- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയുടെ ആരോപണം ദുരുദ്ദേശപരം; കേരള കോൺഗ്രസ് യുഡിഎഫ് വിട്ടതു വ്യക്തമായ കാരണങ്ങളില്ലാതെ; ബാർ കേസിൽ മാണി നിരപരാധിയെന്ന് അന്നും ഇന്നും വിശ്വസിക്കുന്നുവെന്നും ചെന്നിത്തല; വികാരാധീനനായി ചെന്നിത്തലയുടെ വാർത്താസമ്മേളനം
തിരുവനന്തപുരം: വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെയാണു കേരള കോൺഗ്രസ് യുഡിഎഫ് വിടാനുള്ള തീരുമാനമെടുത്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കക്ഷി വിട്ടു പോയതിൽ യുഡിഎഫിന് വിഷമം ഉണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കെ എം മാണിയുടെ ആരോപണം ദുരുദ്ദേശ്യപരമെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ നിഷ്പക്ഷ നിലപാടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്വീകരിച്ചത്. ബാർ കേസിൽ മാണി നിരപരാധിയെന്ന് അന്നും ഇന്നും വിശ്വസിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിലെ എല്ലാ കക്ഷികൾക്കും തുല്യ പരിഗണന നൽകിക്കൊണ്ടുള്ള സമീപനമാണു കോൺഗ്രസ് തുടർന്നുപോരുന്നത്. പരാതികൾക്കും പരിഭവങ്ങൾക്കും കൃത്യമായി ചർച്ച നടത്തി പരിഹാരം കണ്ടിട്ടുണ്ട്. മുന്നണിബന്ധം ഉപേക്ഷിക്കാൻ പര്യാപ്തമായ കാരണം പറഞ്ഞല്ല കെ.എം.മാണി പോയത്. മുന്നണിയിലെ മൂന്നാം കക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.എം മാണി മുന്നണി വിട്ട രാഷ്ട്രീയ സാഹചര്യത്ത
തിരുവനന്തപുരം: വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെയാണു കേരള കോൺഗ്രസ് യുഡിഎഫ് വിടാനുള്ള തീരുമാനമെടുത്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കക്ഷി വിട്ടു പോയതിൽ യുഡിഎഫിന് വിഷമം ഉണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കെ എം മാണിയുടെ ആരോപണം ദുരുദ്ദേശ്യപരമെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ നിഷ്പക്ഷ നിലപാടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്വീകരിച്ചത്. ബാർ കേസിൽ മാണി നിരപരാധിയെന്ന് അന്നും ഇന്നും വിശ്വസിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിലെ എല്ലാ കക്ഷികൾക്കും തുല്യ പരിഗണന നൽകിക്കൊണ്ടുള്ള സമീപനമാണു കോൺഗ്രസ് തുടർന്നുപോരുന്നത്. പരാതികൾക്കും പരിഭവങ്ങൾക്കും കൃത്യമായി ചർച്ച നടത്തി പരിഹാരം കണ്ടിട്ടുണ്ട്. മുന്നണിബന്ധം ഉപേക്ഷിക്കാൻ പര്യാപ്തമായ കാരണം പറഞ്ഞല്ല കെ.എം.മാണി പോയത്. മുന്നണിയിലെ മൂന്നാം കക്ഷിയെന്ന നിലയിലുള്ള പ്രാധാന്യം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.എം മാണി മുന്നണി വിട്ട രാഷ്ട്രീയ സാഹചര്യത്തിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ പ്രത്യേക യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ചെന്നിത്തലയുടെ പരാമർശങ്ങൾ. യുഡിഎഫ് രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന കാലത്താണ് കേരള കോൺഗ്രസ് മുന്നണി വിട്ടത്. ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഇത് മങ്ങലേൽപ്പിച്ചു. കുറച്ചുനാളായി കെ എം മാണിയും കേരള കോൺഗ്രസിലെ നേതാക്കളും നിരന്തരം എന്നെ വേട്ടയാടി. പ്രതിച്ഛായയിലൂടെയും അല്ലാതെയുമൊക്കെ. എന്നാൽ തനിക്കതിൽ യാതൊരു പരാതിയുമില്ല. ആഭ്യന്തരമന്ത്രിയായപ്പോൾ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തതിന്റെ പേരിലായിരിക്കും അവരെനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തെറ്റിദ്ധാരണയുടെ പുറത്താകും അത്.
യുഡിഎഫിൽ ഉണ്ടായിരുന്ന അതെ നിലപാടായിരിക്കും തുടർന്നും മാണിയോട് ഞങ്ങൾ കൈക്കൊള്ളുക. അതേസമയം അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ചാൽ മറുപടി പറയും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ മുന്നണിയിൽ അത് ഉന്നയിക്കാമായിരുന്നു. ഉഭയകക്ഷി ചർച്ചകളിൽ അത് പറയാമായിരുന്നു. യുഡിഎഫ് വിളിച്ച യോഗത്തിൽ ജോയ് എബ്രഹാം പങ്കെടുത്തിട്ടും ഒരു കാര്യവും പറഞ്ഞില്ല. മാണി സാർ പറഞ്ഞ തിയതിയിൽ യോഗം വച്ചിട്ടും അതിലും പങ്കെടുത്തില്ല. മതിയായ കാരണങ്ങളില്ലാതെയാണ് അദ്ദേഹം മുന്നണി വിടാനുള്ള തീരുമാനം എടുത്തത്.
ബാർ കോഴക്കേസിൽ എല്ലാവിധത്തിലുള്ള അന്വേഷണങ്ങളും കഴിഞ്ഞ് ക്ലീൻചിറ്റ് നൽകിയത് ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിലാണ്. മാണി നിരപരാധിയാണ്, നിർദോഷിയാണ്, അഴിമതി ചെയ്തെന്ന് ഞങ്ങളാരും കരുതുന്നില്ല. അന്ന് പ്രതിപക്ഷം സൃഷ്ടിച്ച പുകമറയാണ് ബാർകോഴയിലെ ആരോപണങ്ങൾ. ബഡ്ജറ്റ് അവതരവേളയിൽ പ്രതിപക്ഷം തടയുമെന്ന് പറഞ്ഞപ്പോൾ യുഡിഎഫിലെ എംഎൽഎമാർ ചങ്ക് കൊടുത്താണ് സംരക്ഷിച്ചത്. തെരഞ്ഞെടുപ്പിൽ എന്നല്ല, ഒരു ഘട്ടത്തിലും കാലുവാരിയ ചരിത്രം കോൺഗ്രസിനില്ല. ഇന്നലെ സംസ്ഥാനത്തിന്റെ പലഭാഗത്തും കേരള കോൺഗ്രസിനെതിരെ പ്രകടനങ്ങളും കരിങ്കൊടി പ്രതിഷേധവും സംഘടിപ്പിച്ചത് കണ്ടിരുന്നു. എല്ലാ പ്രവർത്തകർക്കും കേരള കോൺഗ്രസിനെതിരെ പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകും. ഫീനിക്സ് പക്ഷിയെപോലെ യുഡിഎഫ് ഉയിർത്തെഴുന്നേൽക്കുമെന്നും രമേശ് ചെന്നിത്തല വിശദമാക്കി.