- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർ പ്ലേ പവറാക്കി ഉത്തപ്പ; വെടിക്കെട്ട് ബാറ്റിങ്ങുമായി ദുബെയും മൊയീൻ അലിയും; ഫിനിഷിങ് മികവുമായി ധോണിയും ജഡേജയും; ചെന്നൈയ്ക്കെതിരേ ലഖ്‌നൗവിന് 211 റൺസ് വിജയലക്ഷ്യം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ലഖ്നൗ സൂപ്പർ ജയന്റ്സിന് 211 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും മികച്ച ബാറ്റിംഗാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. 27 പന്തിൽ 50 റൺസെടുത്ത ഉത്തപ്പ യാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ശിവം ദുബെ 30 പന്തിൽ 49 റൺസെടുത്തു.
പവർപ്ലേയിൽ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗിൽ കുതിച്ച ചെന്നെ മധ്യ ഓവറുകളിൽ ശിവം ദുബെയുടെ ബാറ്റിഗ് മികവിലാണ് മികച്ച സ്‌കോറിലേക്ക് കുതിച്ചത്. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേർന്ന് ചെന്നൈയെ 200 കടത്തി.
ആവേശ് ഖാൻ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവർ മുതൽ ഉത്തപ്പ അടി തുടങ്ങി. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ തുടങ്ങിയ ഉത്തപ്പ ആദ്യ ഓവറിൽ 14 റൺസടിച്ചു. ചമീര എറിഞ്ഞ രണ്ടാം ഓവറിൽ സിക്‌സും ഫോറും അടിച്ച ഉത്തപ്പ 12 റൺസടിച്ചു. ആൻഡ്ര്യു ടൈ എറിഞ്ഞ മൂന്നാം ഓവറിലാണ് ചെന്നൈക്ക് ഗെയ്ക്വാദിനെ നഷ്ടമായത്. ടൈയുടെ പന്തിൽ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ച ഗെയ്ക്വാദ് റണ്ണിനായി ക്രീസ് വിട്ടിറങ്ങിയെങ്കിലും രവി ബിഷ്‌ണോയിയുടെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി.
ഋതുരാജിന് പകരം മോയിൻ അലി ക്രീസിലെത്തി. ആവേശ് ഖാൻ എറിഞ്ഞ നാലാം ഓവറിൽ ഉത്തപ്പ ബൗണ്ടറിയോടെ തുടങ്ങിയപ്പോൾ മൊയീൻ അലി സിക്‌സ് അടിച്ച് ഫിനിഷ് ചെയ്തു. ആൻഡ്ര്യു ടൈ എറിഞ്ഞ അഞ്ചാം ഓവറിൽ നാല് ബൗണ്ടറിയടക്കം 18 റൺസടിച്ച് ഉത്തപ്പ ടോപ് ഗിയറിലായതിനൊപ്പം ചെന്നൈ 50 കടന്നു.
ആദ്യ അഞ്ചോവറിൽ 57 റൺസാണ് ചെന്നൈ നേടിയത്. അതിൽ 44 റൺസും ഉത്തപ്പയാണ് സ്‌കോർ ചെയ്തത്. ബാറ്റിങ് പവർപ്ലേയിൽ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെടുത്തു. പിന്നാലെ മോയിനും ഉത്തപ്പയും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. പവർപ്ലേയിൽ 73 റൺസടിച്ച ചെന്നൈക്ക് എട്ടാം ഓവറിൽ ഉത്തപ്പയുടെ വിക്കറ്റ് നഷ്ടമായി. 27 പന്തിൽ 50 റൺസടിച്ച ഉത്തപ്പയെ ബിഷ്‌ണോയ് വിക്കറ്റിന് മുന്നിൽ കുടുക്കി.
ശിവം ദുബെ ക്രീസിലെയത്തിതോടെ ചെന്നൈ വീണ്ടും ടോപ് ഗിയറിലായി. മൊയീൻ അലിയുടെ പിന്തുണയിൽ ദുബെ തകർത്തടിച്ചതോടെ ചെന്നൈ പത്താം ഓവറിൽ 100 കടന്നു. പതിനൊന്നാം ഓവറിൽ 21 പന്തിൽ 35 റൺസെടുത്ത അലിയെ ക്ലീൻ ബൗൾഡാക്കി ആവേശ് ഖാൻ ലഖ്‌നൗവിന് ആശ്വാസിക്കാൻ വക നൽകി. എന്നാൽ അംബാട്ടി റായുഡുവും ശിവം ദുബെയും ചേർന്ന് ചെന്നൈയുടെ സ്‌കോറിങ് നിരക്ക് താഴാതെ കാത്തു.
ഇതിനിടെ ശിവം ദുബെ നൽകിയ ക്യാച്ച് ചമീര നിലത്തിട്ടത് ലഖ്‌നൗവിന് തിരിച്ചടിയായി. 20 പന്തിൽ 27 റൺസെടുത്ത അംബാട്ടി റായുഡുവിനെ പതിനേഴാം ഓവറിൽ ബിഷ്‌ണോയ് ബൗൾഡാക്കിയെങ്കിലും ക്രീസിലെത്തിയ രവീന്ദ്ര ജഡജേയും തകർത്തടിച്ചതോടെ ചെന്നൈ സ്‌കോർ കുതിച്ചു. നേരിട്ട ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ബൗണ്ടറിയും നേടി ധോണിയും മോശമാക്കിയില്ല. ഇരുപതാം ഓവറിൽ ജഡേജ(9 പന്തിൽ 17) മടങ്ങിയെങ്കിലും ധോണിയുടെ ഇന്നിങ്‌സ്(6 പന്തിൽ 16*)ചെന്നൈക്ക് കൂറ്റൻ സ്‌കോർ പടുത്തുയർത്തി.
നേരത്തെ ടോസ് നേടിയ ലഖ്‌നൗ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങിയത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ചെന്നൈ നിരയിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കൻ താരം ഡ്വയിൻ പ്രിട്ടോറിയസും ചെന്നൈ ടീമിലുണ്ട്. മൂന്ന് വിദേശ താരങ്ങളുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ലഖ്‌നൗ ടീമിലും ഒരു മാറ്റമുണ്ട്. ആൻഡ്ര്യു ടൈ ലഖ്‌നൗവിനായി ഇന്ന് അരങ്ങേറ്റം കുറിച്ചു.
സ്പോർട്സ് ഡെസ്ക്