- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലയുടെ നാട്ടിൽ ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരേ അഞ്ചു കോൺഗ്രസ് വിമതർ; നേരിട്ടിടപെട്ടിട്ടും അനുരഞ്ജനമാകുന്നില്ല
ആലപ്പുഴ : തട്ടകത്തിലെ പോര് അവസാനിപ്പിക്കാൻ കഴിയാതെ ആഭ്യന്തര മന്ത്രി. രമേശ് ചെന്നിത്തലയുടെ നാട്ടിൽ ഔദ്യോഗിക സ്ഥാനർത്ഥിക്കെതിരെ അഞ്ചു കോൺഗ്രസുകാരാണ് മൽസരിക്കുന്നത്. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലാണ് എ-ഐ ഗ്രൂപ്പുകൾ തലമാറി തല്ലുന്നത് . പാർട്ടി സ്ഥാനാർത്ഥിയടക്കം ആറു പേരാണ് മത്സരരംഗത്ത് ഉള്ളത്. ഐ ഗ്രൂപ്പിലെ
ആലപ്പുഴ : തട്ടകത്തിലെ പോര് അവസാനിപ്പിക്കാൻ കഴിയാതെ ആഭ്യന്തര മന്ത്രി. രമേശ് ചെന്നിത്തലയുടെ നാട്ടിൽ ഔദ്യോഗിക സ്ഥാനർത്ഥിക്കെതിരെ അഞ്ചു കോൺഗ്രസുകാരാണ് മൽസരിക്കുന്നത്.
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിലാണ് എ-ഐ ഗ്രൂപ്പുകൾ തലമാറി തല്ലുന്നത് . പാർട്ടി സ്ഥാനാർത്ഥിയടക്കം ആറു പേരാണ് മത്സരരംഗത്ത് ഉള്ളത്. ഐ ഗ്രൂപ്പിലെ തമ്പി കൗണടി (മണ്ഡലം പ്രസിഡന്റ്), ഷീജാ അനിൽ (മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ഷീജയുടെ ഭർത്താവ് അനിൽ, ഷുജാ ജോഷ്വാ (മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്), വർഗീസ് ജോൺ, എ ഗ്രൂപ്പിന്റെ തോമസ്‌കുട്ടി എന്നിവരാണ് ആഭ്യന്തര മന്ത്രിയുടെ വാർഡിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചിട്ടുള്ളത്. അവസാന നിമിഷവും രംഗത്ത് തുടരുന്ന ഇവരെ അനുനയിപ്പിക്കാൻ സാക്ഷാൽ മന്ത്രി നേരിട്ട് ഇടപെട്ടിട്ടും തീർപ്പായില്ല.
കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ വിമതരായി മത്സരിക്കുന്നവരേയും റിബൽ സ്ഥാനാർത്ഥികളേയും പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവനകൾ ഇറക്കുമ്പോഴും പാളയത്തിലെ പടയ്ക്കു ശമനമായില്ല. ഇന്നലെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞിട്ടും മത്സരരംഗത്ത് തുടരുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാനാണ് തീരുമാനം.ഇനി ഒരിക്കലും ഇവർക്ക് പാർട്ടി സീറ്റ് നൽകില്ല. ഇത്തരക്കാരെ പ്രോത്സാഹിപ്പിച്ച് രംഗത്തുവരുന്നവർക്കെതിരെയും നടപടി ഉണ്ടാകും. വിമതർക്ക് പാർട്ടി സ്ഥാനമാനങ്ങൾ നൽകുമ്പോഴും പരിഗണനയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
നെടുമുടി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ പിൻവലിക്കാനുള്ള അവസാന സമയവും കഴിഞ്ഞതിനാൽ നീക്കുപോക്കുകൾ അസാധ്യമാകുകയാണ്. ഏകദേശധാരണയിലെത്തിയാലും സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ബാലറ്റിലുണ്ടാകുമെന്നത് തീർച്ചയാണ്.
അഞ്ചു കോൺഗ്രസുകാരുടെ പേരുകൾ ഒരുമിച്ചു കണ്ടാൽ വോട്ടുകൾ ഛിന്നഭിന്നമാകുമെന്ന് തന്നെയാണ് നേതൃത്വം വിലിയിരുത്തുന്നത്. നേരത്തെ ഐ ഗ്രൂപ്പിന്റെ കടുത്ത നിലപാടുകളിൽ അസംതൃപ്തരായ എ വിഭാഗം നേതൃത്വത്തെ വിവരം അറിയിക്കുകയും സമവായത്തിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ ഐ ഗ്രൂപ്പിനാണ് സ്വാധീനം എന്ന രീതിയിലാണ് കാര്യങ്ങൾ നടത്തിയത്. ഏതായാലും ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ കെ പി സി സി പ്രസിഡന്റിന്റെ നാട്ടിൽ യു ഡി എഫ് അംഗമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.