- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നയപ്രഖ്യാപനം വെറും പൊള്ള; സഭ ബഹിഷ്കരിച്ചത് ഡോളർ കടത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സ്പീക്കർ അധ്യക്ഷത വഹിക്കുന്നതുകൊണ്ട്; കോടതി പരാമർശിച്ചയാൾ സ്പീക്കർ; ശ്രീരാമകൃഷ്ണൻ രാജി വയ്ക്കണമെന്നും ചെന്നിത്തല
തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന സ്പീക്കർ അധ്യക്ഷത വഹിക്കുന്ന സമ്മേളനമായതുകൊണ്ടാണ് സഭ ബഹിഷ്‌കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ നയപ്രഖ്യാപന പ്രസംഗം ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റൽ മാത്രമായിരുന്നു. അതിൽ കവിഞ്ഞ് സർക്കാരിനെകുറിച്ച് ഒന്നും പറയാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്പീക്കർ ഡോളർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലാകുന്നത്. ഡോളർ കടത്തിൽ കോടതി പറഞ്ഞ ഭരണഘടനാ സ്ഥാപനത്തിൽ ഇരിക്കുന്നയാൾ എന്നു പറഞ്ഞത് സ്പീക്കറെയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ അപമാനിച്ച സ്പീക്കർ സ്ഥാനം ഒഴിയണം മുഖ്യമന്ത്രി രാജി വയ്ക്കണം
മുഖ്യമന്ത്രിക്ക് പറ്റിയ സ്പീക്കർ തന്നെയാണ്. ഒരു ഭാഗത്ത് ഗവൺമെന്റിന്റെ അഴിമതി നടക്കുന്നു. മറുഭാഗത്ത് നിയമസഭയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുന്നു. ആ സ്പീക്കറുടെ അധ്യക്ഷതയിൽ ചേരുന്ന നയപ്രഖ്യാപനം വെറും പൊള്ളയാണ്. നയപ്രഖ്യാപനത്തിലൂടെ പറഞ്ഞ ഒരോ കാര്യങ്ങളും ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ന്യൂസ് ഡെസ്ക്