- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സസ്പെൻഷൻ പിൻവലിക്കണമെന്ന ശിവദാസൻ നായരുടെ അപേക്ഷ നേതൃത്വത്തെ അംഗീകരിക്കാലായി കരുതും; പ്രകോപനമില്ലാതെ മറുപടി നൽകിയാൽ അനിൽകുമാറിനും തിരിച്ചെത്താം; എഐസിസിയിൽ ചെന്നിത്തല എത്തിയില്ലെങ്കിൽ അത് ഐ ഗ്രൂപ്പിന് ഇരുട്ടടിയാകും
പത്തനംതിട്ട: പെരുവഴിയിലാകാതിരിക്കാൻ കരുതലുമായി അച്ചടക്കം ലംഘിച്ച കോൺഗ്രസ് നേതാക്കളെത്തും. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പോലും അച്ചടക്കം ബാധകമെന്ന ഹൈക്കമാണ്ട് ശാസനമാണ് ഇതിന് കാരണം. എഐസിസി വൈസ് പ്രസിഡന്റായി ചെന്നിത്തലയെ നിയമിക്കാനുള്ള പഴയ തീരുമാനത്തിലും പുനർചിന്തനത്തിന് സാധ്യതയുണ്ട്. ഡിസിസി പുനഃസംഘടനയിലെ വിവാദങ്ങൾ അങ്ങനെ പുതിയ തലത്തിലെത്തുകയാണ്.
ഇത് മനസ്സിലാക്കിയാണ് കെ ശിവദാസൻ നായരുടെ ചുവടു മാറ്റം. പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിനു പാർട്ടി സസ്പെൻഡ് ചെയ്ത ശിവദാസൻ നായർ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകി. പാർട്ടിയുടെ നന്മയ്ക്കായി നല്ല ഉദ്ദേശ്യത്തോടെയാണ് വിമർശനം നടത്തിയത്. ഈ സാഹചര്യത്തിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറിയോട് സുധാകരൻ ക്ഷമിച്ചേക്കും. അച്ചടക്ക നടപടി പിൻവലിക്കുകയും ചെയ്യും. കെപി അനിൽകുമാറും ഈ മാതൃക പിന്തുടരുമോ എന്നതാണ് ഇനി അറിയേണ്ടത്.
ഒരു നേതാവിന് എതിരെയും പറഞ്ഞിട്ടില്ല. അതിനാൽ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനു നൽകിയ മറുപടിയിൽ പറഞ്ഞിട്ടുള്ളത്. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെപ്പറ്റി ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിനാണ് ശിവദാസൻ നായർ, കെ.പി.അനിൽകുമാർ എന്നിവരെ സസ്പെൻഡ് ചെയ്തത്. ഫലത്തിൽ സസ്പെൻഷൻ പിൻവലിക്കണമെന്ന ശിവദാസൻ നായരുടെ വാക്കുകളെ നേതൃത്വത്തെ അംഗീകരിക്കലായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കരുതും. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ മുൻ കെപിസിസി സെക്രട്ടറി പ്രശാന്തിനെ ഇനി തിരിച്ചെടുക്കില്ല.
പതിറ്റാണ്ടുകളായി സംസ്ഥാനത്തു കോൺഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്ത രണ്ട് പ്രബല ഗ്രൂപ്പുകളെ ദുർബലമാക്കി പുതിയ ചേരിയുടെ ഉദയമാണ് ഇതിനെല്ലാം കാരണം. എ.കെ. ആന്റണിയിൽനിന്ന് ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കെ. കരുണാകരനിൽനിന്നു രമേശ് ചെന്നിത്തല ഏറ്റെടുത്ത ഐ ഗ്രൂപ്പിനെയുമാണു പുതിയ അച്ചുതണ്ട് തകർത്തത്. ഇതോടെ ഗ്രൂപ്പ് മാനേജർമാരുടെ പരസ്യ പ്രസ്താവന പോലും അച്ചടക്ക നടപടിക്ക് കാരണമായി.
ഔദ്യോഗികനേതൃത്വമെന്ന പുതിയ ശാക്തികചേരിക്കെതിരേ പിടിച്ചുനിൽക്കാൻ പരമ്പരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്. ഡി.സി.സി. അധ്യക്ഷപ്പട്ടികയിലേറ്റ പരുക്ക് കെപിസിസി. ഭാരവാഹിപ്പട്ടികയിൽ ആവർത്തിക്കുമെന്നും ഇവർക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങുന്നത്. ജംബോ കമ്മറ്റിക്ക് സാധ്യതയില്ലാത്തതും ഗ്രൂപ്പുകൾക്ക് തിരിച്ചടിയാണ്.
നാല് ഉപാധ്യക്ഷന്മാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ, 25 നിർവാഹകസമിതിയംഗങ്ങൾ എന്നിവരെയാണു കേെണ്ടത്തണ്ടത്. എങ്ങനെയും കെപിസിസി. തിരിച്ചുപിടിക്കുകയാണു ഗ്രൂപ്പുകളുടെ ലക്ഷ്യം. കെ.സി. വേണുഗോപാൽ-കെ. സുധാകരൻ-വി.ഡി. സതീശൻ അച്ചുതണ്ട് എ, ഐ ഗ്രൂപ്പുകളിൽനിന്നു നിരവധി നേതാക്കളെ അടർത്തിയെടുത്ത് പുതിയ സമവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു.
പഴയ ഗ്രൂപ്പുകളിലേക്കു തിരിച്ചുപോകില്ലെന്ന് ഉറപ്പുനൽകിയവരാണു പുതിയ ഡി.സി.സി. അധ്യക്ഷന്മാരിൽ ഭൂരിപക്ഷവും. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി എ ഗ്രൂപ്പിൽനിന്നു കാര്യമായ പ്രതികരണമുണ്ടായില്ലെങ്കിലും ഐ ഗ്രൂപ്പിൽനിന്നു പുറത്തു വരുന്നത് ഇരുഗ്രൂപ്പുകളും ഒന്നിക്കുന്നതിന്റെ സൂചനയാണ്.
മറുനാടന് മലയാളി ബ്യൂറോ