- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ നഗരമധ്യത്തിലുള്ള ചെന്നൈ സിൽക്സിന്റെ കെട്ടിടം പൊളിച്ചുതുടങ്ങി; പൊളിച്ചുമാറ്റുന്നത് തീപിടിത്തത്തെ തുടർന്ന് അപകടാവസ്ഥധയിൽ ആയതിനാൽ; കനത്ത സുരക്ഷയൊരുക്കി പൊലീസും ഫയർഫോഴ്സും; സമീപപ്രദേശങ്ങളിലെ താമസക്കാരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചു
ചെന്നൈ: വൻതീപിടുത്തമുണ്ടായ ടി.നഗറിലെ ചെന്നൈ സിൽക്സ് കെട്ടിടം കോർപ്പറേഷൻ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട അഗ്നിബാധയിൽ എട്ടുനില കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളലുകൾ വീണിരുന്നു. വിള്ളലേൽക്കുകയും കെട്ടിടങ്ങൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പൊളിച്ച് നീക്കൽ ജോലികൾ അധികൃതർ ആരംഭിച്ചത്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ നിലയിലായതിനാൽ ഒരോ നിലയായി പൊളിച്ചുനീക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി അഗ്നിശമനസേനാംഗങ്ങൾ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ കൊണ്ടുവന്ന് പൊളിച്ച് നീക്കൽ നടപടി വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. കനത്ത സുരക്ഷയൊരിക്കിക്കൊണ്ടാണ് പൊളിക്കൽ നടപടി ആരംഭിച്ചത്.മുൻകരുതലെന്ന നിലയിൽ കെട്ടിടത്തിന്റെ അടുത്ത് താമസിക്കുന്നവരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. പൊളിക്കുമ്പോൾ താഴേക്ക
ചെന്നൈ: വൻതീപിടുത്തമുണ്ടായ ടി.നഗറിലെ ചെന്നൈ സിൽക്സ് കെട്ടിടം കോർപ്പറേഷൻ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
മണിക്കൂറുകൾ നീണ്ട അഗ്നിബാധയിൽ എട്ടുനില കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളലുകൾ വീണിരുന്നു. വിള്ളലേൽക്കുകയും കെട്ടിടങ്ങൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പൊളിച്ച് നീക്കൽ ജോലികൾ അധികൃതർ ആരംഭിച്ചത്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാറായ നിലയിലായതിനാൽ ഒരോ നിലയായി പൊളിച്ചുനീക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനായി അഗ്നിശമനസേനാംഗങ്ങൾ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
കൂടുതൽ യന്ത്രങ്ങൾ കൊണ്ടുവന്ന് പൊളിച്ച് നീക്കൽ നടപടി വേഗത്തിൽ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. കനത്ത സുരക്ഷയൊരിക്കിക്കൊണ്ടാണ് പൊളിക്കൽ നടപടി ആരംഭിച്ചത്.
മുൻകരുതലെന്ന നിലയിൽ കെട്ടിടത്തിന്റെ അടുത്ത് താമസിക്കുന്നവരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.
പൊളിക്കുമ്പോൾ താഴേക്കുവീണ് തെറിച്ചുപോകാതിരിക്കാൻ കെട്ടിടത്തിന് ചുറ്റും ലോറികളിൽ പൊടിമണ്ണ്കൊണ്ടുവന്നിട്ടിട്ടുണ്ട്. രണ്ടുമീറ്റർ ഉയരത്തിൽ മണ്ണിട്ടാണ് പൊളിക്കൽ. കെട്ടിടത്തിന്റെ ഭാഗത്തേക്ക് ആരും പോകരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
മൂന്നുദിവസംകൊണ്ട് കെട്ടിടം പൂർണമായി പൊളിക്കുമെന്നാണ് സംഭവസ്ഥലം സന്ദർശിച്ച ധനമന്ത്രി ഡി. ജയകുമാർ അറിയിച്ചത്. ബുധനാഴ്ച രാത്രിയാണ് ചെന്നൈ സിൽക്സിൽ വൻ തീപിടിത്തമുണ്ടായത്. താഴെത്തെനിലയിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കുന്നതിന് കാരണമായതെന്ന് സൂചന.