- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂരിൽ മൂന്ന് യുവാക്കളുടെ ജീവൻ എടുത്തത് അശ്രദ്ധമായ ബൈക്ക് യാത്രയെന്ന് സൂചന; ബൈക്കുകൾ ചേർന്ന് ഓടിക്കവേ ഹാൻഡിലുകൾ തമ്മിൽ കൊരുത്ത് കാറിന് മുമ്പിലേക്ക് തെറിച്ച് വീണെന്ന് ദൃക്‌സാക്ഷികൾ
ചെങ്ങന്നൂർ: എംസി റോഡിൽ വെട്ടിപ്പീടികയിൽ സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചതിന് കാരണം അശ്രദ്ധമായ ബൈക്ക് ഓടിക്കലെന്ന് പ്രാഥമിക സൂചന. സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കുകൾ കാറുമായി കൂട്ടിയിടിച്ചാണ് മൂന്നു യൂവാക്കൾ മരിച്ചത്. ഒരാൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി ഉടുമ്പന്നൂർ ചീനിക്കുഴി കല്ലൂർ വീട്ടിൽ കെ.കെ. മോഹനന്റെ മകൻ നിഥിൻ മോഹനൻ (23), ഏറ്റുമാനൂർ തവളക്കുഴി ചൂരക്കുളങ്ങര കുഴികണ്ടത്തിൽ സ്റ്റീഫന്റെ മകൻ കെ.എസ്. അഖിൽ (22), ഏറ്റുമാനൂർ പള്ളിക്കര മൂലപ്പറമ്പിൽ സെബാസ്റ്റ്യന്റെ മകൻ മിബിൻ സെബാസ്റ്റ്യൻ (23) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ കാരയ്ക്കാട് വെട്ടിപ്പിടീക ജംക്ഷനു സമീപമായിരുന്നു അപകടം. പന്തളം ഭാഗത്തേക്കു പോയ ബൈക്കുകൾ എതിരേയെത്തിയ കാറിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നിഥിനും അഖിലും സംഭവസ്ഥലത്തു തന്നെ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ച മിബിൻ ഇന്നലെ രാവിലെ എട്ടരയോടെയാണു മരിച്ചത്. ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കിയ അഖിലിനെയും അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന മിബിന
ചെങ്ങന്നൂർ: എംസി റോഡിൽ വെട്ടിപ്പീടികയിൽ സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചതിന് കാരണം അശ്രദ്ധമായ ബൈക്ക് ഓടിക്കലെന്ന് പ്രാഥമിക സൂചന. സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്കുകൾ കാറുമായി കൂട്ടിയിടിച്ചാണ് മൂന്നു യൂവാക്കൾ മരിച്ചത്. ഒരാൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇടുക്കി ഉടുമ്പന്നൂർ ചീനിക്കുഴി കല്ലൂർ വീട്ടിൽ കെ.കെ. മോഹനന്റെ മകൻ നിഥിൻ മോഹനൻ (23), ഏറ്റുമാനൂർ തവളക്കുഴി ചൂരക്കുളങ്ങര കുഴികണ്ടത്തിൽ സ്റ്റീഫന്റെ മകൻ കെ.എസ്. അഖിൽ (22), ഏറ്റുമാനൂർ പള്ളിക്കര മൂലപ്പറമ്പിൽ സെബാസ്റ്റ്യന്റെ മകൻ മിബിൻ സെബാസ്റ്റ്യൻ (23) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ കാരയ്ക്കാട് വെട്ടിപ്പിടീക ജംക്ഷനു സമീപമായിരുന്നു അപകടം. പന്തളം ഭാഗത്തേക്കു പോയ ബൈക്കുകൾ എതിരേയെത്തിയ കാറിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നിഥിനും അഖിലും സംഭവസ്ഥലത്തു തന്നെ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ച മിബിൻ ഇന്നലെ രാവിലെ എട്ടരയോടെയാണു മരിച്ചത്.
ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കിയ അഖിലിനെയും അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന മിബിനെയും അയൽ വാസിയായ സുഹൃത്ത് വൈകിട്ട് ഏഴോടെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നു കുടുംബാംഗങ്ങൾ പറയുന്നു. അപകടത്തിനു ശേഷം ബൈക്ക് ഓടിച്ചുപോയ ഏറ്റുമാനൂർ വള്ളിക്കാല പുത്തൻപുരയിൽ മിലൻ മാത്യു (23) ഇന്നലെ വൈകിട്ടോടെ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കുളനടയിൽ സുഹൃത്തിനെ കാണാൻ പോകുകയായിരുന്നുവെന്നും മൂന്നു പേർ ഒരു ബൈക്കിലും താൻ മറ്റൊരു ബൈക്കിലുമായിരുന്നെന്നാണ് മിലൻ നൽകിയ മൊഴി. ഇരുബൈക്കുകളും ചേർന്നു പോകുമ്പോൾ ഹാൻഡിലുകൾ തമ്മിൽ കൊരുത്ത് അപകടമുണ്ടാകാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ദൃക്‌സാക്ഷികൾ നൽകുന്ന സൂചന ഇതാണ്.
അഖിലിന്റെ മൃതദേഹം ഇന്നു 2.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയത്തിൽ സംസ്‌കരിക്കും. അമ്മ പരേതയായ വത്സമ്മ. സഹോദരൻ വിനിൽ. മിബിൻ സെബാസ്റ്റ്യന്റെ സംസ്‌കാരം പിന്നീട് നടക്കും. അമ്മ മോളി. സഹോദരി മാളു. നിധിന്റെ അമ്മ ടി.എൻ ബിന്ദു (എംജി സർവകലാശാല), സഹോദരി: നിമിഷ.