- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടിയവർക്ക് ചങ്കിടിപ്പ് കൂടുന്നു; തിങ്കളാഴ്ച നല്ല ദിവസമാകുന്നത് ആർക്ക്? സജി ചെറിയാനും ഡി.വിജയകുമാറും പി.എസ്.ശ്രീധരൻപിള്ളയും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ മൂന്നുമുന്നണികൾക്കും ആത്മവിശ്വാസം; ചെങ്ങന്നൂരുകാർ രാവിലെ ഏഴുമണിക്ക് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പുതിയ വോട്ടർമാരുടെ മനസ് എങ്ങോട്ട് തിരിയും? മേഖലയിലെ 22 പ്രശ്‌നബാധിത ബൂത്തുകളിൽ അതീവസുരക്ഷ; ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയും
ചെങ്ങന്നൂർ: കഴിഞ്ഞ മൂന്ന് മാസത്തോളം നടത്തിയ പ്രചാരണത്തിന്റെ ആത്മവിശ്വാസത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ചെങ്ങന്നൂർ നാളെ പോളിങ് ബൂത്തിലേക്ക് പോകും. നാളെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പോളിങ് സമയം. മൂന്ന്മാസത്തോളം പൊള്ളുന്ന വെയിലിനേയും കോരിചൊരിഞ്ഞ വേനൽ മഴയേയും അവഗണിച്ച് നടത്തിയ പരസ്യ പ്രചാരണം ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ചിരുന്നു. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായിരുന്ന ഇന്നും മുന്നണി പ്രവവർത്തകർ ഓരോ വോട്ടും തങ്ങളുടെ പെട്ടിയിൽ എത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു.സിറ്റിങ് എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മരണത്തെതുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. ഈ മാസം 30ന് ഫലം പ്രഖ്യാപിക്കും. 2016നെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. 1,99,340 വോട്ടർമാരാണ് ചെങ്ങന്നൂരിലുള്ളത്. ഇതിൽ 92,919 പുരുഷ വോട്ടർമാരും 1,06,421 സ്ത്രീ വോട്ടർമാരുമാണുള്ളത്. പുതിയ വോട്ടർമാരുടെ മനസ്സായിരിക്കും ഒരുപക്ഷേ ചെങ്ങന്നൂരിന്റെ വിധിയെഴുത്തിൽ നി
ചെങ്ങന്നൂർ: കഴിഞ്ഞ മൂന്ന് മാസത്തോളം നടത്തിയ പ്രചാരണത്തിന്റെ ആത്മവിശ്വാസത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ചെങ്ങന്നൂർ നാളെ പോളിങ് ബൂത്തിലേക്ക് പോകും. നാളെ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പോളിങ് സമയം. മൂന്ന്മാസത്തോളം പൊള്ളുന്ന വെയിലിനേയും കോരിചൊരിഞ്ഞ വേനൽ മഴയേയും അവഗണിച്ച് നടത്തിയ പരസ്യ പ്രചാരണം ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് അവസാനിച്ചിരുന്നു. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായിരുന്ന ഇന്നും മുന്നണി പ്രവവർത്തകർ ഓരോ വോട്ടും തങ്ങളുടെ പെട്ടിയിൽ എത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു.സിറ്റിങ് എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മരണത്തെതുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. ഈ മാസം 30ന് ഫലം പ്രഖ്യാപിക്കും.
2016നെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. 1,99,340 വോട്ടർമാരാണ് ചെങ്ങന്നൂരിലുള്ളത്. ഇതിൽ 92,919 പുരുഷ വോട്ടർമാരും 1,06,421 സ്ത്രീ വോട്ടർമാരുമാണുള്ളത്. പുതിയ വോട്ടർമാരുടെ മനസ്സായിരിക്കും ഒരുപക്ഷേ ചെങ്ങന്നൂരിന്റെ വിധിയെഴുത്തിൽ നിർണ്ണായകമാവുക.തെരഞ്ഞെടുപ്പിന്റെ ആരംഭഘട്ടം മുതൽ ത്രികോണ മത്സരത്തിന്റെ ചൂടും ചൂരും ദൃശ്യമായിരുന്നു. മൂന്ന് മുന്നണികളുടേയും ദേശീയ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ മണ്ഡലത്തിൽ തുടർച്ചയായി പര്യടനം നടത്തി. സംസ്ഥാന വികസനങ്ങൾ എണ്ണിപറഞ്ഞ് എൽഡിഎഫ് വോട്ട ചോദിച്ചപ്പോൾ മാറ്റത്തിനായാണ് മറ്റ് മുന്നണികൾ വോട്ട് ചോദിച്ചത്.അന്തരിച്ച എംഎൽഎ കെകെ രാമചന്ദ്രന് മണ്ഡലത്തിലെ ജനങ്ങൾക്കുണ്ടായിരുന്ന അടുപ്പം സഹതാപ തരംഗമായി മാറുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ കെ രാമചന്ദ്രൻനായർ 52,880, കോൺഗ്രസിലെ പി സി വിഷ്ണുനാഥ് 44,897, ബിജെപിയിലെ പി എസ് ശ്രീധരൻപിള്ള 42682 വോട്ടും നേടി. മറ്റ് കക്ഷികൾ നേടിയത് 5,059 വോട്ട് ആയിരുന്നു. 7983 വോട്ടിനാണ് കെകെ രാമചന്ദ്രൻ നായർ ചെങ്ങന്നൂരിൽ വിജയക്കൊടി പാറിച്ചത്.ഇത്തവണയും പോളിങ് ശതമാനം ഉയരുമെന്നും അത് തങ്ങൾക്ക് ഗുണകരമാകുമെന്നുമാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ മറുനാടൻ മലയാളി നടത്തിയ സർവ്വേയിൽ സജി ചെറിയാന് നേരിയ മുൻതൂക്കമുള്ളതായാണ് സർവ്വേ ഫലം പുറത്ത് വന്നത്.
സുരക്ഷയ്ക്ക് കേന്ദ്ര സേനയും
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയടക്കം 1500 പേരെ നിയോഗിച്ചതായി കലക്ടർ ടി.വി. അനുപമ, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർ അറിയിച്ചു. ഏഴ് ഡിവൈ.എസ്‌പിമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സ്‌ട്രൈക്കിങ് ഫോഴ്‌സ്, വാഹന പട്രോളിങ്, പിങ്ക് പട്രോളിങ് എന്നിവരടങ്ങുന്ന 150ഓളം ഉദ്യോഗസ്ഥരെ വേറെ നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശപ്രകാരമാണ് ഒരു കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ തീരുമാനിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾ ജില്ല പൊലീസ് മേധാവി തത്സമയം വിലയിരുത്തും.
പ്രശ്‌നബാധിത ബൂത്തുകളിൽ അതീവ സുരക്ഷ
മേഖലയിലെ 22 ബൂത്ത് പ്രശ്‌നബാധിതമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്. സുരേന്ദ്രൻ വ്യക്തമാക്കി. ഇവിടങ്ങളിൽ അധികം സേനകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സി.സി.ടി.വി കാമറകളും സ്ഥാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ മണ്ഡലത്തിൽ വാഹന ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കാൻ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് വന്ന കേസുകളുടെ ഹിയറിങ് ഉടൻ പൂർത്തിയാകും. അതിനുശേഷം ഉചിത നടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.
കെഎം മാണിയുടെ യുഡിഎഫ് പിന്തുണ
കടുത്ത തൃകോണ മത്സരത്തിൽ ചെരിയ വോട്ട് വ്യത്യാസം പോലും നിർണ്ണായകമാകുന്ന സാഹചര്യത്തിലാണ് കെഎം മാണി യുഡിഎഫിന് പിന്തുണയുമായി രംഗത്ത വരുന്നത്. നേരത്തെ മലപ്പുറം വേങ്ങര തെരഞ്ഞെടുപ്പുകളിൽ ലീഗിനാണ് പിന്തുണയെന്ന വ്യക്തമാക്കിയിരുന്ന മാണി ഇത്തവണ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് യുഡിഎഫിന് പിന്തുണയുമായി രംഗതെത്തിയത്. നേരത്തെ എൽഡിഎഫും ബിജെപിയും മാണിയുടെ പിന്തുണയുറപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അവസാന ഘട്ടത്തിലാണ് യുഡഎഫ് പാളയത്തിലേക്ക് മാണി പിന്തുണയുമായി എത്തിയത്.ഇത് തങ്ങൾക്ക ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. മാണി എൽഡിഎഫുമായി സഹകരിക്കുമെന്നാണ് കരുതിയതെങ്കിലും സിപിഎമ്മിന് താൽപര്യമുണ്ടായിട്ടും സിപിഐ ഉയർത്തിയ എതിർപ്പാണ് മാണി എൽഡിഎഫിനോട് അടുക്കാതെ പോയത്.
ബിഡിജെസ് എൻഡിഎ ബന്ധം
2016 നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഉണ്ടായ വലിയ വോട്ട് വിഹിതത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് ബിഡിജെഎസ് ആയിരുന്നു. എന്നാൽ സഖ്യ കക്ഷിയായിരുന്നിട്ടും സംസ്ഥാന നേതാക്കളുമായി ബിഡിജെഎസ് അകന്ന് നിന്നതും സ്വര ചേർച്ചയില്ലായ്മയും അതോടൊപ്പം കേന്ദ്രം വാഗ്ദാനം ചെയ്ത ബോർഡ് കോർപ്പറേഷൻ പദവികൾ ലഭിക്കാതിരുന്നതും ബിഡിജെഎസിനെ ബിജെപിയുമായി അകത്തി. മുന്നണിയിലെ രണ്ടാമത്തെ കക്ഷി അകന്ന് നിന്നുവെന്നത് എൻഡിഎ മുന്നണിക്ക് ചെങ്ങന്നൂരിൽ എത്രമാത്രം വലിയ തിരിച്ചടിയാകുമെന്ന് അറിയാൻ അന്തിമ ഫലം വരെ കാത്തിരിക്കണം
വികസനവും പ്രചാരണങ്ങളും
വികസനം തന്നെയായിരുന്നു മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം. സംസ്ഥാന സർക്കാർ ഭരിക്കുന്ന മുന്നണി തന്നെ വിജയിച്ചാൽ കൂടുതൽ പദ്ധതികൾ മണ്ഡലത്തിലേക്ക് എത്തിക്കുന്നതിന് എൽഡിഎഫ് ആയിരിക്കും കൂടുതൽ നല്ലത് എന്ന കാഴ്ചപ്പാടായിരുന്നു പൊതുവിൽ.മണ്ഡലത്തിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാർ നിറഞ്ഞ് നിന്ന പ്രചാരണ രംഗത്ത് ദേശീയ നേതാക്കളെ ഇറക്കിയായിരുന്നു മൂന്ന് മുന്നണികളും പോരാടിയത്.