- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിന്റേതെങ്കിൽ പരിശോധനാ സ്ക്വാഡിലെ ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന്റേത്; ശ്രീധരൻ പിള്ളയുടെ വാഹനം തടഞ്ഞ് 25,000 രൂപ പിടികൂടി; പിള്ള നിയമവശങ്ങൾ നിരത്തി പൊട്ടിത്തെറിച്ചപ്പോൾ തിരികെ നൽകി തലയൂരി; പിള്ളയ്ക്ക് നോമിനേഷൻ നൽകാൻ അകമ്പടിക്ക് കയറ്റിയത് അഞ്ചു പേരെ മാത്രം; സജി ചെറിയാനൊപ്പം ആർഡിഓയ്ക്ക് മുന്നിലെത്തിയത് 25 പേർ; ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആർക്കൊപ്പം?
ചെങ്ങന്നൂർ: കെകെ രാമചന്ദ്രൻ നായർ മരിച്ച ഒഴിവിൽ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വൈകിയപ്പോൾ ബിജെപി നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നാരോപിച്ച് ചന്ദ്രഹാസമിളക്കിയവരാണ് എൽഡിഎഫ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നോമിനേഷനും കഴിഞ്ഞ് മുന്നോട്ടു പോകുമ്പോൾ സ്പെഷ്യൽ സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങൾ എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. വസ്തുതകൾ പരിശോധിച്ചാൽ ഇത് ഏറെക്കുറെ ശരിയാണെന്ന് മനസിലാകും. നിയോജകമണ്ഡലത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടക്കുന്ന ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയുടെ വാഹനം ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊല്ലകടവിന് സമീപം വച്ച് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു നിർത്തി. പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് 25,000 രൂപയും പിടികൂടി. ഇത് വലിയ വിഷയമാക്കാൻ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നതിനിടെ സ്ഥാനാർത്ഥി ശ്രീധരൻ പിള്ള ഇടപെട്ടു. താനീ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്. തെരഞ്ഞെടുപ്പ് നിയമം അനുശാസിക്കുന്നത് അനുസരിച്ച് തനിക്ക് 25,000 രൂപ കൈയിൽ വയ്
ചെങ്ങന്നൂർ: കെകെ രാമചന്ദ്രൻ നായർ മരിച്ച ഒഴിവിൽ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വൈകിയപ്പോൾ ബിജെപി നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്നാരോപിച്ച് ചന്ദ്രഹാസമിളക്കിയവരാണ് എൽഡിഎഫ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നോമിനേഷനും കഴിഞ്ഞ് മുന്നോട്ടു പോകുമ്പോൾ സ്പെഷ്യൽ സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങൾ എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്.
വസ്തുതകൾ പരിശോധിച്ചാൽ ഇത് ഏറെക്കുറെ ശരിയാണെന്ന് മനസിലാകും. നിയോജകമണ്ഡലത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടക്കുന്ന ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയുടെ വാഹനം ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊല്ലകടവിന് സമീപം വച്ച് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് തടഞ്ഞു നിർത്തി. പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് 25,000 രൂപയും പിടികൂടി. ഇത് വലിയ വിഷയമാക്കാൻ ഉദ്യോഗസ്ഥർ തയ്യാറെടുക്കുന്നതിനിടെ സ്ഥാനാർത്ഥി ശ്രീധരൻ പിള്ള ഇടപെട്ടു.
താനീ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്. തെരഞ്ഞെടുപ്പ് നിയമം അനുശാസിക്കുന്നത് അനുസരിച്ച് തനിക്ക് 25,000 രൂപ കൈയിൽ വയ്ക്കാനുള്ള അധികാരമുണ്ട്. നിങ്ങൾക്ക് ഈ പണം പിടിച്ചെടുക്കാം. രസീത് നൽകണം. പിന്നെ കോടതി കയറാനും തയാറായിക്കൊള്ളാൻ പിള്ള പറഞ്ഞു. സുപ്രീംകോടതിയിൽ അടക്കം നിരവധി തെരഞ്ഞെടുപ്പ് കേസുകൾ നടത്തി വിജയം കണ്ട പിള്ള നിയമവശങ്ങൾ നിരത്തി ആഞ്ഞടിച്ചതോടെ ഉദ്യോഗസ്ഥർ പണം തിരികെ നൽകി തലയൂരുകയായിരുന്നു.
തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണവേളയിലും ഉദ്യോഗസ്ഥർ എൽഡിഎഫിന് അനുകൂലമായി പ്രവർത്തിക്കുന്നത് പരാതിക്ക് ഇടനൽകിയിരുന്നു. എൻഡിഎ സ്ഥാനാർത്ഥി ശ്രീധരൻ പിള്ള പത്രിക നൽകാൻ എത്തിയപ്പോൾ സ്ഥാനാർത്ഥി അടക്കം അഞ്ചു പേരെ മാത്രമാണ് ഉള്ളിലേക്ക് കടത്തി വിട്ടത്. നോമിനേഷനൊപ്പം ചേർക്കാനുള്ള ഫോമുമായി രണ്ടാമത് അകത്തേക്ക് പോകാൻ ഒരുങ്ങിയ ബിജെപി നേതാവിനെ പൊലീസ് തടഞ്ഞു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് ഇയാളെ കടത്തി വിട്ടത്.
അഞ്ചിലധികം ആൾക്കാർ വരണാധികാരിക്ക് മുന്നിലേക്ക് ചെല്ലുന്നത് ചട്ടലംഘനമാണെന്നായിരുന്നു ആർഡിഓയുടെ നിലപാട്. എന്നാൽ, വരണാധികാരി കൂടിയായ ആർഡിഒ ഇന്നലെ ഇതേ നിലപാട് തിരുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനൊപ്പം 25 പേരാണ് പത്രികാ സമർപ്പണത്തിന് ആർഡിഓയുടെ ചേംബറിൽ എത്തിയത്. എന്നാൽ, പത്രിക നൽകുന്നതിന് മുൻപ് മറ്റുള്ളവരെ ഇറക്കിയെന്നും അഞ്ചു പേർ മാത്രമാണ് പത്രികാ സമർപ്പണ സമയത്ത് മുറിയിലുണ്ടായിരുന്നത് എന്നുമാണ് ആർഡിഓയുടെ വിശദീകരണം.
ഈ സൗകര്യം എന്തു കൊണ്ട് മറ്റു സ്ഥാനാർത്ഥികൾക്ക് നൽകിയില്ല എന്ന ചോദ്യത്തിന് ആർഡിഓയ്ക്ക് മറുപടിയില്ല. ഈ വിഷയങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്പെട്ടിരിക്കുകയാണ് ബിജെപി. ഇതോടെ കമ്മീഷന്റെ പ്രവർത്തനത്തെ കുറിച്ചുള്ള ചർച്ചയും സജീവമാകുന്നു.