- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു; വിട പറഞ്ഞത് ഗുരുവായൂർ ക്ഷേത്രം വലിയ തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ വ്യക്തി; സംസ്ക്കാരം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വലിയ തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (71) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് എത്തിച്ച് സംസ്‌കരിക്കും.
കോവിഡ് ബാധിതനായി ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം 6 ദിവസമായി വെന്റിലേറ്ററിലായിരുന്നു. ജലദോഷവും പനിയും മൂലം ഗുരുവായൂരിൽ ചികിത്സയിലായിരുന്നു. പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, മരണസമയത്ത് കോവിഡ് നെഗറ്റീവായിരുന്നു.
സെപ്റ്റംബർ 16ന് നടന്ന മേൽശാന്തി നറുക്കെടുപ്പിനാണ് അദ്ദേഹം അവസാനമായി ക്ഷേത്രത്തിൽ എത്തിയത്. അന്ന് ദേവസ്വം ഓഫിസിൽ മേൽശാന്തി അപേക്ഷകരുമായി നടന്ന കൂടിക്കാഴ്ചയിൽ മുഴുവൻ സമയം പങ്കെടുത്തു. ദീർഘകാലം ക്ഷേത്രം തന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനാണ്. എംഎ ഇംഗ്ലിഷ് ബിരുദധാരിയാണ്. നെടുങ്ങാടി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ചെങ്ങന്നൂർ മിത്രമഠം ഇല്ലത്ത് സുചിത്ര അന്തർജനം. മകൻ: ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട്. മരുമകൾ: പിറവം മ്യാൽപ്പിള്ളി ഇല്ലത്ത് അഖില.