ്റി. പിന്നീട് ആ പണം ഉപയോഗിച്ചായിരുന്നു ധൂർത്ത്. പ്രശ്‌നങ്ങൾ കൈവിട്ടപ്പോൾ മകനെ സഹായിക്കാൻ അച്ഛൻ അമേരിക്കയിൽ നിന്നെത്തി. അത് മകന്റെ കൈകൊണ്ടുള്ള മരണത്തിലേക്കും എത്തി. അതുകൊണ്ട് തന്നെ കൊലപാതകം സംബന്ധിച്ചുള്ള ഷെറിന്റെ മൊഴിയും പൊലീസിന്റെ വെളിപ്പെടുത്തലുകളും പാടേ തള്ളുകയാണ് ബന്ധുക്കൾ.
പിതാവിന് മകനോട് ഇത്ര കൂരമായി പെരുമാറാനാകില്ലെന്നും കൊല്ലപ്പെട്ട ജോയി ഒരു സാധുവായിരുന്നുവെന്നും ബന്ധുക്കൾ അടിവരയിട്ടു പറയുന്നു. സഹോദരങ്ങളോട് വളരെ മോശമായിട്ടാണ് ഷെറിൻ പെരുമാറിയിരുന്നത്. പലപ്പോഴും ഇവരുമായി വഴക്കുണ്ടാക്കും. അതൊഴിവാക്കാനാണ് സഹോദരങ്ങൾ വരുമ്പോൾ ഷെറിനോട് വീട്ടിൽ നിന്നും മാറി താമസിക്കാൻ ജോയി ആവശ്യപ്പെട്ടത്. ഈ സമയങ്ങളിൽ ഷെറിൻ ചെങ്ങന്നൂരിലെ ക്‌ളബ് സെവൺ എന്ന ആഡംബര ഹോട്ടലിലാണ് താമസിച്ചിരുന്നത്. അവിടെ ചെലവാകുന്ന പണം മുഴുവൻ കൊടുത്തിരുന്നത് ജോയി ആയിരുന്നു. പൊലീസ് പറയുന്നത് പോലെ ക്രൂരനായിരുന്നുവെങ്കിൽ ഇതൊന്നും ജോയി ചെയ്യേണ്ടതില്ലെന്നും ബന്ധുക്കൾ പറയുന്നു.
വാഴാർ മംഗലം ഉഴത്തിൽ ജോയിയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു. ഇതോടെ രണ്ട് സഹോദരിമാരും ജോയിയും മാത്രമായി. ജോയിയുടെയും രണ്ടു സഹോദരിമാരുടെയും സംരക്ഷണം മുന്നിൽ കണ്ട്, ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി പിതാവ് മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. ആ ബന്ധത്തിൽ ജോയിയുടെ പിതാവിന് അഞ്ച് പെൺകുട്ടികൾ ജനിച്ചു. അവരെയെല്ലാം സ്വന്തം സഹോദരിമാരായി കണ്ടാണ് ജോയി സ്‌നേഹിച്ചതും സഹായിച്ചതും. ആ അടുപ്പം മരിക്കുന്നതുവരെയും പുലർത്തിയിരുന്നു. ജോയിയുടെ മാതാപിതാക്കൾ ചെങ്ങന്നൂർ ശാസ്താപുരം ചന്തയ്ക്ക് സമീപം ഹവായി എന്ന പേരിൽ ഒരു ഹോട്ടൽ നടത്തിയിരുന്നു. അതിനാൽ പിതാവ് രണ്ടാമത് വിവാഹം കഴിച്ച അമ്മിണിയെ ഹവായി അമ്മച്ചിയെന്നാണ് നാട്ടുകാർ സ്‌നേഹപൂർവ്വം വിളിച്ചിരുന്നത്. പിന്നീട് ഈ കട പൂട്ടിപ്പോയെങ്കിലും ഹവായി അമ്മച്ചി ഇപ്പോഴും ഇവിടെ ഒരു ചെറിയ കട നടത്തുന്നുണ്ട്. നാട്ടിലുണ്ടെങ്കിൽ ജോയി ഈ ചായക്കടയിൽ പതിവായി എത്തും. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരുമായി ചങ്ങാത്തം കൂടുന്ന പ്രകൃതമാണ് ജോയിയുടേതെന്ന് നാട്ടുകാർ പറയുന്നു.
പൊലീസിന്റെ പല വെളിപ്പെടുത്തലുകളിലും ബന്ധുക്കൾക്ക് സംശയമുണ്ട്. ഇത്തരത്തിലൊരു ക്രൂരത ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഷെറിന് ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടാവുമെന്നും സംഭവത്തിന് പിന്നിലെ നിഗൂഢതകൾ പുറത്തുകൊണ്ടുവരണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ജോയിയുടെ സഹോദരങ്ങൾ.